സംവിധാന സഹായി 4 [ഉർവശി മനോജ്] 398

കേറി ചെന്ന പാടെ മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ഉള്ള ചോദ്യം ,

“എവിടെയായിരുന്നു പുല്ലേ എത്ര നേരമായി നിന്നെ കാത്തിരിക്കുകയാണ്…”

“സിജു ഏട്ടാ .. പ്രൊഡ്യൂസർ നെ കണ്ട പുള്ളിയുടെ കയ്യിൽ നിന്നും കാശും മേടിച്ചു പോയി സാധനം മേടിച്ചു കൊണ്ട് വന്നപ്പോഴേക്കും താമസിച്ചു പോയതാണ് ..”

വിനയത്തോടു കൂടി തന്നെ മറുപടി നൽകി.

“ഇന്നലെ എറണാകുളത്തു നിന്ന് പുറപ്പെട്ടപ്പോൾ സാധനം എടുക്കാൻ മറന്നു ഇല്ലെങ്കിൽ നിന്നെ ഒന്നും കാത്തിരിക്കേണ്ട ഗതികേട് വരില്ലായിരുന്നു..”

തറയിൽ നിന്നും എഴുന്നേറ്റ് സോഫയിലേക്ക് ഇരുന്നു കൊണ്ട് സിജു ഏട്ടൻ പറഞ്ഞു.

ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസ്സിലെക്ക് മദ്യം പകരുന്നതിനിടെ അടുത്ത ചോദ്യം,

“കുപ്പിയുടെ കാശ് വാങ്ങാൻ ചെന്നപ്പോൾ ആ ഇരപ്പൻ പ്രൊഡ്യൂസർ ഒന്നും പറഞ്ഞില്ലേ …?”

“പറഞ്ഞു … ഇവന്റെ യൊക്കെ കരള് കുടിച്ചു കുടിച്ചു പഴുത്ത് പുഴുത്ത്

പോകുമെന്ന് “

എൻറെ കയ്യിലേക്ക് പൈസ തന്നപ്പോൾ ആ പ്രൊഡ്യൂസർ പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ ഞാൻ പറഞ്ഞു കൊടുത്തു.

“ഹൊ .. അടിപൊളി !! … നിനക്ക് സിനിമാ ഫീൽഡിൽ നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് …എന്താണെന്നോ … അവിടെ കേട്ടത് ഇവിടെ വന്ന് കൃത്യമായി പറഞ്ഞു തന്നതിന് .. ഇങ്ങനെയുള്ളവരെ സിനിമയിൽ രക്ഷപ്പെട്ടു “

ഒരു സിപ്പ് വായിലേക്ക് എടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“ലേശം കഴിക്കുന്നോ … ? “

ഒരു ആദിത്യ മര്യാദയുടെ പേരിൽ എന്ന പോലെ അദ്ദേഹം എന്നോട് ചോദിച്ചു.

16 Comments

Add a Comment
  1. Kolaam nanaetu pokate

  2. വളരെ മനോഹരമായ അവതരണം. വായിച്ചപ്പോൾ ഒരു നീറ്റൽ നെഞ്ചിനുള്ളിൽ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  3. Nalla vrithiYodu koode ulla avathranam ..

    Adipoli …but ithrakkum gap athu oru tech kittunillaa ..

    Koodathe vazivilakkukalum udane ndavum ennu karuthunnu ..

    Waiting for next part

  4. മലയാള സിനിമയെ മുന്നിൽ കണ്ടാണ് പൂന്താനം ജഞ്ഞാനപാനയെഴുതിയതെന്ന് തോന്നുന്നു.. കണ്ട്കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലന്ന് നടിക്കുന്നതും ഭവാൻ.. മാളികമുകളെറിയ മന്നൻ്റെ മോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ… നല്ല പാത്ര സ്രിഷ്ടി കാമപൂരണത്തിനുവേണ്ടി സിനിമയിൽ കയറികൂടി ഉൾകളികൾ കണ്ട് ഞെട്ടുന്ന നായകൻ

  5. പൊന്നു.?

    നന്നായിരുന്നു. കുറച്ച് നൊമ്പരപ്പെടുത്തി.

    ????

  6. ആശാനെ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം

  7. നന്നായിട്ടുണ്ട്..അതിശയോക്തി ഇല്ലാതെ..സ്മൂത് ആയി പറയുന്നു…അടുത്ത ഭാഗം കാത്തു ഇരിക്കുന്നു.

  8. എന്നത്തേയും പോലെ അലങ്കാരങ്ങളില്ലാത്ത, നേരേ ചൊവ്വേയുള്ള കഥപറച്ചിൽ. വളരെ നന്നായിട്ടുണ്ട്. കഥകൾക്കിടയിലുള്ള ഇടവേളയുടെ ദൈർഘ്യം കുറയ്ക്കണം, ബ്രോ. അല്ലെങ്കിൽ പിഡിഎഫ് വരുന്നത് വരെ കാത്തിരിക്കേണ്ടിവരും.

    1. ഉർവശി മനോജ്

      സന്ദർഭവശാൽ കടന്നു വരുന്ന ഇടവേളകൾ ആണ്. ക്ഷമിക്കുക കഴിവതും വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം.

  9. നന്നായി, പക്ഷെ ധാരാളം വായനക്കാരെ നഷ്ടപ്പെട്ടു കാണും താമസം കാരണം, അടുത്ത ഭാഗമെങ്കിലും വേഗം പോരട്ടെ।

    1. ഉർവശി മനോജ്

      അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കാം

  10. Bro…kure late aayallo…adutha bagam vegam undavumo

    1. ഉർവശി മനോജ്

      അടുത്തഭാഗം കഴിവതും വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക .. പ്രോത്സാഹനത്തിന് നന്ദി

  11. Avide ayerunu ethrayum kalam… So long

    1. ഉർവശി മനോജ്

      കോട്ടയം കൊല്ലം പാസഞ്ചർ ന്റെയ് പണിപ്പുരയിൽ ഉണ്ടായിരുന്നു.. അത് വായിക്കാറില്ലേ .. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *