“ഓഹ് അങ്ങനെ…”
പക്ഷേ അവള്‍ ആതിര ചേച്ചിയെ വിളിക്കാതെ എന്തുകൊണ്ട് എന്നെ വിളിച്ചെന്ന് മനസ്സിലായില്ല. എന്റെ ആ സംശയം ഞാൻ ചോദിച്ചുമില്ല. കാരണം ദേവിയെ എന്റെ കൂടെ കിട്ടുന്ന ഈ സാഹചര്യം നഷ്ടപ്പെടുത്താൻ മാത്രം ഞാൻ പൊട്ടനല്ല.
“വെറും രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യ്, ഞാൻ വരാം.” പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
ദേവി പറഞ്ഞ വർക്ക് ഷോപ്പ് എനിക്കറിയാം. സത്യത്തിൽ അവിടെ ഉള്ളവരെ പോലും എനിക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം. കാരണം, ഏറ്റവും നല്ല വർക്ക് ഷോപ്പും സർവീസ് സെന്ററും എന്ന കാരണം കൂടാതെ എന്റെ ബൈക്കും കാറും എല്ലാം അവിടെയാണ് ശരിയാക്കാനും സര്‍വീസ് ചെയ്യാനും ഞാൻ സ്ഥിരമായി കൊണ്ടുപോകുന്നത്. വണ്ടിയുടെ ഓയിൽ ഷോപ്പും അവര്‍ക്ക് ഉണ്ട്. കൂടാതെ അതിന്റെ ഓണർ ഗോപന്റെ അകന്ന ബന്ധു കൂടിയാണ്. പിന്നെ ഏഴരക്ക് തുറക്കുന്ന ഏക വർക്ക് ഷോപ്പ് എന്ന ബഹുമതിയും അതിനുണ്ട്.
ഒന്നര മിനിറ്റ് കൊണ്ട് തന്നെ ഞാൻ അവിടേ എത്തി. അവള്‍ അല്‍പ്പം നടന്ന് വർക്ക് ഷോപ്പിൽ നിന്നും മാറിയാണ് നിന്നിരുന്നത്. അതുകൊണ്ട് എനിക്ക് അവിടെയുള്ള ആരെയും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല.
ദേവിയെ കണ്ട മാത്രയില്‍ എന്റെ മിഴികള്‍ വിടര്‍ന്നു. എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ട നീല നിറത്തിലുള്ള സാരിയാണ് അവള്‍ ഉടുത്തിരുന്നത്. അവളെ തൊഴാനാണ് ആദ്യം തോന്നിയത്. അതിനുശേഷം അവളെ പിടിച്ചു കിടത്തി ശരീരം മുഴുവനും ഉമ്മ കൊടുക്കാനും ആഗ്രഹം തോന്നി.
എന്നെ കണ്ടതും ഒരു വലിയ ചിരിയോടെ ദേവി അവളുടെ ഹാന്‍ഡ് ബാഗിന്‍റെ വള്ളിയെ തോളില്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്തിട്ട് എന്റെ അടുത്തേക്ക് വന്നു. അവളുടെ കൈയിൽ മടക്കിയ ഒരു നീല കൈലേസും പിടിച്ചിരുന്നു.
എന്റെ അടുത്തേക്ക് വന്നതും എന്റെ മനസ്സിനെ വായിച്ചത് പോലെ അവളുടെ മുഖത്ത് നാണം നിറഞ്ഞു.
“ഇതെന്താ… മനസ്സില്‍ എന്തൊക്കെയോ കള്ളത്തരങ്ങള്‍ ഉള്ളത് പോലെയാണല്ലോ എന്നെ നോക്കുന്നത്…?!”
“യേയ്… ഞാൻ… ഞാൻ… അങ്ങനെ ഒന്നും ഇല്ലല്ലോ…!!” വാക്കുകള്‍ക്ക് തപ്പി ഒടുവില്‍ ഞാൻ എന്തൊക്കെയോ പറഞ്ഞു.
“ഊഹും…. മുഖത്ത് ശെരിക്കും കള്ള ലക്ഷണം ഉണ്ട്.” എന്റെ വാക്കുകളെ വിശ്വാസിക്കാത്ത പോലെ അവള്‍ ചിരിച്ചു.
