അവൾ ജൂലിയുടെ പേര് പറഞ്ഞതും ഞാൻ അല്‍ഭുതപ്പെട്ടു. കാരണം എന്റെ വീട്ടിലുള്ളവരെ കുറിച്ച് ഞാൻ ദേവാംഗന ആന്റിയോട് പറഞ്ഞെങ്കിലും, എന്റെ അച്ഛൻ ഒഴികെയുള്ള ആരുടെ പേരും ഞാൻ പറഞ്ഞിരുന്നില്ല.
“ജൂലി ഉറങ്ങി. പിന്നെ ഒരുപാട് കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ. ഞാൻ കോൾ ചെയ്യട്ടെ…?”
കുറച് സായം വരെ മറുപടി വന്നില്ല. ഒരു അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞതും അവൾ തന്നെ കോൾ ചെയ്തു.
ഞാൻ എടുത്ത ഉടനെ എന്റെ മനസ്സിൽ ഉള്ള സംശയം ഞാൻ ചോദിച്ചു, “എന്റെ ഭാര്യയുടെ പേര് എങ്ങനെ അറിയാം…!?”
“അതുപിന്നെ…” അവളൊന്നു വിക്കി. എന്നിട്ട് പറഞ്ഞു, “വിനില ചേച്ചി ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. ജൂലി ചേച്ചിയേ കുറിച്ചും, ചേച്ചിയുടെ വാൽവിന്റെ പ്രശ്നം പറ്റിയും പറഞ്ഞിട്ടുണ്ട്.”
വേറെ എന്തൊക്കെയാണാവോ വിനില ദേവിയോട് പറഞ്ഞിട്ടുള്ളത്..!!
“പിന്നേ ജൂലി ചേച്ചിക്ക് ഏതു മരുന്ന് കഴിച്ചാലും മയങ്ങി പോകുമെന്നും വിനിലേച്ചി പറഞ്ഞു… അതെന്താ അങ്ങനെ…?”
കൂടുതൽ ആലോചിക്കാതെ ഞാൻ പറഞ്ഞു, “എത്ര ഡോസ് കുറഞ്ഞ മരുന്നാണേലും ജൂലിയുടെ ശരീരത്തിന് താങ്ങില്ല. അതുകൊണ്ട് എല്ലാ മരുന്നും ഉറക്ക ഗുളികയുടെ ഫലം ചെയ്യുന്നു എന്നാ ഡോക്റ്റര്‍ പറഞ്ഞത്.”
“അയ്യോ, പാവം ചേച്ചി…” ദേവി വിഷമം പറഞ്ഞു.
“പിന്നേ, നി എന്താ ഉറങ്ങാത്തെ… എന്തെങ്കിലും ടെൻഷൻ ഉണ്ടോ..?” ഞാൻ ചോദിച്ചു.
“ടെൻഷൻ ഒണ്ട്..” അത്ര മാത്രം പറഞ്ഞിട്ട് അവള്‍ മൗനം പാലിച്ചു.
“ഭർത്താവുമായി എന്തെങ്കിലും പ്രശ്നം ആണോ..?” ഞാൻ ചോദിച്ചു.
“യേയ്, ഇല്ല.”
“പിന്നേ ദേവാംഗന ആന്റി എന്തേലും പറഞ്ഞോ…?”
“അയ്യോ, എന്റെ അമ്മായി നല്ല മുന്‍കോപിയും ഭയങ്കര ഗൗരവക്കാരിയും ആണേലും ആള് പഞ്ച പാവമാ. സ്നേഹം പുറത്ത് കാണിക്കില്ല എങ്കിലും ഉള്ളില്‍ എന്നോട് ഭയങ്കര സ്നേഹം ഉണ്ട്. പിന്നെ ചേട്ടൻ വന്നിട്ട് പോയതിനു ശേഷം അമ്മായിക്ക് ചില മാറ്റങ്ങൾ ഉണ്ട്..”
“അവരൊക്കെ പ്രശ്നം ഇല്ലെങ്കില്‍ പിന്നെ എന്തു ടെൻഷനാ ഒള്ളത്..?”
“അതൊക്കെ സീക്രട്ട് ആണ്, പറയാൻ കഴിയില്ല…” ദേവി അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു.
അങ്ങനെ അവള്‍ പറഞ്ഞതും എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.
