“വീട്ടില്‍ ഗസ്റ്റ് ഉണ്ടോ ചേച്ചി…?” ഞാൻ തിരക്കി.
“ഉണ്ടല്ലൊ…. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഫാമിലിയും സൗത് ആഫ്രിക്കയിൽ നിന്നും വന്നിട്ടുണ്ട്. സാധാരണയായി അവർ നാട്ടില്‍ വരുമ്പോ രണ്ടാഴ്ച എന്റെ വീട്ടില്‍ തങ്ങും. ചെറിയൊരു ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.”
“എന്ന ശെരി ചേച്ചി… അവരുമായി എൻജോയ് ചെയ്യൂ. ഞാൻ ഇടയ്ക്ക് വിളിക്കാം.”
“ശെരിടാ.. പിന്നെ കാണാം.” ചേച്ചി വച്ചു.
എന്തൊരു കഷ്ടമാണിത്..!! എല്ലാവർക്കും ഒന്നിച്ച് തന്നെ നാട്ടിലേക്ക് വരാൻ തോന്നിയോ…!? ഞാൻ താടിക്ക് കൈയും കൊടുത്തിരുന്നു പോയി.
എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ നിരാശനായി ഞാൻ കസേരയില്‍ ചാരി കിടന്നു. ഒച്ചിഴയും പോലെയാണ് സമയം നീങ്ങിയത്.
അങ്ങനെ ഉച്ച ആയതും ദേവി എനിക്ക് കോൾ ചെയ്തത് കണ്ട് സന്തോഷത്തോടെ ചാടി എഴുന്നേറ്റു. വലിയ ആശ്വാസത്തോടെ ആദ്യ റിംഗിൽ തന്നെ ഞാൻ എടുത്തു.
“ബോര്‍ അടിച്ചിരിക്കുവാരുന്നു. ദേവി വിളിച്ചത് നന്നായി.”
“ആന്നോ…!” ദേവിയുടെ സ്വരത്തില്‍ ആഹ്ലാദം ഉണ്ടായിരുന്നു. “എന്നാപ്പിന്നെ ചേട്ടന് ഇങ്ങോട്ട് വിളിക്കാൻ പാടില്ലായിരുന്നോ…?”
“അതുശരി….. എന്നിട്ട് വേണം, ‘ക്ലാസ് എടുക്കാന്‍ സമ്മതിക്കാതെ സുന്ദരി ടീച്ചറെ ശല്യം ചെയ്യുന്ന പൂവാലൻ’ എന്ന തലക്കെട്ടോടെ വാര്‍ത്ത വരാൻ…!!”
ഞാൻ പറഞ്ഞത് കേട്ട് ദേവി അടക്കി ചിരിച്ചു.
“ചേട്ടൻ ആരെയെങ്കിലും ശല്യം ചെയ്തിട്ടുണ്ടോ…?” ചിരി നിർത്തി ദേവി ചോദിച്ചു.
“ഞാൻ ശല്യം ആണെന്ന് ഇതുവരെ ആരും എന്നോട് പറഞ്ഞിട്ടില്ല. നിനക്ക് എന്നെ ശല്യമായി തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞാൽ മതി… ഞാൻ ഒഴിഞ്ഞു മാറിയേക്കാം..”
“അയ്യോ.. ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമ…. ചേട്ടൻ ശല്യം ഒന്നുമില്ല.” ദേവി അല്‍പ്പം വെപ്രാളം പിടിച്ചാണ് പറഞ്ഞത്.
അതുകേട്ട് എനിക്ക് ആവേശം തോന്നി. എന്നെ ഇഷ്ട്ടമാണ് എന്ന് ഏതു അര്‍ത്ഥത്തില്‍ ആയിരിക്കും അവള്‍ പറഞ്ഞത്.
“അയ്യോ.. ചേട്ടാ..!! ചേട്ടന്‍ എന്നെ തെറ്റിദ്ധരിക്കരുത്, ട്ടോ… ഇഷ്ട്ടം എന്ന് പറഞ്ഞത്, ഒരു…. ഒരു ഫ്ര..ണ്ട് ആയിട്ടാണ്.” ജൂലി പിന്നെയും വെപ്രാളപ്പെട്ടു.
പക്ഷേ ഫ്രണ്ട് എന്ന വാക്കിനെ അനിഷ്ടത്തോടേയാണ് അവൾ ഊന്നി പറഞ്ഞത്. അറിഞ്ഞ് കൊണ്ടാണോ അറിയാതെ ആണോ അവൾ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
