“പിന്നേ അളിയാ, എനിക്ക് നിന്റെ കാര്‍ തരുമോ…?” ഗോപന്‍ ആവശ്യപ്പെട്ടു. “ഈ മഴയത്ത് അകലെയുള്ള ബന്ധുക്കളെ ക്ഷണിക്കാനായി ബൈക്ക് ശരിയാവില്ല.”
“ഗോപേട്ടൻ എന്തിനാ അന്യരെ പോലെ ചോദിക്കുന്നേ..?” ജൂലി അവന്റെ കൈ പിടിച്ചു കൊണ്ട് കോപിച്ചു. “എപ്പോ വേണേലും ഗോപേട്ടൻ കാര്‍ എടുത്തോളു… തോന്നുമ്പോ തിരികെ തന്നാല്‍ മതി.”
“ചൂടാവല്ലെടി പൊന്നേ…” ഗോപന്‍ ജൂലിയുടെ തലയില്‍ പതിയെ ഒന്ന് കൊട്ടി. “ആവശ്യം വരുമ്പോ ചോദിക്കുന്നത് അല്ലേ മര്യാദ…!” അത്രയും പറഞ്ഞിട്ട് അവന്‍ ജൂലിയുടെ തോളത്ത് കൈയിട്ട് പതിയെ ഒരു കൊട്ടും കൂടി അവള്‍ക്ക് കൊടുത്തു. ഉടനെ ജൂലി അവന്റെ ആ കൈയിൽ പതിയെ ഒരു കടി കൊടുത്തിട്ട് ചിരിച്ചു.
അവരുടെ കുസൃതി കണ്ട് ഞങ്ങളും ചിരിച്ചു. പലപ്പോഴും ജൂലിയും ഗോപനും ഇതുപോലെ തമാശക്ക് അടിപിടി കൂടാറുണ്ട്. അതൊക്കെ കണ്ടു ഞങ്ങൾ ചിരിക്കുകയും ചെയ്യും.
അന്നേരം സാന്ദ്ര ചെന്ന് കാറിന്റെ താക്കോലുമായി വന്നു.
“എന്റെ ബൈക്ക് ഇവിടെ തന്നെ ഇരുന്നോട്ടെ.” അതും പറഞ്ഞ് അവന്‍ സാന്ദ്ര നീട്ടിയ താക്കോല്‍ വാങ്ങി.
“എന്നാല്‍ ഞങ്ങൾ ഇറങ്ങുന്നു, ആന്റി…” കാര്‍ത്തിക എന്റെ അമ്മായിയെ നോക്കി യാത്ര പറഞ്ഞു.
ശേഷം മറ്റുള്ളവരോടും യാത്ര പറഞ്ഞിട്ട് അവസാനമായി അവള്‍ എന്നെ നോക്കി.
“പിന്നേ സാമേട്ട, സുമയും നെല്‍സേട്ടന്റെ വാര്‍ഷികത്തിന് കാണിച്ച പോലെ ഒന്നും ഞങ്ങളോട് കാണിക്കരുത്, കേട്ടോ..!!” അവള്‍ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കിയാണ് പറഞ്ഞത്. “ശെരി എന്നാ, ഞങ്ങൾ ഇറങ്ങുന്നു.”
“ശെരിടാ അളിയാ. പിന്നെ കാണാം. നാളെ ഞങ്ങൾ വിനിലയെ ചെന്ന് വിളിക്കാം.” ഗോപന്‍ പറഞ്ഞു. എന്നിട്ട് അവർ രണ്ടുപേരും ഇറങ്ങി.
പുറത്ത് ചെന്ന് അവരെ യാത്രയാക്കിയ ശേഷം ഞാൻ അകത്ത് വന്ന് വാതിൽ കുറ്റിയിട്ടു. ഉടനെ അമ്മായി അവരുടെ റൂമിലേക്ക് പോയി. സാന്ദ്രയും സ്റ്റെപ്പ് കേറി മുകളില്‍ ചെന്ന് മറഞ്ഞു.
എല്ലാവരും പോയ ശേഷം ജൂലി എന്റെ കൈ പിടിച്ചു വലിച്ചതും ഞങ്ങളും നടന്ന് ഞങ്ങടെ റൂമിൽ കേറി.
“നല്ല ക്ഷീണം തോന്നുന്നു, ചേട്ടാ. ഞാൻ കിടന്നോട്ടേ..?” ജൂലി ചോദിച്ചു.
