ഫുഡ് ഒക്കെ റെഡിയാക്കിയാണ് വെച്ചിരുന്നത്. സാന്ദ്ര എന്റെ മുഖത്ത് നോക്കിയില്ല. എനിക്ക് വിളമ്പി തരാൻ അവള്‍ എഴുന്നേറ്റ സമയം ജൂലി തിടുക്കം കൂട്ടി ഡൈനിംഗ് റൂമിലേക്ക് വന്നു.
“നി ഇരിക്ക്, ഞാൻ വിളമ്പി തരാം.” ജൂലി അവളോട് പറഞ്ഞിട്ട് ഞങ്ങൾ രണ്ടു പേര്‍ക്കും വിളമ്പി തന്നു.
ഇടക്കിടക്ക് ജൂലി നാണത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. അത് സാന്ദ്രയുടെ ശ്രദ്ധയിലും പെട്ടു.
“ചേച്ചി ഭയങ്കര സന്തോഷത്തില്‍ ആണല്ലോ.., നിധി വല്ലതും കിട്ടിയോ..?” സാന്ദ്ര ജൂലിയെ കളിയാക്കും പോലെ ചോദിച്ചു.
“അതേ, നിധി തന്നെയാ കിട്ടിയത്.” ജൂലി ചിരിച്ചു. “നിങ്ങള്‍ക്ക് ഇപ്പോഴേ ലേറ്റായി, സംസാരം മതിയാക്കി വേഗം കഴിക്കാൻ നോക്ക്.” ജൂലി പറഞ്ഞിട്ട് എന്റെ അടുത്ത് വന്നിരുന്നു.
ഉടനെ ഞാന്‍ അവളുടെ തുടയിൽ പതിയെ പിടിച്ചു ഞെരിച്ചു. ജൂലിയുടെ മുഖത്ത് വലുതായി വിരിഞ്ഞ ചിരിയെ അവള്‍ പെട്ടന്ന് മറച്ചു കൊണ്ട് എന്റെ തുടയിൽ തിരികെ നുള്ളി.
ഞാൻ പിന്നേ വേഗത്തിൽ കഴിച്ചിട്ട് എഴുന്നേറ്റു. സാന്ദ്രയും കഴിച്ചിട്ട് വേഗം എന്റെ കൂടെ പുറത്തേക്ക് നടന്നു.
സാന്ദ്ര ബൈക്കില്‍ കേറിയിട്ട് എന്നെ തൊടാതെയാണ് ഇരുന്നത്. പെണ്ണിന്‍റെ ദേഷ്യം ഇതുവരെ മാറിയിട്ടില്ല. ഒന്നും മിണ്ടാതെ ഞാനും ബൈക്കിനെ മുന്നോട്ട് എടുത്തു.
ഞങ്ങൾ പോയി മറയുന്നത് വരെ ജൂലി നോക്കി നിന്നു. അവസാനം ഞാൻ മിററിലൂടെ സാന്ദ്രയെ നോക്കി.
“എടി താഴെ വീഴാതെ എന്നെ പിടിച്ചിരിക്ക്…!”
പക്ഷേ അവള്‍ അങ്ങനെതന്നെ ഇരുന്നു, ഒന്നും മിണ്ടുകയും ചെയ്തില്ല. ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു നോക്കി… നൂറ് സോറി എങ്കിലും ഞാൻ പറഞ്ഞു. പക്ഷേ അവളുടെ പിണക്കം മാറിയില്ല.
അവള്‍ ഇറങ്ങിയപ്പോഴും ഒന്നും മിണ്ടാതെയാണ് കൂട്ടുകാരികളേയും വലിച്ചോണ്ട് പോയത്. ഞാന്‍ വിഷമത്തോടെ മാളിലേക്ക് പോയി.
രാവിലെ മാൾ മൊത്തം കറങ്ങി നടന്ന് ഓരോന്നും പരിശോധിച്ചും.. സ്റ്റാഫ്സ്നോട് കാര്യങ്ങൾ തിരക്കിയും… അവരുടെ ചില അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒക്കെ കേട്ടു… അവസാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് എന്റെ ഓഫീസിൽ കേറി കമ്പ്യൂട്ടറില്‍ ചില ജോലിയൊക്കെ ചെയ്തു തീര്‍ത്ത ശേഷം എന്റെ മൊബൈൽ എടുത്തു നോക്കി.
