സാംസൻ 5 [Eros – God of Lust] 988

 

വിനില ആദ്യം സുമിയെ ഒരുക്കി വിട്ടതും സുമി വന്ന് എന്റെ മടിയില്‍ കേറിയിരുന്നു. ശേഷം മറ്റുള്ളവരും വന്നു.

 

ഞെരുങ്ങിയിരുന്ന് പോകേണ്ടന്ന് കരുതി ജൂലി കാറും ഞാൻ ബൈക്കും എടുത്തു.

 

“ഞാൻ ചേട്ടന്റെ കൂടെ ബൈക്കില്‍ വരും.” വിനില എന്തോ പറയാൻ വായ തുറന്നതും സാന്ദ്ര ചാടിക്കേറി പറഞ്ഞു. ഉടനെ വിനില ചിരിച്ചുകൊണ്ട് തലയാട്ടി.

 

“ഞാനും ബൈക്കില്‍ വരും.” സുമി ഓടി വന്ന് എന്റെ നേര്‍ക്ക് രണ്ട് കൈയും ഉയർത്തി പിടിച്ചതും ഞാൻ അവളെ തൂകിയെടുത്തു.

 

അങ്ങനെ ഞാനും സുമിയും സാന്ദ്രയും ബൈക്കില്‍ പോയി. അവർ മൂന്നുപേരും കാറിൽ പുറകെ വന്നു.

 

അപ്പോൾ സാന്ദ്രയുടെ കൈയിൽ ഉണ്ടായിരുന്ന എന്റെ ഫോണ്‍ റിംഗ് ആയി.

 

“ആരാ വിളിക്കുന്നത്..?” ഞാൻ ചോദിച്ചു.

 

“ഗോപേട്ടൻ ആണ്‌..!” സാന്ദ്ര പറഞ്ഞതും എന്റെ മനസ്സിൽ വല്ലാത്ത ഭയം തോന്നി. അടിവയറ്റിൽ തീക്കൊള്ളി കൊണ്ട്‌ കുത്തി പിടിച്ചത് പോലെ അനുഭവപ്പെട്ടു. വല്ലതും അറിഞ്ഞു കൊണ്ടാണോ അവന്‍ വിളിക്കുന്നത്..!?

 

സാന്ദ്ര ഓണാക്കി ഫോണിനെ എന്റെ കാതില്‍ പിടിച്ചു.

 

“മച്ചു, അശോകന്‍ ചേട്ടന്റെ കൈയിൽ നിന്നും ടിക്കറ്റ് ഞങ്ങൾ വാങ്ങിയിട്ടുണ്ട്. നിങ്ങൾ നേരെ ബാൽക്കനി എന്‍ട്രന്‍സിൽ വന്നാല്‍ മതി.” അവന്‍ പറഞ്ഞിട്ട് വച്ചു.

 

അപ്പോഴാണ് എനിക്ക് സമാധാനം ആയത്. ഭാഗ്യം അവന്‍ ഒന്നും അറിഞ്ഞിട്ടില്ല.

 

ഒടുവില്‍ തിയേറ്ററിലെത്തി വണ്ടിയെ പാർക്ക് ചെയ്തു. എല്ലാവരും ബാൽക്കനിക്ക് മുന്നില്‍ എത്തിയപ്പോ അവർ നാലുപേരും എന്തൊക്കെയോ സംസാരിച്ച് നില്‍ക്കുന്നതിനെ കണ്ടു.

 

എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശലം ചോദിച്ചും ചിരിച്ചും കൊണ്ട്‌ രണ്ട് മിനിറ്റ് അവിടെ തന്നെ നിന്നു.

 

“ഹല്ല എന്റെ സാന്ദ്ര മോളെ… നിന്റെ സൗന്ദര്യം നാൾക്കുനാൾ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്…?” ഗോപന്‍ ചിരിച്ചുകൊണ്ട് ചോദിച്ചതും സാന്ദ്ര നാണത്തോടെ ചിരിച്ചു.

 

“എടാ പാവം പെണ്ണിനെ കണ്ണ് വെക്കാതെ…. ഇന്നുതന്നെ ദൃഷ്ടി ചുറ്റി ഇടേണ്ടി വരും.” വിനില തമാശ പറഞ്ഞതും എല്ലാവരും ചിരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *