സാംസൻ 6 [Eros – God of Lust] 1212

എന്നെ കണ്ടതും ചേച്ചി മുത്ത് പോലത്തെ അഴകുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു. നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു.

അപ്പോഴാണ് ദേവി പറഞ്ഞ കാര്യം ഓര്‍ത്തത്. പക്ഷേ ചേച്ചിയെ കണ്ടിട്ട് ചേച്ചിക്ക് മനസ്സിൽ കള്ളത്തരം ഉള്ളതായി എനിക്ക് തോന്നിയില്ല.

ഞാനും പുഞ്ചിരിച്ചു. അടുത്ത് വന്നതും ചേച്ചി ക്യാഷ്വലായി പറഞ്ഞു, “വല്ലാത്ത നോട്ടം ആയിരുന്നല്ലോ സാമേ…?!”

“ആകര്‍ഷണീയമായ എന്തിനേയും കണ്ണുകൾ താനേ നോക്കി പോകും ചേച്ചി… എന്തു ചെയ്യാനാ..!!” ഞാൻ പറഞ്ഞു.

അതുകേട്ട് ചേച്ചി ക്യാഷ്വലായി തന്നെ പിന്നെയും ചിരിച്ചു.

“വാചകവും കൊള്ളാലോ…!” ചേച്ചി പറഞ്ഞിട്ട് എന്റെ അടുത്തു വന്ന് നിന്നു.

“ഇക്കാലത്ത് വാചകമാണ് എല്ലാം. മിണ്ടാപൂച്ചയെ അധികം ആര്‍ക്കും വേണ്ട… ചേച്ചിക്ക് മിണ്ടാപൂച്ച യാണോ ഇഷ്ട്ടം..?” ഞാൻ ചോദിച്ചു.

“എനിക്ക് മിണ്ടുന്ന പൂച്ച തന്നെയാ ഇഷ്ട്ടം.” ചേച്ചി പകുതി മുത്ത് പല്ലുകളും കാണിച്ച് നല്ല ഭംഗിയായി ചിരിച്ചു.

“ഇവിടത്തെ ജോലി എങ്ങനെ, ഇഷ്ട്ടമായോ..?”

“ശെരിക്കും ഇഷ്ട്ടപ്പെട്ടു. എല്ലാവരും നല്ല സഹകരണമാണ്… മടി കൂടാതെ എല്ലാം പറഞ്ഞു തരുന്നുമുണ്ട്. ശമ്പളത്തിന്‍റെ കാര്യത്തിൽ ആരും പരാതി പറഞ്ഞ് കേട്ടില്ല. വേണ്ട സ്വതന്ത്രവും ഉണ്ട്. ഇതിൽപ്പരം എന്താണ് വേണ്ടത്…?” ചേച്ചി സന്തോഷത്തോടെ പറഞ്ഞു.

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.

“എന്നാൽ ഞാൻ ചെന്ന് ജോലിക്ക് കേറട്ടെ… രണ്ടു മണി ആകാറായി.”

“ഓക്കെ, ചേച്ചി പൊയ്കോളു.” ഞാൻ അവരുടെ മുന്നില്‍ നിന്ന് മാറി കൊടുത്തതും ചേച്ചി നടന്നു പോയി.

അവർ പോയ ശേഷം ഞാനും മാളിൽ കേറി. കുറച്ച് തിരക്ക് ഉണ്ടായിരുന്നു പക്ഷേ രണ്ടാമത്തെ ക്യാഷ് കൌണ്ടർ തുറക്കേണ്ട ആവശ്യം വന്നില്ല. അഥവാ വേണ്ടിവന്നാല്‍ വേറെ ആരെങ്കിലും കേറിക്കോളും.

വലിയ സേൽസ് നടന്നത് കൊണ്ട്‌ ഞാൻ ഓഫീസിൽ കേറി മെയിൻ കമ്പ്യൂട്ടറിൽ നിന്നും സ്റ്റോക്ക് കാര്യങ്ങൾ പരിശോധിച്ചു. ക്യാഷ് കൌണ്ടറിലെ കമ്പ്യൂട്ടർ ബില്ല്‌ അനുസരിച്ച് സാധനങ്ങളുടെ സ്റ്റോക്ക് ലിസ്റ്റ് സ്വയമേവ മാറി കൊണ്ടിരിക്കും. എല്ലാ കമ്പ്യൂട്ടറും തമ്മില്‍ ലിങ്ക് ചെയ്തിരിക്കുന്നത് കൊണ്ട്‌ എന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാം പരിശോധിക്കാന്‍ കഴിയുമായിരുന്നു.

അങ്ങനെ എല്ലാം പരിശോധിച്ച് വേണ്ടുന്ന കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത ശേഷം ഞാൻ നിവര്‍ന്നിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *