സാംസൻ 6 [Eros – God of Lust] 1212

മഴ തീരുന്നത് വരെ ഞങ്ങൾ കാര്യവും തമാശയും ഒക്കെ പറഞ്ഞിരുന്നു. ഇടക്കിടക്ക് കാര്‍ത്തികയുടെ നോട്ടം എന്റെ മേല്‍ പാളി വീഴുന്നത് ഞാൻ ശ്രദ്ധിച്ചു. ഒടുവില്‍ രാത്രി എട്ടു മണിയോട് അടുത്തപ്പോഴാണ് മഴ തോർന്നത്.

“അടുത്ത മഴ തുടങ്ങുന്നതിന് മുമ്പ്‌ ഞങ്ങൾ ഇറങ്ങട്ടെ…!” ഗോപന്‍ അന്നേരം ധൃതിപിടിച്ച് പറഞ്ഞു.

“കഴിച്ചിട്ട് പോയ മതി.” അമ്മായിയും ജൂലിയും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

“ചേച്ചിയും ചേട്ടനും ഫുഡ് കഴിച്ചിട്ട് പോയാല്‍ മതി.” സാന്ദ്ര കാര്‍ത്തികയെ ചേര്‍ത്ത് പിടിച്ചു.

കഴിക്കുന്ന കാര്യം പറയാനായി ഞാനും വായ് തുറന്നതാണ്.. പക്ഷേ അവർ മൂന്നുപേരും പറഞ്ഞ സ്ഥിതിക്ക് എന്റെ വായ് ഞാൻ അടച്ചു.

“എന്നാൽ അങ്ങനെ ആവട്ടെ ലേഡിസ്… ഫുഡ് ഒക്കെ വേഗം എടുത്ത് വയ്ക്കൂ.” ഗോപന്‍ നാടകീയമായി പറഞ്ഞതും എല്ലാവരും ചിരിച്ചു.

ശേഷം ഫുഡ് എടുത്തു വെക്കാൻ സ്ത്രീകളെല്ലാവരും പോയപ്പൊ കാര്‍ത്തികയും അവരുടെ കൂടെ കൂടി.

“അളിയോ, പ്രധാന പാര്‍ട്ടി കഴിഞ്ഞ് നമുക്കുള്ള പരിപാടി വേറെ ഉണ്ട്, കേട്ടോ.” ഗോപന്‍ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു.

“ഹോട്ട് അടിക്കുന്ന പരിപാടിയാണോ..?” നിരുത്സാഹത്തോടെ ഞാൻ ചോദിച്ചു.

“അന്ന് പിന്നെ ഹോട്ട് ഇല്ലാതെ എങ്ങനെയാ…, ആ ദിവസം നി ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ മച്ചു… നമുക്ക് ശെരിക്കും അടിച്ചു പൊളിക്കണം.” ഗോപന്‍ രണ്ട് പെരുവിരലും ഉയർത്തി കാണിച്ചു.

അവന്റെ ഉത്സാഹം കണ്ടു ഞാൻ ചിരിച്ചു. എന്നിട്ട് ആലോചനയുടെ ഞാൻ പറഞ്ഞു, “ഹോട്ട് എനിക്ക് വേണ്ട… കള്ള് കിട്ടുമോ എന്ന് ഞാൻ അന്വേഷിക്കാം.”

“ശെരി നി അന്വേഷിക്ക്.. പക്ഷേ അത് കിട്ടിയില്ലേൽ അല്‍പ്പം ഹോട്ട് എങ്കിലും അടിച്ച് നി ഞങ്ങൾക്ക് കമ്പനി തരണം.” നിര്‍ബന്ധപൂര്‍വ്വം അവന്‍ പറഞ്ഞതും ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.

“മതി.. മതി. കള്ളും വിസ്കിയേയും പ്രേമിച്ചത് മതി. രണ്ടും വന്ന് കഴിക്കാൻ നോക്ക്.” അമ്മായി ചിരിച്ചുകൊണ്ട് ഡൈനിംഗ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.

ഉടനെ ഞങ്ങൾ എഴുനേറ്റ് കഴിക്കാൻ ചെന്നിരുന്നു. കഴിക്കുന്ന സമയത്തും ഞങ്ങൾ എല്ലാവരും ജോളിയായി എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടാണ്‌ കഴിച്ചത്. ഒടുവില്‍ അത്താഴം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *