“സാന്ദ്രേ, നീ എന്റെ അടുത്തല്ലേ നിന്നത്… അപ്പോ ന്യായമായി നോക്കിയാല്‍ എന്നെയല്ലേ നി കെട്ടിപിടിക്കേണ്ടത്..? പക്ഷേ അങ്ങോട്ട് ഓടി ചെന്ന് സാം ചേട്ടനെ എന്തിനാ കെട്ടിപിടിച്ചത്..?” സനല്‍ അല്‍പ്പം അസൂയ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
“പോടാ…” സാന്ദ്ര ജാള്യതയോടെ പറഞ്ഞിട്ട് എന്നെ വിട്ട് നീങ്ങി നിന്നു.
“ദീപ്തി, നിനക്കെങ്കിലും പേടിച്ച് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിക്കാൻ പാടില്ലായിരുന്നോ..?” സനല്‍ ദീപ്തിയോട് ഇളിച്ചു കൊണ്ട് ചോദിച്ചതും ഞങ്ങൾ എല്ലാവരും ചിരിച്ചു.
“അടുത്ത പ്രാവശ്യം ഞാൻ നിന്നെ കെട്ടിപിടിക്കാം…., പോരെ..?” കളിയാക്കും പോലെ ദീപ്തി പറഞ്ഞതും ഞങ്ങൾ പിന്നെയും ചിരിച്ചു.
“എന്നാ ശെരി, മഴ വരുന്നതിന് മുമ്പ് ഞങ്ങൾക്ക് വീട്ടില്‍ പോയി ചേരണം.” ആകാശത്ത് ഇരുണ്ട മേഘങ്ങളെ നോക്കി ഞാൻ പറഞ്ഞതും സാന്ദ്ര വേഗം ബൈക്കില്‍ കേറി എന്നെ തൊടാതെ ഇരുന്നു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവരോട് യാത്രയും പറഞ്ഞ് ഞങ്ങൾ തിരിച്ചു.
ഞാൻ സാന്ദ്രയെ സമാധാനിപ്പിക്കാനുള്ള ശ്രമത്തില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ ഒന്നും ഏറ്റില്ല. അവസാനം സംസാരം നിർത്തി ചടപ്പോടെ റോഡില്‍ ശ്രദ്ധിച്ച് ഞാൻ ഓടിച്ചു. ഒരിക്കല്‍ കൂടി ഇടി വെട്ടണം എന്ന് ആഗ്രഹിച്ചു… പക്ഷേ ആഗ്രഹിക്കും നേരം ഒന്നും നടക്കില്ലല്ലോ…!
അവസാനം വീടെത്തി പോർച്ചിൽ കൊണ്ട് ബൈക്ക് നിര്‍ത്തിയ സമയത്താണ് മഴ ചെറുതായി തുടങ്ങിയത്. സാന്ദ്ര ബൈക്കില്‍ നിന്നിറങ്ങി എനിക്കുവേണ്ടി നില്‍ക്കാതെ വീട്ടിലേക്ക് ഓടി കേറി.
മുമ്പൊക്കെ ഞാൻ അവളോട് കെഞ്ചാൻ തുടങ്ങിയതും അവളുടെ മനസലിഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങുമായിരുന്നു.. പക്ഷേ ഇന്ന് എത്ര ശ്രമിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. ഇപ്രാവശ്യം അവള്‍ കടുത്ത ദേഷ്യത്തില്‍ ആണെന്ന് മനസ്സിലായി.
എന്തെങ്കിലും ആവട്ടെ എന്ന് ചിന്തിച്ചു കൊണ്ട് ബൈക്ക് സ്റ്റാന്‍ഡിൽ ഇട്ടിട്ട് ഞാൻ ഇറങ്ങി. അപ്പോഴാണ് എന്റെ കാറിനപ്പുറത്ത് ഗോപന്റെ ബൈക്ക് നില്‍ക്കുന്നത് ഞാൻ കണ്ടത്.
ഒരു സെക്കന്‍ഡ് മനസ്സിൽ ഒരു ഭയം പടർന്നു പിടിച്ചു. പക്ഷേ വരുന്ന വെള്ളിയാഴ്ച അവന്റെ വിവാഹ വാര്‍ഷികം ആണെന്ന് ഓര്‍ത്തതും ആ ഭയം മാറി. പാര്‍ട്ടിക്കുള്ള ക്ഷണവുമായി വന്നതാവും.. ഞാൻ ഊഹിച്ചു.
