സമയം 3:45 ആയിരുന്നു. പ്രതീക്ഷയോടെ എഴുനേറ്റ് ഞാൻ മാൾ കവാടത്തിലേക്ക് നോക്കി നിന്നു. സാന്ദ്ര വരുമോ..? അവള്‍ക്ക് എന്നോടുള്ള ദേഷ്യം മാറിയിട്ടുണ്ടാകുമോ…? അവള്‍ എന്നോട് സംസാരിക്കുമോ…?
പത്തു മിനിറ്റ് ഞാൻ നോക്കി നിന്നു. സാന്ദ്ര വന്നില്ല. അതുകൊണ്ട് ഞാൻ ഇറങ്ങി.
ബൈക്കും എടുത്ത് കാമ്പസ് ഗേറ്റിന് മുന്നില്‍ ചെന്നതും എനിക്കുവേണ്ടി കാത്തിരുന്ന സാന്ദ്ര വന്ന് ബൈക്കില്‍ കേറി. ദീപ്തിയും ഐഷയും പുഞ്ചിരിച്ചു. ഞാനും ചിരിച്ചു കാണിച്ചിട്ട് വണ്ടി എടുത്തു.
വഴിക്ക് വച്ച് ഞാനായിട്ട് ഒന്നും മിണ്ടിയില്ല. സാന്ദ്രയും മിണ്ടാതെ ഇരുന്നു. വീട്ടില്‍ എത്തിയതും അവള്‍ ഇറങ്ങി പോയി. ഹാളില്‍ വച്ച് ജൂലിയും അമ്മായിയും പുഞ്ചിരിച്ചു. ഞാനും അതുപോലെ പ്രതികരിച്ച ശേഷം റൂം നോക്കി നടന്നു.
കുളിച്ച് വന്നപ്പോ ജൂലി ചായയുമായി റൂമിൽ ഉണ്ടായിരുന്നു. മേശപ്പുറത്ത് ചായ വച്ചിട്ട് അവൾ എന്നെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.
“ആഹാ…. ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ എന്റെ ഭാര്യക്ക്…” ഞാൻ ചിരിച്ചതും ജൂലി ഒരു ചുംബനം കൂടി തന്നിട്ട് കണ്ണില്‍ നോക്കി.
“എപ്പോഴും എനിക്ക് സ്നേഹമുണ്ട്.. പക്ഷേ എനിക്ക് ചേട്ടനോടുള്ള സ്നേഹം കൂടി കൊണ്ടിരിക്കുവ… അതുകൊണ്ട് കാണുമ്പോ കാണുമ്പോ ഉമ്മ തരാൻ തോന്നുന്നു.” അങ്ങനെ പറഞ്ഞിട്ട് ജൂലി ചിരിച്ചു.
ഉടനെ ഞാനും ഒരു ഉമ്മ കൊടുത്തു.. ചുണ്ടില്‍ തന്നെ. അവള്‍ ചിരിച്ചിട്ട് എന്നെ വിട്ട് മാറി.
“ചേട്ടൻ ചായ കുടിക്കു… ഞാൻ ഹാളില്‍ പോട്ടെ.” അതും പറഞ്ഞ് അവള്‍ പോയി.
ഞാൻ ചായ കുടിച്ചിട്ട് ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ തോണ്ടി കൊണ്ടിരുന്നു. ബോര്‍ അടിച്ചതും അല്‍പ്പ നേരം മയങ്ങാൻ തീരുമാനിച്ചു. കന്നടച്ചത് മാത്രം ഓര്‍മ ഉണ്ടായിരുന്നു.
“ചേട്ടൻ എണീറ്റേ…. എന്നേരവും ഉറക്കം ആണല്ലോ…?” ജൂലി എന്റെ അടുത്തിരുന്ന് സ്നേഹത്തോടെ മുടിയില്‍ തഴുകുന്നത് അറിഞ്ഞ് ഞാൻ ഉണര്‍ന്നു.
കാലുകൾ നിലത്ത് കുത്തി അവള്‍ ബെഡ്ഡിൽ ഇരിക്കുകയായിരുന്നു. ഞാൻ ഉടനെ അവളുടെ മടിയില്‍ തല വച്ച് അവളുടെ വയറിൽ മുഖം അമർത്തി കിടന്നു.
“സമയം എട്ടര ആയി.” എന്റെ മുടിയില്‍ അരുമയായി തഴുകി കൊണ്ട് അവള്‍ പറഞ്ഞു.
