കിച്ചു : ചേച്ചി ഇങ്ങനെ മുഖം കടന്നേൽ കുത്തിയ പോലെ വെക്കല്ലേ എന്റെ സുമേച്ചിക്ക് ഒട്ടും ചേരുന്നില്ല
സുമ : ഇല്ലെടാ ഇത്രയും കേട്ടിട്ട് ഞാൻ പിന്നെ ചിരിച്ചു കോമഡി പറഞ്ഞു നടക്ക.. അവരൊക്കെ ചോയിക്കുവാ.. എന്താ സുമേ ഒന്ന് ശ്രദ്ധിച്ചൂടെ.. ഇയാളെ അനിയൻ അല്ലെ ബാക്കി ഇവിടെ ഉള്ള പിള്ളേരെ ഒക്കെ പേടിപ്പിച്ചു പഠിപ്പിക്കുന്നില്ല അവനെ എന്താ ഒന്ന് ശ്രദ്ധിച്ചാൽ എന്നൊക്കെ
കിച്ചു : എന്റെ ചേച്ചി അയിന് ഇതിപ്പോ ഓണം എക്സാമിന്റ് പേപ്പർ അല്ലെ ഫൈനൽ എക്സാം ഒന്നും അല്ലല്ലോ
സുമ : അത് വെച്ച് ഓണം എക്സമിനു ഉഴപ്പണം എന്നുണ്ടോ
കിച്ചു : അങ്ങനെ അല്ല
സുമ : അഹ് ഇനി അമ്മ വന്നോട്ടെ ഞാൻ നിർത്തി അല്ലേലും എന്നെ പറഞ്ഞ മതിയല്ലോ
കിച്ചു : അതൊക്ക പോട്ടെ ഇന്ന് ഒന്നും കൊറിക്കാൻ മേടിച്ചില്ലല്ലോ
സുമ : എന്തിനാ അവിടുന്ന് തന്നെ എനിക്ക് വയറു നിറഞ്ഞു… നിന്നെ ഒക്കെ ഫ്രീഡം തെരുന്ന എന്നെ പറഞ്ഞ മതിയല്ലോ.. കണ്ടില്ലേ ഇത്രയും സീരിയസ് ആയി പറയുമ്പോഴും അവനു വെട്ടി വിഴുന്ന കാര്യം ആണ് പറയുന്നേ.. ഏതു നേരത്താണോ ഇതിനെ ഒക്കെ ഇങ്ങനെ കൊഞ്ചിക്കാൻ തോന്നിയത്
അത് കേട്ടതും ഒപ്പം നടന്ന ആളുടെ കാൽ പെരുമാറ്റം കേൾക്കാതെ ആയി… സുമ കൊറച്ചു നടന്നു തിരിഞ്ഞു നോക്കി… കൂടെ കിച്ചു illa… സുമ തിരിഞ്ഞു നോക്കിയപ്പോ… സുമയെ നോക്കി കണ്ണ് നിറഞ്ഞു നിക്കുന്ന കിച്ചുനെയാ കാണുന്നെ
സുമ : എന്താ വരുന്നില്ലേ… വാ അങ്ങോട്ട്
കിച്ചു ഒന്നും മിണ്ടിയില്ല
സുമ : ഡാ ചെക്കാ വരുണ്ടെഗിൽ വാ ഞാൻ പോവും
കിച്ചു : പൊക്കോ എനിക്ക് എസ്കോർട് വരാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️