ഞാൻ പറഞ്ഞതിനെ ശെരിക്കും ഗ്രഹിക്കാന്‍ എന്നപോലെ അല്പനേരത്തേക്ക് അവള്‍ മിണ്ടിയില്ല.
കുറെ കഴിഞ്ഞ് അവൾ ചോദിച്ചു, “ശെരിക്കും ജൂലി ചേച്ചിക്ക് എന്താണ് പ്രശ്നം…?!”
“അത് ഞാൻ പറയാം. ആദ്യം നിനക്ക് എത്ര വയസുണ്ടെന്ന് പറ..”
“ഇരുപത്തിയഞ്ച്…!!”
“അപ്പോ നീയും ജൂലിയും സമപ്രായക്കാരാണ്, അവളെ ചേച്ചി എന്ന് വിളിക്കേണ്ട കാര്യമില്ല.”
“ശെരി, ചേച്ചി എന്ന് വിളിക്കില്ല. ഇനി പറയൂ, ജൂലിക്ക് എന്താണ് പ്രശ്നം…?”
ഞാൻ അല്‍പ്പം ഒളിവ്മറവോടെ വാക്കുകൾ പ്രയോഗിച്ച് അവള്‍ക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു.
“എന്റെ സാമേട്ട, ചേട്ടൻ പറയുന്നത് ഒന്നുംതന്നെ എനിക്ക് വ്യക്തമാകുന്നില്ല…. എന്നോട് ചേട്ടൻ തുറന്നു സംസാരിച്ചോളു… പ്രശ്നമില്ല.”
അതിനുശേഷം ഞാൻ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി തന്നെ വിവരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ അവളും ഓപ്പണായി ചോദിക്കുന്ന സംശയങ്ങളെയും ഞാൻ നിവര്‍ത്തിച്ച് കൊടുത്തു കൊണ്ടിരുന്നു.
ചില വാക്കുകൾ എല്ലാം ഞാൻ പച്ചക്ക് തന്നെ അവളോട് പറഞ്ഞു… ചിലപ്പോ ഞാൻ അങ്ങനെ പച്ചക്ക് പറഞ്ഞ ധൈര്യത്തിൽ ആയിരിക്കാം, അവളും ഒരുപാട് കാര്യങ്ങളെ മടിച്ചുമടിച്ചാണെങ്കിലും ഓപ്പണായി തന്നെ ചോദിച്ചു.
ഞാൻ പച്ചക്ക് പറയുമ്പോൾ ആദ്യമൊക്കെ എനിക്ക് ചെറിയ പേടിയും ചമ്മലും ഉണ്ടായിരുന്നു. പക്ഷേ പോകെപ്പോകെ അതൊക്കെ മാറി ഞാൻ വളരെ കൂളായി സംസാരിച്ചു. അതുപോലെ തന്നെയാണ് ദേവിയും…. ആദ്യം മടിയും നാണവും അവള്‍ക്ക് ഉണ്ടായിരുന്നു.. പക്ഷേ പോകെപ്പോകെ അവളും നല്ല ഫ്രീയായി തുറന്ന് സംസാരിച്ചു.
അവസാനം എല്ലാം പറഞ്ഞ് കഴിഞ്ഞതും ഒരു മിനിറ്റോളം ഞങ്ങൾ മിണ്ടാതെ ഇരുന്നു.
അവസാനം അവള്‍ പറഞ്ഞു, “എന്തായലും ജൂലിക്ക് ഇപ്പോൾ ഇങ്ങനെയെങ്കിലും കഴിയുന്നുണ്ടല്ലോ… താമസിയാതെ എല്ലാം ശരിയാകുമെന്ന് നമുക്ക് വിശ്വസിക്കാം. ചേട്ടൻ വിഷമിക്കേണ്ട.”
“താങ്ക്സ് ദേവി… എല്ലാം ശെരിയാകും എന്നാണ് എന്റെ വിശ്വസം… എന്തായാലും കാത്തിരുന്നു തന്നെ കാണണം.” ഞാൻ നെടുവീര്‍പ്പിട്ടു. “പിന്നേ ഇതൊന്നും ദേവി ആരോടും പറയരുത്, കേട്ടോ..!”
“ഞാൻ ആരോട് പറയാനാ…? ചേട്ടൻ പേടിക്കേണ്ട.” അവള്‍ പറഞ്ഞു. “പിന്നേ ഇതുവരെ എന്റെ കൂട്ടുകാരികളോട് ഒരു സെക്സ് ജോക്ക് പോലും ഞാൻ പറഞ്ഞിട്ടില്ല, എനിക്ക് ഇഷ്ട്ടം ഇല്ല. അതുപോലെ ചില കൂട്ടുകാരികൾ അവരുടെ ലൈംഗീക കാര്യങ്ങളെ കുറിച്ച് എന്നോട് പറയാന്‍ വരുമെങ്കിലും ഞാൻ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിട്ടുള്ളത്. പിന്നെയല്ലേ ചേട്ടന്റെ ഇത്ര വലിയ കാര്യങ്ങളെ ഞാൻ ആരോടെങ്കിലും പറയാൻ പോകുന്നത്…!!” അത്രയും പറഞ്ഞിട്ട് ദേവി നാണത്തോടെ ചിരിച്ചു.
