സാംസൻ 5 [Eros – God of Lust] 988

 

എനിക്ക് ഭയങ്കര അസ്വസ്ഥത തോന്നിയത്‌ കൊണ്ട്‌ ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു.

 

അവരോട് യാത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഇറങ്ങി. മാളിൽ എത്തിയപ്പോ ആതിര ചേച്ചി എന്റെ ഓഫീസില്‍ വെയിറ്റ് ചെയ്യുന്നത് കണ്ടു.

 

അന്നേരം ആരോടും സംസാരിക്കാനുള്ള മൂഡ് ഇല്ലാത്തത് കൊണ്ട്‌ അവരോട് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞിട്ട് മാൾ സൂപ്പർവൈസറിനെ വിളിച്ച് അവരെ ഏല്‍പ്പിച്ചു.

 

എന്നിട്ട് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്ന നേരത്താണ് ദേവിയുടെ കോൾ വന്നത്. ഉടനെ മറ്റുള്ള കാര്യങ്ങൾ എല്ലാം മനസ്സിൽ നിന്നും മാറ്റിയിട്ട് അവളുടെ കോൾ എടുത്തു.

 

“ആതിര ചേച്ചി ജോലിയിൽ ജോയിൻ ചെയ്തു, അല്ലേ….?” ഞാൻ എടുത്തതും ദേവി ചോദിച്ചു.

 

“ആം.. അതേ.”

 

“പിന്നേ എന്റെ ഫോട്ടോ നോക്കി താരതമ്യം ചെയ്യ്തിട്ട് പറയാമെന്ന് പറഞ്ഞ ആൾ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ…?” അല്‍പ്പം മടിച്ചു മടിച്ചാണ് ദേവി ചോദിച്ചത്‌.

 

അതുകേട്ട് എനിക്ക് അല്‍ഭുതം തോന്നി. അപ്പോ പെണ്ണിന് എന്റെ അഭിപ്രായം കേള്‍ക്കാന്‍ താല്പര്യമുണ്ട് എന്നറിഞ്ഞതും ഹൃദയത്തിൽ ഒരു തൂവല്‍ സ്പര്‍ശം ഏറ്റത് പോലെ തോന്നി.

 

“നല്ലത് പോലെ നോക്കി പോലുമില്ല. അപ്പോഴും നി ഡിലീറ്റ് ചെയ്തില്ലേ..?” ഞാൻ കുറ്റപ്പെടുത്തി.

 

“അത്ര നോക്കിയതൊക്കെ മതി. ഇനി ചേട്ടന്‍ പറയൂ, സാരി എനിക്ക് ചേരുന്നുണ്ടോ..?”

 

തല്‍കാലം കൂടുതൽ മസിൽ പിടിക്കേണ്ടെന്ന് ഞാൻ കരുതി… കാരണം അവള്‍ക്ക് എന്നെ കുറിച്ച് തെറ്റായ ചിന്ത എന്തെങ്കിലും ഉണ്ടായാല്‍ അവള്‍ എന്നില്‍ നിന്നും അകന്നു പോകും.

 

“നിന്റെ മുഖത്തിന് ഫോട്ടോ അത്ര ചേരുന്നില്ല. പക്ഷേ ഏതു സാരി ഉടുത്താലും നിനക്ക് ചേരുന്നുണ്ട് എന്ന് തോന്നുന്നു.”

 

എന്റെ മറുപടി കേട്ടിട്ട് കുറച്ച് നേരത്തേക്ക് അവള്‍ മിണ്ടിയില്ല.

 

കുറെ കഴിഞ്ഞ് അവൾ  ഹതാശഭരിതയായി ചോദിച്ചു, “എന്റെ ഫോട്ടോ കാണാന്‍ തീരെ കൊള്ളില്ലേ…!?”

 

അവളുടെ സ്വരത്തിലെ നിരാശയും വിഷാദവുമെല്ലാം കേട്ട് എനിക്ക് ചിരി വന്നു.

 

“ചിലപ്പോ ഇന്ന്‌ നി ഉടുത്തിരുന്ന ആ സാരിയിൽ എനിക്കങ്ങനെ തോന്നിയതാവും.” ഞാൻ പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *