“അതൊക്കെ പോട്ടെ, അമ്മായി ടൂറിന്‍റെ ഏതോ കാര്യം പറഞ്ഞല്ലോ… എന്താ കാര്യം…?” ഞാൻ തിരക്കി.
“അടുത്ത ആഴ്ച രണ്ടുദിവസത്തെ സ്കൂൾ ടൂര് ഉണ്ട്. വ്യാഴനും വെള്ളിയും. പോകാൻ എനിക്ക് താല്പര്യമില്ല, പക്ഷേ ഞാൻ സ്കൂൾ പ്രിന്‍സിപ്പല്‍ ആയത്കൊണ്ട് പോകാതിരിക്കാനും കഴിയില്ല.” അമ്മായി കാര്യം അവതരിപ്പിച്ചു.
“തീര്‍ച്ചയായും അമ്മായി പോണം. എപ്പോഴും വീടും സ്കൂളും മാത്രമായി ജീവിച്ചാൽ പോര… ഇതുപോലെ മനസ്സ് ഫ്രെഷ് ആക്കാന്‍ ലഭിക്കുന്ന സാഹചര്യത്തെ ഒരിക്കലും മിസ്സ് ചെയ്യരുത്.” ഞാൻ ഉപദേശിച്ചു.
ഉടനെ അമ്മായിയുടെ മുഖം ഒന്ന് തെളിഞ്ഞു.
“മോന്‍ പറഞ്ഞതും ശെരിയാണ്. അപ്പോ ഞാൻ പോകാം.” അമ്മായി പുഞ്ചിരിച്ചു. “പിന്നെ നെല്‍സനും എല്ലാ ടീച്ചേഴ്സും വരുന്നുണ്ട്. ആ രണ്ട് ദിവസം സ്കൂൾ അവധിയാണ്.”
“മമ്മി സന്തോഷത്തോടെ പോയിട്ട് വരൂ.” ജൂലിയും സാന്ദ്രയും അമ്മായിയെ പ്രോത്സാഹിപ്പിച്ചു.
“പിന്നേ നെൽസേട്ടൻ പോയാൽ രണ്ട് ദിവസം സുമ ഒറ്റക്കാവില്ലേ..? അതുകൊണ്ട് അവളെ നമുക്ക് ഇങ്ങോട്ട് വിളിക്കുന്നതല്ലേ നല്ലത്…? പകല്‍ സമയം എനിക്കും ഒരു കൂട്ടവും..!” ജൂലി ഞങ്ങളോട് അഭിപ്രായം ആരാഞ്ഞു.
“അതാണ് നല്ലത്…” അമ്മായിയും സാന്ദ്രയും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
“ഇങ്ങോട്ട് വിളിക്കാം.” ഞാനും സമ്മതിച്ചു.
അന്നേരം എന്റെ മനസ്സിൽ വല്ലാത്ത ഒരു ഊര്‍ജ്ജം നിറഞ്ഞു.
അപ്പോൾ തന്നെ ജൂലി സുമയെ വിളിച്ചു സംസാരിക്കുകയും ചെയ്തു.
“ഇക്കാര്യം സുമ ഇങ്ങോട്ട് പറയാന്‍ ഇരുന്നത്രേ…” കോൾ കട്ടാക്കിയ ശേഷം ജൂലി ഞങ്ങളോട് പറഞ്ഞു.
അതിനുശേഷം അമ്മായിയും ജൂലിയും അത്താഴം തയ്യാറാക്കാൻ പോയി. അപ്പോൾ ഞാൻ എഴുനേറ്റ് സോഫയിൽ കിടന്നു. ഉടനെ സാന്ദ്രയും എഴുനേറ്റ് ടിവി ഒന്നാക്കി റിമോട്ട് എന്റെ കൈയിൽ തന്നിട്ട് കിച്ചനിൽ പോയി.
അര മണിക്കൂര്‍ കഴിഞ്ഞ് സാന്ദ്ര തിരികെ വന്നു. സോഫയിൽ ഇരുന്നിട്ട് എന്റെ തല അവളുടെ മടിയിലാക്കുകയും ചെയ്തു.
“പിണക്കം മാറിയോ…?” പുഞ്ചിരിയോടെ ഞാൻ തിരക്കി.
“ഉം… മാറി.” എന്റെ മൂക്കില്‍ പിടിച്ചു ഞെരിച്ച് കൊണ്ട് അവള്‍ ചിരിച്ചു.
“ഹോ, സമാധാനമായി.” ഞാൻ നെടുവീര്‍പ്പെട്ടു.
“പക്ഷേ ഇനി ചേട്ടൻ അങ്ങനെ വല്ലതും ചെയ്താല്‍ ജീവിത കാലം മുഴുവനും ഞാൻ മിണ്ടില്ല, ഓര്‍മ വേണം.” അവള്‍ ഭീഷണി മുഴക്കി.
