“സുഖമാണോടാ മോനെ..?” അങ്കിള്‍ ആഹ്ലാദ ചിരിയോടെ അന്വേഷിച്ചു.
“അങ്കിളും ആന്‍റിയും റോമില്‍ നിന്ന് എപ്പഴാ വന്നത്..?” മനസ്സിൽ നിരാശയും പുറത്ത് ശെരിക്കും അല്‍ഭുതത്തോടേയും ഞാൻ തിരക്കി.
“എല്‍സക്ക് തീരെ വയ്യ. അതുകൊണ്ട് എല്ലാം അല്‍പ്പം നേരത്തെ അവസാനിപ്പിച്ചു. ഇന്നലെ പാതിരാത്രി വീട്ടിലെത്തി. നി മാളിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി അല്‍പ്പം ഫ്രീ ആയ ശേഷം ഉച്ചക്ക് വിളിക്കാം എന്ന കരുതിയേ. എന്തായാലും നേരത്തെ നിന്നോട് വർത്തമാനം പറയാൻ കിട്ടിയതിൽ സന്തോഷമായി.” അങ്കിള്‍ പറഞ്ഞിട്ട് ചിരിച്ചു.
എന്നിട്ട് അങ്കിളും ആന്‍റിയും ഇവിടുന്നു പോയത് തൊട്ടുള്ള കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ച് തന്നെ പറയാന്‍ തുടങ്ങി.
ഒടുവില്‍ അങ്കിള്‍ പറഞ്ഞു നിര്‍ത്തിയതും ഞാൻ ചോദിച്ചു, “ഇപ്പൊ ആന്റിക്ക് എങ്ങനെയുണ്ട്…?”
“സ്പീക്കറിൽ തന്നെയാ ഇട്ടേക്കുന്നെ… അവളും അടു—”
“ഇങ്ങ് തന്നെ, എന്റെ മോനോട് ഞാൻ തന്നെ വിശേഷം പറഞ്ഞോളാം.” ആന്റി അങ്കിളോട് പറയുന്നത് കേട്ടു.
“എന്റെ സാം മോനെ… എനിക്ക് ചെറിയൊരു നെഞ്ച് വേദന എടുത്തു. പക്ഷേ അത് സാധാരണ വേദന എന്ന് ഡോക്ടർ പറഞ്ഞിട്ടും ഈ മനുഷ്യന്‍ എന്നെയും കൂടി നാട്ടിലേക്ക് പറന്നു. ആ.. അതൊക്കെ പോട്ടെ. നിന്റെ വിശേഷം പറയട മോനെ.”
അങ്ങനെ ഞാനും ആന്റിയും വിശേഷങ്ങൾ കൈമാറി. കുറെ നേരം ഞങ്ങൾ സംസാരിച്ചു.
“ശെരിയട മോനെ. ഫോൺ ഞാൻ വിനിലക്ക് കൊടുക്കാം.” അവസാനം ആന്റി പറഞ്ഞു.
“എന്താ മോനെ, രാവിലെ തന്നെ…?” എന്റെ ഉദ്ദേശം മനസ്സിലാക്കി കൊണ്ട് വിനില കളിയാക്കി.
“ഞാനിനി എന്ത് പറയാനാ… എല്ലാം തീര്‍ന്നില്ലേ…!!” ഞാൻ നിരാശപ്പെട്ടതും വിനില ചിരിച്ചു.
“ശെരി, അത് വിട്… എപ്പോഴെങ്കിലും സാഹചര്യം ലഭിക്കും, അപ്പോ നോക്കാം.” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
ശേഷം ഞങ്ങൾ സാധാരണ കാര്യങ്ങൾ സംസാരിച്ചിട്ട് വെച്ചു.
കുറെ കഴിഞ്ഞ് ഞാൻ യാമിറ ചേച്ചിയെ വിളിച്ചു.
“കള്ളന്‍ എന്താ രാവിലെ തന്നെ…?” ചേച്ചി കളിയാക്കും പോലെ ചോദിച്ചു. പക്ഷേ ശബ്ദം നന്നായി താഴ്ത്തിയാണ് ചേച്ചി സംസാരിച്ചത്.
വേറൊരു സ്ത്രീയുടെ സ്വരവും പിന്നേ രണ്ട് മൂന്ന് ടീനേജ് പിള്ളാരുടെ സംസാരവും മറുവശത്ത് നിന്നും കേൾക്കാൻ കഴിഞ്ഞു.
