“വേണ്ട…!!” ദേവി പെട്ടന്ന് ചാടി എഴുനേറ്റ് കൊണ്ട് ധൃതിയില്‍ പറഞ്ഞു. “വെറും ചുംബനം കൊണ്ട് ചേട്ടന്‍ നിര്‍ത്തും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.”
അത്രയും പറഞ്ഞിട്ട് എന്റെ കണ്ണില്‍ തന്നെ നോട്ടവും നട്ട് അവള്‍ മെല്ലെ പിന്നോക്കം നടന്നു നീങ്ങി. അവളുടെ കാല്‍ സോഫയിൽ തട്ടിയതും അവള്‍ അതിലിരുന്നു…. പൈങ്കിളിയിൽ വച്ച് ഞാൻ കാണിച്ചത് പോലെ ഇപ്പോഴും ഞാൻ ആവര്‍ത്തിക്കും എന്ന പേടി അവളുടെ കണ്ണില്‍ ഞാൻ കണ്ടു.
“എന്നെ പേടിയാണെങ്കിൽ ഞാൻ പോയേക്കാം…!!” പറഞ്ഞിട്ട് ഞാൻ എഴുനേറ്റതും ദേവിയും തിടുക്കത്തിൽ എഴുനേറ്റ് ഓടിവന്ന് അവളുടെ രണ്ട് കൈകൾ കൊണ്ടും എന്റെ വലത് കൈയിൽ പിടിച്ചു.
“വേണ്ട, പോകേണ്ട. എന്റെ അമ്മായി പറഞ്ഞത് പോലെ ചേട്ടൻ രാത്രി പോയാല്‍ മതി.” പറഞ്ഞിട്ട് സ്വബോധം വന്നത് പോലെ എന്റെ കൈയിൽ നിന്നും പിടി വിട്ടിട്ട് എന്റെ കണ്ണില്‍ ആശങ്കയോടെ നോക്കി.
“നിന്റെ അമ്മായി പറഞ്ഞത് അവിടെ നില്‍ക്കട്ടെ, നിനക്ക് എന്താണ് വേണ്ടത്…?” ഞാൻ ചോദിച്ചു.
“എനിക്ക് അറിയില്ല…l ഇവിടെ നില്‍ക്കുന്നതും പോകുന്നതും ചേട്ടന്റെ ഇഷ്ട്ടം.” അവൾ അങ്ങനെ പറഞ്ഞത് കേട്ട് എനിക്ക് എന്തോ പോലെയായി.
ഞാൻ കരുതിയിരുന്നത് പോലെ എന്നോട് അവള്‍ക്ക് അധികം സ്നേഹം ഇല്ലെന്ന് ഇപ്പോഴാണ് മനസിലായത്. എനിക്ക് ശെരിക്കും വിഷമം തോന്നിപ്പോയി.
“എന്നാൽ ഞാൻ പോകുന്നു, ആന്റി ഉണര്‍ന്നാൽ എനിക്ക് അത്യാവശ്യ കോൾ വന്നത് കൊണ്ട് ഞാൻ പോയെന്ന് പറഞ്ഞാല്‍ മതി.”
അത്രയും പറഞ്ഞിട്ട് ഞാൻ നടവാതിൽ നോക്കി നടക്കാൻ തുടങ്ങി. പക്ഷേ മിന്നല്‍ പോലെ പാഞ്ഞു വന്ന് ദേവി എന്റെ കൈയിൽ പിടിച്ച് എന്നെ നിര്‍ത്തി.
“എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നേ…?” കോപിച്ച് കൊണ്ടാണ് അവള്‍ ചോദിച്ചത്.
അതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവം വെടിയാതെ അവളുടെ കൈയിൽ നോക്കി. പക്ഷെ അവളുടെ പിടി മുറുകി എന്നല്ലാതെ അവള്‍ വിട്ടില്ല.
അപ്പോ ഗൗരവം വെടിയാതെ ഞാൻ ചോദിച്ചു, “ഞാൻ എങ്ങനെയൊക്കെ എന്താ കാണിച്ചത്…?”
“അമ്മ പറഞ്ഞ പോലെ ചേട്ടൻ രാത്രി പോയാല്‍ മതി.” പറഞ്ഞിട്ട് അവള്‍ എന്റെ കൈ വിട്ടു.
