എന്നത്തേയും പോലെ.. അന്നും അവർ സ്കൂൾ വിട്ടു വരുമ്പോ സുമയുടെ മുഖം വല്ലാതെ ഇരിക്കുന്നു
കിച്ചു : എന്താ മോളെ സുമേ ഒരു ഉഷാറില്ലല്ലോ..
സുമ : ഹേയ് ഒന്നും ഇല്ല ഒരു തല വേദന
കിച്ചു : എന്താ ചേച്ചി ഡേറ്റ് ആയോ..
കാരണം അങ്ങനെ ഉള്ള കാര്യം പോലും അവളുടെ അവൻ ശ്രദ്ധിക്കും പാട് ഒക്കെ വാങ്ങി കൊടുക്കുന്നതും അവൻ തന്നെ ആണ്
സുമ : അതൊന്ന് അല്ലേടാ
കിച്ചു : പിന്നെ എന്താ… ഏതേലും തല തെറിച്ച പിള്ളേര് വല്ലതും പറഞ്ഞോ
സുമ : ഹേയ്
സംഭവം പിള്ളേരെ സ്കൂളിൽ നിന്ന് ടൂർ കൊണ്ട് പോവുണ്ട് ഏതോ ക്ലാസ്സ് ടീച്ചറുടെ പകരം ആയി സുമയെ ആണ് പറഞ്ഞത് കാരണം മറ്റേ ടീച്ചർ ഗർഭിണി ആണ് അതിപ്പോ അവനോട് എങ്ങനെ പറയുമെണെന്ന ഒരു ഇതിൽ ആണ് സുമ.. പോരാത്തതിന് അത് രണ്ടു ദിവസത്തെ കൂടി ആണ്
കിച്ചു : ഇയാൾ എന്താടെ ഒരു മാതിരി എന്താ വെച്ച പറ തേങ്ങ
സുമ : എടാ അത് സ്കൂൾ ടൂർ പോണുണ്ട് ശാലിനി ടീച്ചർക് പകരം എന്നെ ആണ് പറഞ്ഞത് അവർ ഗർഭിണി അല്ലെ
കിച്ചു : ആണോ… പോവാതിരിക്കാൻ പറ്റില്ലേ…
സുമ : ടീച്ചർ എന്നോട് ഒന്ന് പോവായാൽ ഉപകാരം ആയിരുന്നു എന്നൊക്കെ പറഞ്ഞു
കിച്ചുവിന് വിഷമം ഇണ്ട്… എന്നാലും
കിച്ചു : എത്ര ദിവസത്തെ ആണ് എവിടെക്കാ പോണത്
സുമ : അത് 2 ദിവസം ഊട്ടി ആണ്
കിച്ചു : എന്നാ പിന്നെ പോയേച്ചും വാ
അമ്മ പറയുന്നത് പോലെ… എപ്പോഴും ഇങ്ങനെ കൂടെ നടന്നു ശല്യം ചെയ്യാനും എനിക്കും പറ്റില്ലല്ലോ
സുമ : കിച്ചുമ്മ.. ഞാൻ എപ്പോഴാടാ അങ്ങനെ നിന്നെ കണ്ടിട്ടുള്ളത്. 🥲
കിച്ചു : ഓ മൈ ഡിയർ സുമ മോളെ ചേട്ടൻ ചുമ്മ പറഞ്ഞത് അല്ലെ രണ്ടു ദിവസത്തെ കാര്യം അല്ലെ ഉള്ളൂ

Nice pls continue
Thanks ❤️
വളരെ വ്യത്യസ്തമായ ഒരു കോൺസെപ്റ്റ്,,, ഇത് വരെ വായിച്ചിട്ടേ ഇല്ല ഇതുപോലെ ഒരു ലീഡ്
Thanks for the comment ❤️