സന്തുഷ്ട ജീവിതം 157

ആ മുഖത്തെ സന്തോഷം അതിനു അതിരില്ലായിരുന്നു .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കിരണേട്ടൻ അകത്തേക്ക് ഓടി .മയങ്ങി കിടക്കുന്ന മീരേച്ചിയുടെ അരികിലെത്തി തട്ടി വിളിച്ചു .മരുന്നിന്റെ മയക്കത്തിൽ ബോധംകെട്ടു കിടക്കുന്ന ചേച്ചി ആ വിളികൾ കേട്ടിരുന്നില്ല .വളരെ പെട്ടന്ന് വസ്ത്രം മാറി അവർ ഇരുവരും പുറത്തേക്കു പോയി .കൂടുതലൊന്നും ചോദിക്കാൻ എനിക്കായില്ല പോകുമ്പോൾ വിളിക്കാൻ ഞാൻ അഖിലേട്ടനോട്ട് പറഞ്ഞു ..അവർ പോയ ശേഷം ഞാൻ മീരേച്ചിയുടെ അടുത്തെത്തി കാതുകളിൽ ഞാൻ മുഖമടുപ്പിച്ചു

മീരേച്ചി മോളെ കിട്ടി ഇനിയും സങ്കടപെടാതെ സമാധാനമായി ഉറങ്ങു

ഞാൻ പറഞ്ഞതൊന്നും ചേച്ചി കേട്ടിരുന്നില്ല പക്ഷെ ചേച്ചിയുടെ ഉൾമനസ്സ് എല്ലാം അറിയുമെന്ന് ഞാൻ വിശ്വസിച്ചു .ചേച്ചിയെ കൂടുതൽ വിളിക്കാൻ ഞാൻ മുതിർന്നില്ല എഴുന്നേറ്റാൽ മോളെ കാണാതെ ഇരിക്കാൻ ആ മാതൃഹൃദയത്തിന് കഴിയില്ല എന്നെനിക്കറിയാമായിരുന്നു .ഞാൻ ഫോണെടുത്തു സൂസന്ന ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി മോളെ കിട്ടി

ഞാനറിഞ്ഞു രേണു വിളിച്ചു ശല്യം ചെയ്യേണ്ടെന്ന് കരുതി വിളിക്കാതിരുന്നതാ

കൂടുതലൊന്നും എനിക്കറിയില്ല സാർ വിളിച്ചപ്പോൾ തന്നെ അവർ പോയി ഏതു ആശുപത്രിയിൽ ആണെന്ന് പോലും എനിക്കറിയില്ല

മീര

ഉറക്കമാണ് ചേച്ചി പോയതിനു ശേഷം ബഹളമായിരുന്നു വീണ്ടും ഇൻജെക്ഷൻ എടുത്തു ഇപ്പൊ മയക്കത്തിലാണ് കിരണേട്ടൻ കുറെ വിളിച്ചു പക്ഷെ ചേച്ചി അറിഞ്ഞില്ല

ഉറങ്ങട്ടെ എഴുന്നേൽക്കുമ്പോൾ പറഞ്ഞാൽ മതി .താൻ വിഷമിക്കണ്ട മോൾക്ക് ആപത്തൊന്നും ഇല്ല ആരാണ് കൊണ്ടുപോയതെന്നോ എന്താണ് സംഭവിച്ചതെന്നോ അറിയില്ല സിറ്റിയിൽ പണിതുകൊണ്ടിരിക്കുന്ന പുതിയ മാളിൽ നിന്നുമാണ് മോളെ കിട്ടിയത് .ബോധമില്ലാത്ത നിലയിൽ കിടന്നിരുന്ന മോളെ ആരോ കണ്ടു പോലീസിൽ അറിയിക്കുകയായിരുന്നു .പുറത്തേക്കു കടക്കാൻ കഴിയില്ല എന്ന് കണ്ടപ്പോൾ ഉപേക്ഷിച്ചതാവും എന്തായാലും കിട്ടിയല്ലോ .ഞാൻ ഉറങ്ങിയിരുന്നില്ല കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു .പേടിക്കാനൊന്നുമില്ല കിരൺ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് മോൾ .താൻ ഉറങ്ങാൻ നോക്ക് ഇപ്പോഴേ ഒരുപാടു ക്ഷീണിച്ചിരികയല്ലേ .എനിക്ക് നാളെ വല്ലാർപാടം പള്ളിയിൽ പോകണം മോളെ കിട്ടാൻ ഞാൻ തിരികത്തിക്കാമെന്നു നേർന്നിരുന്നു .

ശരി ചേച്ചി ഒരുപാടു നന്ദിയുണ്ട് പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അത്രയും സഹായമാണ് എനിക്കുവേണ്ടി ചെയ്തത് ..ഞാൻ ലിസി ചേച്ചിയെ കൂടി വിളിക്കട്ടെ

രേണു വിശ്രമിക്കു …ലിസിയെ ഞാൻ വിളിച്ചോളാം

വേണ്ട ചേച്ചി വിളിച്ചൊരു നന്ദി പറഞ്ഞില്ലെങ്കിൽ ….

ഹമ് എങ്കിൽ വിളിച്ചിട്ടു ഉറങ്ങു രേണു

ഹമ്

The Author

8 Comments

Add a Comment
  1. ഇത് നീതു എഴുതിയ കഥ ആണലോ.

  2. പാപ്പൻ

    ഹഹ കലക്കി…. ഏതാടെ ഇവൻ……. ഇവിടുത്തെ കഥ എടുത്തു ഇവിടെ തന്നെ ഇടുന്നോ……. ഹൊഊഊ

  3. ആര് എന്തു എഴുതിയാലും അത് അങ്ങനെ തന്നെ പബ്ലിഷ് ചെയ്യാൻ വേണ്ടി ഇരിക്കുകയാണോ dr….

    ഞാൻ ഇവരെ കുറ്റം പറയില്ല…..
    ഇത്തരം അവസരം ഉണ്ടാക്കുന്നത് നിങ്ങൾ തന്നെയാണ് DR

  4. ഇവിടുന്ന് തന്നെ കോപ്പി അടിച്ച് ഇവിടെ തന്നെ ഇട്ടു
    അടിപൊളി

    https://kambikuttan.net/njangal-santhushtaranu/

    1. ഈ പാതകം ചെയ്ത കരിംഭൂതം ഏതാ അളിയാ …ഇവനെ ഒക്കെ എന്തോ പറയാനാ

      1. അവന് പേരില്ല , അതിൻറെ സ്ഥാനത്തു ഒരു പുള്ളി മാത്രമേ ഉള്ളു

        ” . ” ഇതാണ് ഉദ്ദേശിച്ചത്

  5. sheriyaa ithu neetu vinte kazhinja kathyaa.

  6. അജ്ഞാതവേലായുധൻ

    ഇത് നീതു എഴുതിയ കഥയല്ലേ?ഇവിടെ പബ്ലിഷ് ചെയ്തതാണല്ലോ

Leave a Reply

Your email address will not be published. Required fields are marked *