” പറയാം… മാതാപിതാക്കൾ മൂന്നു പേരുടേയും ജാതകങ്ങളിൽ കടുത്ത മുജ്ജന്മദോഷം… മൂന്നു ജന്മങ്ങളിലെ ദോഷം… മക്കളേയും അതുപിടി കൂടിയിരിക്കുന്നു. മാത്രമല്ല മക്കൾക്ക് ഓരോരുത്തർക്കും പരിഹാരം ചെയ്യാതെ പോയ മുജ്ജന്മദോഷവും. സത്യത്തിൽ ഈ വിവാഹം നടക്കരുതാത്തതായിരുന്നു. ജന്മദോഷങ്ങൾ വിവാഹബന്ധത്തിലൂടെ പതിന്മടങ്ങു ദോഷകരമായിത്തീർന്നിരിക്കുന്നു…”
ചേച്ചിയുടെ മുഖം വിളറി. അളിയനും അമ്മയും തഥൈവ…
സ്വാമി വീണ്ടും പറഞ്ഞു ,
” സംഭവിക്കരുതാത്തത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വംശം…ഇരു വംശങ്ങളും മുച്ചൂടും മുടിഞ്ഞ് വംശനാശം ഫലം…”
എല്ലാവരും തീർത്തും അസ്വസ്ഥരായി.
” പരിഹാരക്രിയകൾ ഒന്നുമില്ല… എന്നാൽ ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്…”
സ്വാമിജി ഞങ്ങളെ മൊത്തം നോക്കി.
” സ്വാമിജി പറയണം… എന്താണെങ്കിലും ചെയ്യാം… എത്ര പണം വേണമെങ്കിലും മുടക്കാം…”
അഛൻ പറഞ്ഞു.
” പണത്തിലല്ല കാര്യം. മനസ്സാണ്…”
” സ്വാമിൻ പറഞ്ഞാലും. എന്താണെങ്കിലും ചെയ്യാം…”
” ഒരു ഒറ്റ പരിഹാരക്രിയ മാത്രമേയുള്ളൂ. അത് എല്ലാവരെക്കൊണ്ടും കഴിയില്ല…”
” ഞങ്ങളൊരുക്കമാണ് സ്വാമിൻ…”
” ശരി… മാർഗ്ഗം നോം നിർദ്ദേശിക്കാം. ബാക്കിയെല്ലാം നിങ്ങളുടെ മനസ്സൊരുക്കം പോലെ ഭവിക്കും…”
” പറയൂ സ്വാമിജീ ”
” പരിഹാരം ഇവിടല്ല. അങ്ങ് നേപ്പാളിൽ… സാരംഗ്കോട്ടിൽ… വാർത്താളി ദേവിയുടെ സന്നിധിയിൽ… ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ടി വരും…”
” ഞങ്ങളൊരുക്കമാണ് സ്വാമിജീ…”
” ശരി. എങ്കിൽ നല്ലത്. ഈ മാസം തന്നെയായാൽ ഏറെ നന്ന്. കുംഭമാസത്തിൽ ദേവിക്ക് ശക്തി കൂടിയിരിക്കും. ഞാൻ ഒരു സന്ദേശം തന്നു വിടാം. അത് സാരംഗ്ഘോട്ടിലെ ബേഹരിദേവിയുടെ ക്ഷേത്രത്തിലെ മഹാപൂജാരിയെ ഏല്പിക്കുക. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം അവിടെ നിന്നു തരും. എല്ലാവരും ഒരുമിച്ചു വേണം പോകാൻ. ആരും വിട്ടു നിൽക്കാൻ പാടില്ല…”
അങ്ങനെയാണ് ഞങ്ങൾ ഇവിടെ സാരംഗ്കോട്ടിലെത്തുന്നത്.
ഹോട്ടലിൽ നേരത്തെ റൂമുകൾ ബുക്ക് ചെയ്തിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല. വൈകിട്ട് കുളിച്ച് ക്ഷേത്രത്തിലെത്തി തൊഴുതു.
മഹാപൂജാരിയെ കണ്ട് സ്വാമിജി തന്ന കത്തേൽപ്പിച്ചു. വായിച്ചു നോക്കിയിട്ട് പിറ്റേന്ന് കാലത്തു ചെല്ലാൻ പറഞ്ഞു.
പിറ്റേന്ന് പൂജയ്ക്കു ശേഷം മഹാപൂജാരിയെ കണ്ടു. അദ്ദേഹം അടുത്തു നിന്ന ഒരു ചെറിയ സ്വാമിയെ ഞങ്ങളുടെ അടുത്താക്കിയിട്ട് പോയി.
” വന്ദനം… എൻ പേര് വിനായകൻ. നിങ്ങളുടെ ഗൈഡ് ആണ്. നാൻ തമിൾ… മലയാളവും അറിയും…”
പിന്നീട് വിനായകസ്വാമിയാണ് കാര്യങ്ങൾ പറഞ്ഞത്…
യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലല്ല ഞങ്ങളുടെ പരിഹാരപൂജ ചെയ്യേണ്ടത്. ഇവിടെ നിന്നും പത്തു കിലോമീറ്ററകലെ കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ട്. ശ്യാമവാർത്താളീ ദേവിയുടെ… അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ ക്ഷേത്രത്തിലെ അനുയായി ആണ്.
Nirthiyo?????
ബാക്കി?
Backi idan vayyenkil nthina ezhuthunne
സെത്യം ബ്രേണ്ടെ
ബാക്കി കൂടെ ഇടാമോ
Ninakokke ithu ezhuthi muzhivipikkan vaayyankil pinne enthindai thudangi vakkunne
Sethyam aanu mowne ?
ഇനിയെങ്കിലും ബാക്കി ഇടുമോ?
Bakii… Brook….
Bakii… Broo…..
Balance…..
ബാക്കി??
Bro nexxt part eppo kiitum??
Katta waiting
അടിപൊളി
ബാക്കി വേഗം ഇടൂ ബ്രോ
സൂപ്പർ. ബാക്കി എവിടെ?
ബാക്കി എവിടെ
അടിപൊളി സ്റ്റോറി visualise ചെയ്ത് നോക്കി സൂപ്പർ ബാക്കി വേഗം ഇട് ബ്രോ
അടിപൊളി
ബാക്കി വേഗം ഇടൂ ബ്രോ