സൗമ്യ [Mr. Bean] 160

സൗമ്യ

Saumya | Author : Mr. Bean


 

ആദ്യം ആയിട്ടാണ് എഴുതുന്നത്, തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക..ഈ ഭാഗത്തിൽ കളി ഒന്നും ഇല്ല, ഒരു introduction മാത്രം…

 

ഞാൻ മിഥുൻ, എന്നെ കുറിച്ച് പറയാൻ ആണെങ്കിൽ അഞ്ചര അടി ഉയരം, അതിനൊത്ത ശരീരം… വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ. അച്ഛനും അമ്മയും govt ജോലിക്കാർ..

+2 വരെ പഠിച്ചത് വല്യ തെറ്റില്ലാത്ത സ്കൂളിലാണ്. ശേഷം അടുത്തുള്ള കോളേജിൽ തന്നെ ഡിഗ്രിക്ക് ചേർന്നു, വീട്ടിൽ നിന്നും പത്തു മിനിറ്റ് നടക്കാൻ ഉള്ള ദൂരത്തിലായിരുന്നു കോളേജ്…  Plus ടു വിന് കോമേഴ്‌സ് ആയത്  കൊണ്ട് ബി. കോം വേണം എന്നാഗ്രഹിച്ചാണ് കോളേജിൽ ചേർന്നത്, പക്ഷേ കിട്ടിയത് ബി എ യും.  അതുകൊണ്ട് തന്നെ അലമ്പിനുള്ള എല്ലാ  സാധ്യതയും ഞങ്ങൾ മുതലെടുത്തു. ഞങ്ങൾ എന്ന് പറഞ്ഞാൽ ക്ലാസ്സിലെ ബോയ്സ് മിക്കവരും… പിന്നെ അഞ്ചാറു പെൺകുട്ടികളും…  കള്ളുകുടി അത്യാവശ്യം ഉണ്ടായിരുന്ന ഞങ്ങൾ ബോയ്സ് രാവിലെ രണ്ടെണ്ണം അടിക്കാതെ ക്ലാസിൽ കയറിയിട്ടില്ല, അന്നൊക്കെ രാവിലെ 8  മണിക്ക് ബാർ തുറക്കുന്ന കാലം..  ഈ ഗാങ് എല്ലാം ഓപ്പൺ ആയിട്ട് പറയുന്ന കൂട്ടത്തിൽ ആയിരുന്നു.. അതുകൊണ്ട് തന്നെ ഒന്നിനും ഒരു ലിമിറ്റ് ഇല്ലായിരുന്നു.. അതിൽ ആൺകുട്ടികൾ പെൺകുട്ടികൾ എന്നൊരു വേർതിരിവ് ഞങ്ങൾ ആരും കാണിച്ചിരുന്നില്ല… ഇതിനിടയിൽ ഈ പെൺകുട്ടികളുടെ കൂടെ ഒന്നും കൂടാതെ ഒറ്റക്ക് മാറിയിരിക്കുന്ന ഒരു സുന്ദരിയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി… പതുക്കെ പതുക്കെ അവളോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കികൊണ്ടിരുന്നു…

അവസരം നോക്കിയിരുന്നു ഫസ്റ്റ് ഇയർ പകുതി കഴിഞ്ഞതറിഞ്ഞില്ല… സംസാരിക്കാൻ പേടി ഉണ്ടായിട്ടല്ല, രാവിലെ കുത്തികേറ്റിയ ബ്രാണ്ടിയുടെ നാറ്റം അടിക്കണ്ട എന്ന് വിചാരിച്ചു അടുത്തേക്ക് പോവാറില്ല….

അങ്ങനെ മലയാളം എക്സാം റിസൾട്ട്‌ ടീച്ചർ ക്ലാസിൽ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചർ എന്നെ പൊക്കി, ശകുന്തളയെകുറിച്ച് എഴുതിയത് ടീച്ചർക്ക് ബോധിച്ചില്ല, ടീച്ചർ ക്ലാസിൽ എല്ലാരുടെയും മുന്നിൽ എന്നെ നിർത്തി പൊരിച്ചു എന്ന് വേണം പറയാൻ, അവസാനം ഒരു ഡയലോഗും “അവൻ ശകുന്തളയെ നേരിട്ട് കണ്ടത് പോലാ എഴുതി വെച്ചേക്കുന്നേ” എന്ന്..

The Author

Mr. Bean

www.kkstories.com

4 Comments

Add a Comment
  1. കൊള്ളാം മച്ചാനെ? പേജ് കൂട്ടിക്കോ…?

  2. കൊള്ളാം next part വേഗം വീടു

  3. നന്ദുസ്

    തുടക്കം സൂപ്പർ.. തുടരൂ ???

  4. Kollam …. Nalla thudakkam bro

Leave a Reply

Your email address will not be published. Required fields are marked *