സാംസൻ 7 [Eros – God of Lust] 1169

“എന്നാൽ ശെരി. നമുക്ക് ഉറങ്ങാം….?” ഞാൻ ചോദിച്ചു.

“ഊം.” അവള്‍ മൂളി. പക്ഷേ പെട്ടന്ന് അവള്‍ ഓര്‍ത്തത് പോലെ തിടുക്കത്തിൽ ദേവി ചോദിച്ചു, “പിന്നേ നാളെ ഒരു പാര്‍ട്ടി ഉള്ള കാര്യം വിനലേച്ചി എന്നോട് പറഞ്ഞിരുന്നു. അപ്പോ നാളെ എനിക്ക് കോൾ ചെയ്യാൻ കഴിയില്ല, അല്ലേ..?”

“ഇല്ല, ഞായറാഴ്ച വരെ ബിസി ആയിരിക്കും. അതുകഴിഞ്ഞ്‌ വിളിക്കാം.” ഞാൻ പറഞ്ഞു. അപ്പോൾ കുറെ നേരത്തേക്ക് അവളുടെ ശബ്ദം ഒന്നും കേട്ടില്ല.

ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസം ഞാൻ കേട്ടു. “ശെരി ചേട്ടാ. ബൈ, ഗുഡ് നൈറ്റ്.”

അതും പറഞ്ഞ്‌ എന്റെ മറുപടിക്ക് പോലും നില്‍ക്കാതെ അവള്‍ കട്ടാക്കി.

ഒരു നെടുവീര്‍പ്പോടെ ഞാൻ മലര്‍ന്നു കിടന്നു. മനസ്സിൽ എന്തൊക്കെയോ ചിന്തകള്‍ ഓടിക്കൊണ്ടിരുന്നു എങ്കിലും വേഗം ഞാൻ ഉറങ്ങുക തന്നെ ചെയ്തു.

രാവിലെ ആറര കഴിഞ്ഞാണ് ഞാൻ ഉണര്‍ന്നത്. വല്ലാത്ത ക്ഷീണം എന്നെ മടി പിടിപ്പിച്ചു. എന്നിട്ടും എഴുനേറ്റു.

അദ്യം ഗോപനെ വിളിച്ച് വിഷ് ചെയ്തു.. എന്നിട്ട് കാര്‍ത്തികയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞപ്പോ അവന്‍ കൊടുത്തു. അവളെയും ഞാൻ വിഷ് ചെയ്തു. അല്‍പ്പനേരം അവർ രണ്ടുപേരോടു സംസാരിച്ച ശേഷം കട്ടാക്കി. ശേഷം ബാത്റൂമിൽ കേറി.

ഒരുപാട്‌ നേരം ഷവറിനടിയിൽ നിന്ന് തണുത്ത വെള്ളത്തില്‍ കുളിച്ചു. ശേഷം റെഡിയായി ഞാൻ ഡൈനിംഗ് റൂമിലേക്ക് ചെന്നു.

സാന്ദ്ര അവിടെ ഇല്ലായിരുന്നു. സംശയത്തോടെ ഞാൻ കിച്ചണിൽ ചെന്നു നോക്കി… ജൂലിയും അമ്മായിയും മാത്രം ജോലി ചെയ്യുന്നത് കണ്ടു.

എന്നെ കണ്ടതും അവർ പുഞ്ചിരിച്ചു. ചെറിയ തീയില്‍ അപ്പോഴും തിളച്ചു കൊണ്ടിരുന്ന ചായ പത്രം ഇറക്കി വച്ചിട്ട് ജൂലി എനിക്ക് ചായ ഒഴിച്ചു തന്നു.

അത് വാങ്ങി കുടിക്കുന്നതിനിടെ ഞാൻ തിരക്കി, “ആ വായാടി എവിടെ…?”

“അവള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞു. ഇന്ന്‌ ക്ലാസിൽ പോകുന്നില്ല പോലും.” അമ്മായി ഇടിയപ്പം ഹോട്ട് ബോക്സിൽ ആക്കുന്നതിനുടെ പറഞ്ഞു.

“ആദ്യമെ പറഞ്ഞിരുന്നെങ്കില്‍ ഇത്ര വേഗം റെഡി ആവേണ്ട കാര്യം എനിക്ക് ഇല്ലായിരുന്നു..!!”

“അയ്യോ.. സോറി ചേട്ടാ. അത് ഞാൻ ഓര്‍ത്തില്ല. എന്തായാലും ചേട്ടൻ ഇവിടെ ഇരുന്നിട്ട് എട്ടരയ്ക്ക് പോയാലും മതിയല്ലോ..!”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *