സാംസൻ 6 [Eros – God of Lust] 1212

“എന്നാൽ ചേട്ടനോട് സംസാരിക്കുന്നത് എനിക്ക് പ്രധാനപെട്ട കാര്യം ആണെന്ന് കരുതിക്കോളു.” അവള്‍ കുസൃതിയോടെ പറഞ്ഞു.

“ആഹാ… കേൾക്കാൻ എന്തു സുഖം..!” ഞാൻ ചിരിച്ചു. “ശെരി ദേവി, ശെരിക്കും എന്തിനാ വിളിച്ചത്…? നിന്റെ ധ്വനിയിൽ നിന്നും നിനക്കെന്തോ പറയാനുണ്ടെന്ന് മനസ്സിലായി.” ഞാൻ സീരിയസ്സായി പറഞ്ഞു.

“കഴിഞ്ഞ രാത്രി എന്റെ അഭിപ്രായം ഞാൻ മെസേജ് ചെയ്തപ്പോ ചേട്ടൻ റിപ്ലൈ ചെയ്തില്ല. അപ്പോ നിങ്ങള്‍ക്ക് എന്റെ ക്യാരക്ടര്‍ പിടിച്ചില്ല എന്ന സംശയം… ഞാൻ തെറ്റായ പെണ്ണെന്ന് നിങ്ങൾ മനസ്സിൽ ഉറപ്പിച്ചു എന്ന ഭയം. ഇതൊക്കെ കാരണം രാത്രി ഉറങ്ങാനും കഴിഞ്ഞില്ല. എന്റെ സ്കൂട്ടി ഓടിച്ച് സ്കൂളിൽ വരുമ്പോൾ റോഡില്‍ പോലും നല്ലോണം ശ്രദ്ധിച്ചില്ല. ഒരേ ടെൻഷൻ ആയിരുന്നു. ഇനിയും ഇത് എന്റെ മനസ്സിൽ കിടന്നാൽ മര്യാദയ്ക്ക് കുട്ടികള്‍ പഠിപ്പിക്കാനും കഴിയില്ല. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്.”

അവൾ പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു. അവളുടെ മനസില്‍ എന്നെ അവള്‍ വല്യ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് പോലെയാണ് തോന്നിയത്‌.

“എനിക്ക് നിന്റെ ക്യാരക്ടര്‍ പിടിച്ചാലും ഇല്ലെങ്കിലും അതത്ര വലിയ വിഷയമായി എടുക്കേണ്ട കാര്യമുണ്ടോ…?” ആശ്ചര്യം മാറാതെ ഞാൻ ചോദിച്ചു.

“കാര്യമുണ്ട്….. എനിക്ക്… എനിക്ക് നിങ്ങളെ —” പെട്ടന്ന് അവള്‍ നാവ് കടിച്ചത് പോലെ ഒന്ന് നിർത്തി.

എന്താണ് അവള്‍ പറയാൻ വന്നത്..? എന്റെ ഹൃദയം വന്യമായി ഇടിച്ചു മറിഞ്ഞു…. എന്നെ ഇഷ്ട്ടം എന്നാണോ പറയാൻ തുടങ്ങിയത്..!? എന്റെ അടിവയറ്റിൽ ആരോ നീട്ടി നക്കിയത് പോലെ ഞാൻ വിറച്ചു.

“എനിക്ക് ചേട്ടന്റെ സ്വഭാവ സർട്ടിഫിക്കെറ്റ് വേണമെന്ന് കൂട്ടിക്കോളു.” അന്നേരം ദേവി ഫോണിലൂടെ പറയുന്നത് കേട്ടു.

അവൾ കളിയും കാര്യവും കലര്‍ത്തി പറഞ്ഞത് കൊണ്ട്‌ അവളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“നിന്റെ ക്യാരക്ടര്‍ നല്ലത് തന്നെയാ. നിന്റെ ചിന്താഗതി എനിക്ക് ഇഷ്ട്ടവുമാണ്.” ഇടിച്ചു മറിയുന്ന എന്റെ ഹൃദയ ഭാഗത്ത് പതിയെ തട്ടിക്കൊണ്ടു ഞാൻ കാര്യമായി പറഞ്ഞു.

ഉടനെ ആശ്വാസമായത് പോലെ അവളില്‍ നിന്നും ഒരു നെടുവീര്‍പ്പ് ഞാൻ കേട്ടു.

“ശെരി ഞാനൊന്ന് ചോദിച്ചോട്ടെ…,, എന്റെ അതേ അഭിപ്രായം തന്നെയല്ലേ നീയും എന്നോട് പറഞ്ഞത്, അപ്പോ പിന്നെ നിന്റെ ക്യാരക്ടര്‍ എനിക്ക് ഇഷ്ടപ്പെടില്ല എന്ന് എന്തിനു തോന്നണം…?” ചിന്താകുഴപ്പത്തോടെ ഞാൻ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *