സാംസൻ 9 [Cyril] 1233

അതുകൊണ്ട്‌ അവള്‍ എല്ലാം കഴുകി തീരും വരെ ഞാൻ പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചു കൊണ്ട്‌ സങ്കടത്തോടെ വെറുതെ നിന്നു. ജൂലി എന്നോട് പിണങ്ങി നില്‍ക്കുകയാണെങ്കിലും ഞാൻ അവളെ ഇങ്ങനെ കെട്ടിപിടിച്ചു നില്‍ക്കുന്നത് അവള്‍ക്കും ഇഷ്ട്ടപ്പെട്ടു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കാരണം അവളുടെ ദേഹത്തുള്ള എന്റെ പിടിത്തം വിട്ടു പോകാതിരിക്കാന്‍ അവള്‍ വളരെ സൂക്ഷിച്ചാണ് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് പാത്രം എടുക്കുകയും വയ്ക്കുകയോ ചെയ്തു കൊണ്ടിരുന്നത്. ഇടയ്ക്ക് അവളുടെ തോളില്‍ നിന്നും എന്റെ താടിയെല്ല് തെന്നി പോയപ്പോ അവൾ തോളിനെ അഡ്ജസ്റ്റ് ചെയ്ത് എന്റെ താടിയെല്ലിന് അടിയില്‍ തന്നെ ആക്കി വച്ചു.

അവസാനം അവളുടെ ജോലി കഴിഞ്ഞതും ജൂലി എന്നില്‍ നിന്നും അകന്നു മാറാതെ അങ്ങനെതന്നെ നിന്നു. ഇടക്കിടക്ക് അവൾ പോലും അറിയാതെ അവളുടെ ചുണ്ടില്‍ വിരിയുന്ന സന്തോഷപ്പുഞ്ചിരിയെ അവള്‍ മറയ്ക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ ജൂലി എന്റെ കൈകളെ വിടുവിച്ചു കൊണ്ട്‌ തിരിഞ്ഞു നിന്ന് എന്റെ കണ്ണിലേക്ക് നോക്കി. ശേഷം, തിരികെ കിട്ടിയ പ്രാണനെ അവളുടെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നത്‌ പോലെ ജൂലി എന്നെ മുറുകെ അണച്ചു പിടിച്ചു.

“സാമേട്ടനോട് അധികനേരം എനിക്ക് പിണങ്ങിയിരിക്കാൻ പോലും കഴിയുന്നില്ല.” അവള്‍ സ്നേഹത്തോടെ പറഞ്ഞു. “ചേട്ടനോട് സംസാരിക്കാതിരുന്നാൽ എനിക്ക് വെപ്രാളം എടുക്കും…. ശ്വാസവായു ഇല്ലാത്ത മണൽക്കുഴിയിൽ പുതഞ്ഞു പോയത് പോലെ ഭയം തോന്നും…. മനസ്സ് ബ്ലാങ്ക് ആയിപ്പോകും.” പേടിയോടെ പറഞ്ഞിട്ട് അവള്‍ എന്നെ കൂടുതൽ മുറുകെ പിടിച്ചു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

ഉടനെ അവളെ ഞാൻ സ്നേഹത്തോടെ എന്നോട് ചേര്‍ത്തു പിടിച്ചു. എന്റെ കവിളും അവളുടെ തലയുടെ വശത്തായി ചേര്‍ത്തു വച്ചു.

അപ്പോൾ ജൂലി റിലാക്സ് ആവുന്നത് അറിയാൻ കഴിഞ്ഞു… മുറുകിയ വടം പോലെ ഇരുന്ന അവളുടെ ശരീരം അയഞ്ഞു നോർമലായി. ഒടുവില്‍ അവളുടെ വിറയലും മാറി. അവസാനം പതിയെ എന്നില്‍ നിന്നും അവൾ അകന്നുമാറി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന മാലാഖയെ പോലെ പുഞ്ചിരിച്ചു.

ആ പുഞ്ചിരിയിൽ ഞാൻ എന്നെതന്നെ മറന്ന് അവളെ നോക്കി നിന്നു.

149 Comments

Add a Comment
  1. മിലിന്ദ്

    ഈ കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

  2. കുഞ്ഞാപ്പു

    Bro.. കഥയുടെ ബാക്കി വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു..

    1. Bro,
      വേഗം അടുത്ത ഭാഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്ര നല്ല കഥകൾ വിരളം.

    1. ഇതിന്റെ ബാക്കി ഉടനെ കാണുമോ

  3. Bro agane parayaruthe Cyril bro rest il Anne atha ezhuthathe
    Cyril Bro take rest

  4. കമ്പൂസ്

    Enthu Patti Cyril. Busy aano? Pls oru update enkilum tharoo…..

  5. ഖദം… ടാറ്റാ.. ബൈ ബൈ.. അങ്ങനെ ഈ കഥയും കഴിഞ്ഞു..

    1. Aegon കണ്ട് cyril രണ്ട് പേരും മൂഞ്ചിച്ച്??

  6. കുഞ്ഞാപ്പു

    വരില്ലേ നീ വരില്ലേ..

  7. ഡിയർ സിറിൽ

    എന്ത് പറ്റി ബ്രോ…ഒഴിച്ച് കൂടാൻ ആകാത്ത തിരക്കിൽ പെട്ട് പോയി എന്ന് വിശ്വസിക്കുന്നു… താങ്കൾ കഥ പാതി വഴിയിൽ നിർത്തില്ല എന്ന് ഉറപ്പ് ഉണ്ട്…ഒരു അപ്ഡേറ്റ് ആയി കമൻ്റ് ബോക്സിൽ ബ്രോ വന്നാൽ എല്ലാർക്കും സന്തോഷം ആയേനെ…ഈ വീക്ക് തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  8. Bro enthelum update

    1. One of the best writer ❣️

  9. Broi ntha oru update polum illathe

  10. അണ്ണാ അണ്ണാ ഇ അണ്ണൻ ഇത് എവിടെ പോയി…..

  11. എന്തുപറ്റി? ഒരു വിവരവും ഇല്ലല്ലോ

  12. സൂർത്തെ..

  13. ബ്രോ……

  14. സിറിൽ അണ്ണോ എവിടെ???

  15. Aegon
    Cyril
    Ashan kumaran
    ഇവര് മുന്ന് പേരും അണ് എൻ്റെ ഹീറോസ് ???

  16. Any updates bro?

  17. ഡിയർ സിറിൽ,

    കുറച്ചു തിരക്കുകളിൽ പെട്ടുപോയി 3 വീക്ക്സ് ആയി സൈറ്റിൽ കയറിയിട്ടില്ല…ഇന്നലെ ആണ് വായിച്ചത്…എന്താ പറയാ അതിമനോഹരം…100 ഇൽ കൂടുതൽ പേജ് ഒരു പേജ് പോലും സ്കിപ്പ് ചെയ്യാൻ പറ്റാത്ത അത്ര മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…കഥയും സെക്സും ഒരുപോലെ കൊണ്ടുപോകാൻ ബ്രോക്ക് കഴിഞ്ഞിട്ടുണ്ട്…

    സാമിനു സെക്സ് കഴിഞ്ഞിട്ട് തോന്നുന്ന കുറ്റബോധം ഒക്കെ ഒരുമാതിരിപെട്ട ആളുകൾക്ക് എല്ലാം തോന്നുന്നത് ആണ്…അത് വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്…പിന്നെ ദേവി ആയിട്ടുള്ള കുറച്ച് അടിപൊളി മോമൻ്റ്സ് കൂടി പ്രതീക്ഷിച്ചു…അത് അടുത്ത ഭാഗത്ത് വരും എന്ന് വിശ്വസിക്കുന്നു…അടുത്ത ഭാഗം ഈ ആഴ്ച്ച തന്നെ വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. മിലിന്ദ്

      ഈ കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

  18. Bro climax episode wait cheyunnu?? reply thayooo

  19. അണ്ണോ… വെയ്റ്റിങ് വെയ്റ്റിങ്.. കട്ട waiting

  20. Next part pls ?❤️

Leave a Reply

Your email address will not be published. Required fields are marked *