“ആണോ….?”
“അതേലോ…!!” അവള്‍ ചിരിച്ചു. “പിന്നേ ചേട്ടൻ പറഞ്ഞില്ലേ, ഇഷ്ട്ടവും അടുപ്പവും ഉള്ളവരെ ചേട്ടൻ അങ്ങനെ വിളിച്ചു പോകുമെന്ന്…?”
“പറഞ്ഞു… എന്തേ..?”
“എന്നോട് എത്ര ഇഷ്ടവും എത്ര അടുപ്പവും ഉണ്ട്…?” കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.
“എന്റെ സ്വഭാവം ശെരിയല്ല എന്നും പറഞ്ഞ് എന്നെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണോ ഓരോന്നും ചോദിച്ച് മനസ്സിലാക്കുന്നത്…?” അല്‍പ്പം ആശങ്കയോടെ ഞാൻ ചോദിച്ചു.
ഉടനെ ദേവി മണി കിലുക്കം പോലെ ചിരിച്ചു. ഒടുവില്‍ ചിരി നിർത്തി കൊണ്ട് നിര്‍ബന്ധം പിടിച്ചു, “പറയ് ചേട്ടാ… എനിക്ക് അറിയണം. ഞാൻ ചേട്ടനെ അകറ്റിയൊന്നും നിർത്തില്ല.”
“എത്ര എന്നൊന്നും അറിയില്ല. പക്ഷേ ഭയങ്കര അടുപ്പവും സ്നേഹവും എല്ലാം നിന്നോട് തോന്നുന്നു, അത്രതന്നെ എനിക്കറിയാം.” ഞാൻ വെപ്രാളം പിടിച്ച് അത്രയും എങ്ങനെയോ പറഞ്ഞു.
“ഏത് അര്‍ത്ഥത്തിലുള്ള സ്നേഹം…?!” എന്നെ വെറുതെ വിടാന്‍ തീരുമാനം ഇല്ലാത്ത പോലെ അവള്‍ ചോദിച്ചു.
“നീയൊന്ന് പോയേ… ഓരോന്ന് എന്നെ കൊണ്ട് പറയിപ്പിച്ചിട്ട് അവസാനം ഞാൻ കുറ്റക്കാരാനാവും… അതുകൊണ്ട് നമുക്ക് വേറെ വല്ലതും സംസാരിക്കാം.”
ഉടനെ ദേവി ചിരിച്ചു. “അപ്പോ എന്തോ കള്ളത്തരം മനസ്സിലുണ്ട്, അല്ലേ..?. ശെരി ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല.” അവള്‍ പറഞ്ഞു.
“പിന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ…?”
“ചേട്ടൻ ചോദിച്ചോളു.”
“കൂട്ടുകാരികൾ പറഞ്ഞിട്ടും മറ്റെ ബ്രാ മാറ്റിയില്ല… പക്ഷേ ഇപ്പൊ എന്ത് സംഭവിച്ചു….?”
എന്റെ ചോദ്യം കേട്ട് ദേവി ചിരിച്ചു. ആ ചിരിയില്‍ നാണം കലര്‍ന്നിരുന്നു.
“നേരത്തെ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ ചേട്ടന്റെ ഈ ചോദ്യത്തിന് ഞാനും ഉത്തരം തരാം.” ദേവിയുടെ കുസൃതി സ്വരം ഫോണിലൂടെ ഒഴുകിയെത്തി.
“ശെരി.. ഒരുപക്ഷേ ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ നി എങ്ങനെ പ്രതികരിക്കും…?”
“ഞാൻ ചേട്ടനോട് പിണങ്ങും.” അവൾ നിസ്സാരമായി പറഞ്ഞു.
“അപ്പോ തല്‍കാലം ആ രണ്ട് ചോദ്യങ്ങളും അങ്ങനെതന്നെ നില്‍ക്കട്ടെ…!!”
ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു. പക്ഷേ ആ ചിരിയില്‍ നിരാശ ഉള്ളത് പോലെ എനിക്ക് തോന്നി.
“ശെരി, ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങൾ എല്ലാം നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് നിന്റെ കാര്യങ്ങൾ എന്നോട് പറയുന്നതാണ് മര്യാദ…”
