സൗമ്യ [Mr. Bean] 160

വയറ്റിൽ കിടക്കുന്ന കള്ളിന് നാണമില്ലല്ലോ  ഞാനും ടീച്ചറോട് തിരിച്ചു പറഞ്ഞു ഞാൻ കണ്ട ശകുന്തളയെ പറ്റിയാണ് ഞാൻ എഴുതിയതെന്ന്…

ഇത് ആ സുന്ദരി യുടെ കണ്ണിൽ നോക്കിയാണ് ടീച്ചറോട് പറഞ്ഞത്… അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു…

പിന്നെ ബെഞ്ചിലിരുന്ന് അവളെ മാത്രമായി എന്റെ നോട്ടം… അവളുടെ ചങ്കായി നടക്കുന്ന കൂട്ടുകാരികൾ ഇത് ശ്രദ്ധിക്കുണ്ടായിരുന്നു… പതിയെ അവളും തിരിഞ്ഞു നോക്കാൻ തുടങ്ങി…

ഇനി അവളെ പറ്റി പറയുവാണെങ്കിൽ സിനിമ നടി ഭാമ നിവേദ്യം സിനിമയിൽ സ്കൂൾ കുട്ടിയായി വരുന്ന പോലാണ്. കരിയെഴുതിയ ചെറിയ കണ്ണുകൾ, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചുവന്ന ചുണ്ടുകൾ…. വല്യ താമസമില്ലാതെ അവളറിഞ്ഞു അവൾക്കു മേൽ എന്റെ ഒരു കണ്ണുള്ളത്, ഒരു ഇന്റർവെൽ സമയത്ത് അവൾ എന്റെ അടുത്തേക്ക് വന്നു

അവൾ : നീയിങ്ങു വന്നേ

ഞാൻ അവൾ വിളിച്ച പുറകെ പോയി…

അവൾ : നിനക്ക് എന്താ വേണ്ടേ കുറെ ദിവസം ആയല്ലോ ആവശ്യമില്ലാത്ത ഒരു നോട്ടം..

ഞാൻ പെട്ടന്ന് പതറി പോയി അവളുടെ എടുത്തടിച്ച ചോദ്യത്തിന് മുന്നിൽ…

ഞാൻ : അതുപിന്നെ നിന്റെ ചിരി കാണാൻ നല്ല രസാ, അതോണ്ട് നോക്കീതാ…

അവൾ : നിനക്ക് എന്തിന്റെ സൂക്കേടാ എന്നൊക്കെ എനിക്കറിയാം…

ഞാൻ വീണ്ടും മണ്ടനായി നിന്നു

അവൾ : atleast നിനക്ക് എന്റെ പേര് എങ്കിലും അറിയോ…. അതെങ്ങനാ വെള്ളമടിക്കാത്ത ഒരു ദിവസം പോലും ഇല്ല നിനക്കും നിന്റെ കൂട്ടുകാർക്കും… ഇനി മുതൽ നിന്റെയാ നോട്ടം വേണ്ട… എനിക്ക് അത് ഇഷ്ടമല്ല

ഞാൻ : വേണ്ട നിനക്ക് ഇഷ്ടമില്ലേൽ വേണ്ട… എനിക്കിഷ്ടാ

വീണ്ടും വയറ്റിൽ കിടന്ന കള്ളെനിക്ക് ധൈര്യം തന്നു… അവൾ ദേഷ്യഭാവം വരുത്തി തിരിച്ചു പോയി.

പിറ്റേ ദിവസം വെള്ളമടിക്കാതെ അവളുടെ മുന്നിൽ ചെന്നു….

ഞാൻ : നിനക്കെന്താ അറിയണ്ടേ ഞാൻ എന്തിനാ നിന്നെ ഇങ്ങനെ നോക്കുന്നെ എന്നോ… എനിക്ക് നിന്നെ ഇഷ്ടമാണ്.. നിന്നെ എനിക്ക് കെട്ടണം അല്ലാതെ പ്രേമിച്ചു നടക്കാൻ സമയവുമില്ല താല്പര്യവുമില്ല.. പറ്റുമെങ്കിൽ പറഞ്ഞാൽ മതി

The Author

Mr. Bean

www.kkstories.com

4 Comments

Add a Comment
  1. കൊള്ളാം മച്ചാനെ? പേജ് കൂട്ടിക്കോ…?

  2. കൊള്ളാം next part വേഗം വീടു

  3. നന്ദുസ്

    തുടക്കം സൂപ്പർ.. തുടരൂ ???

  4. Kollam …. Nalla thudakkam bro

Leave a Reply

Your email address will not be published. Required fields are marked *