ഒരു ദിവസം അമ്മ അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുമ്പോ.. പദ്ധസരത്തിന്റെ ശബ്ദം കേട്ടു തിരിഞ്ഞു…
കേറ്റി കുത്തിയ നൈറ്റി യുടെ താഴെ ആയി വെള്ളി കൊലുസ്സു ഇട്ട രണ്ടു കാളുകൾ…
അമ്മ :എന്ന പിന്നെ അച്ചോനോട് പറഞ്ഞു ആ കാതും കൂടെ കുത്തിക്കാൻ മേലെ
കിച്ചു : ഇതു ഞാൻ എങ്ങനെ പറയും എന്ന് വെച്ചിരിക്കുവായിരുന്നു…
അങ്ങനെ അച്ഛൻ കൊണ്ട് പോയി കാതും കുതിച്ചു…
സത്യം പറഞ്ഞ ഓരോ ദിവസം അവനിലെ മാറ്റത്തിന് ഒരു പെണ്ണിന് വേണ്ടത് പോലെ ആയി തുടങ്ങി… ശെരിക്കും പറഞ്ഞ… അവൻ വീട്ടിൽ ഒരു പെൺകുട്ടി ആയി മാറി തുടങ്ങി.. വീട്ടിൽ മാത്രം അല്ല നാട്ടിലും… കൂട്ടുകാർക്കിടയിൽ അവൻ ഇപ്പൊ എന്താ പറയാ അവർക്കു വരെ അവനോടു ഒരു ക്രഷ് ആയി തുടങ്ങി യോ എന്നൊരു സംശയം….
അങ്ങനെ പ്ലസ് ടു ഓണം എക്സാം കഴിഞു സെലിബ്രേഷൻ ദിവസം ബോയ്സ് എല്ലാം മുണ്ടും ഷർട്ടും പെൺകുട്ടിക്ക് സാരിയും ആണ് ഡ്രസ്സ് കോഡ്..
അന്ന് വൈകുന്നേരം അവൻ അമ്മയോട് പറഞ്ഞു
കിച്ചു : അമ്മേ നാളെ ഓണം സെലിബ്രേഷൻ ആണ് ഡ്രസ്സ് കോഡും ഇണ്ട്..
അമ്മ : അയിന്
കിച്ചു : അയിന് കുന്തം.. പെൺകുട്ടികൾക്ക് സാരി ആണ്
അമ്മ : അത്രേ ഉള്ളോ ചേച്ചിടെ സെറ്റു സാരി ഇണ്ടല്ലോ
കിച്ചു : അത് ഞാനും കണ്ടു
അമ്മ : പിന്നെ എന്താ പ്രശ്നം
കിച്ചു : ഓ മൈ ഡിയർ മമ്മി അതൊന്നു ഉടുപ്പിച്ചു തരണം
അമ്മ : അതിനാണോ കള്ളി ഇവിടെ കെടന്നു കറങ്ങുന്നേ
അമ്മ കള്ളി എന്ന് വിളിച്ചപ്പോ അവന്റെ ഉള്ളിൽ ഉണ്ടായ സ്ത്രീ… പതിയെ നാണം കൊണ്ട് മുഖം താഴ്ത്തി
രാവിലെ കുളിച്ചു ചേച്ചിയുടെ സ്ലീവ് ലെസ്സ് കറുത്ത ബ്ലൂസ്സും.. സെറ്റു സാരിയും ഉടുത്തു അലമാരഡയുടെ കണ്ണാടിക് മുന്നിൽ പോയി നിന്നു… പെട്ടന്ന് പിന്നിൽ ഒരു മിന്നായം പോലെ ചേച്ചിയുടെ രൂപം…. അത് പെട്ടന്ന് തന്നെ മിന്നി മഞ്ഞു…. ഒരു ചെറിയ കാറ്റു വന്നു സാരിയുടെ മുൻഥാനി പാറി പറത്തി.,..🥻

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️