സൗമ്യ [Mr. Bean] 160

ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു….

പിന്നെ ഒരാഴ്ച ഞങ്ങൾ കൂട്ടുകാർ പകുതിയും ക്ലാസ്സിൽ കേറിയില്ല.. കള്ളുകുടിയും സിനിമയുമായി നടന്നു….

ഒരു ദിവസം അവൾ നേരത്തെ കോളേജിൽ എത്തി… ഞാനും ഫ്രണ്ട്ഉം ബാറിൽ പോകാൻ ഉള്ള പരിപാടി സെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്…

അവിടേക്ക് അവൾ വന്നു എന്നെ വിളിച്ചു കൊണ്ട് കാന്റീൻ ന്റെ മുന്നിലേക്ക് മാറി…

അവൾ : നീ എന്താ ഇങ്ങനെ തുടങ്ങണേ…

ഞാൻ : എങ്ങനെ

അവൾ : ക്ലാസിൽ കേറാതെ ഇങ്ങനെ ദിവസോം കുടീം വലിം ഒക്കെ ആയിട്ട്…

ഞാൻ : അതിനിപ്പോ നിനക്ക് എന്താ

അവൾ ഒന്നും പറഞ്ഞില്ല… പകരം എന്റെ കൈ പിടിച്ചു നീട്ടി അവളുടെ കയ്യിലുണ്ടായിരുന്ന പൂക്കളുള്ള അവളുടെ തുവാല എന്റെ കൈവെള്ളയിൽ വെച്ച് മടക്കി പിടിച്ചു.. എന്നിട്ടവൾ ക്ലാസിലേക്ക് പോയി.,…

ഞാൻ അവൾ എന്തിനാ എന്നെ വിളിച്ചതെന്ന് ഞാൻ ആലോചിച്ചു പോയി… ഞാൻ അവളുടെ തുവാല വിടർത്തി നോക്കി  അതിൽ  i love you by soumya  എന്നെഴുതിയിട്ടുണ്ടായിരുന്നു..

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് ഇപ്പോ വരാം എന്ന് പറഞ്ഞു ഞാൻ ക്ലാസിലേക്ക് ഓടി… മൂന്നാം നിലയിലെ ക്ലാസ്സിൽ അവൾ ഒറ്റക്ക് ഇരിക്കുന്നുണ്ട്… സമയം 8.30 ആയതേയുള്ളു… ഞാൻ ഓടി എത്തിയതും അവൾ എഴുന്നേറ്റ് ഡോറിനടുത്തേക്ക് വന്നു…

ഞാൻ : ഇപ്പോ എന്താ നിനക്ക് ഇങ്ങനെ തോന്നാൻ…

(ഇനി മുതൽ അവളുടെ പേര് വെക്കുന്നു )

സൗമ്യ : ഇപ്പോ അല്ല നീ അന്ന് പറഞ്ഞിട്ട് പോയതിൽ പിന്നെ… ഞാൻ ആലോചിച്ചു നന്നായിട്ട്… എനിക്കിഷ്ടമാണ് നിന്നെ…

ഞാൻ ഒരു പുച്ഛഭാവത്തോടെ അവളെ നോക്കി

സൗമ്യ : ശെരിക്കും ഇഷ്ടമാണ്.. ഒരാഴ്ച ആയി ശെരിക്കും നിന്നെയും നിന്റെ നോട്ടവും മിസ്സ്‌ ചെയ്യുന്നുണ്ട് എനിക്ക്…

അവൾ വന്നു എന്നെ കെട്ടിപിടിച്ചു… ഞാൻ തരിച്ചു നിന്നു പോയി.. ആദ്യമായിട്ടാണ് ഒരു പെണ്ണ് വന്നു ഇങ്ങനെ കെട്ടിപിടിക്കുന്നത്…

സൗമ്യ : പക്ഷേ നമ്മുടെ കാര്യം ക്ലാസിൽ ആരും അറിയരുത്….

ഞാൻ എന്ത് പറയണം എന്നറിയാതെ നിൽക്കുകയാണ്…

The Author

Mr. Bean

www.kkstories.com

4 Comments

Add a Comment
  1. കൊള്ളാം മച്ചാനെ? പേജ് കൂട്ടിക്കോ…?

  2. കൊള്ളാം next part വേഗം വീടു

  3. നന്ദുസ്

    തുടക്കം സൂപ്പർ.. തുടരൂ ???

  4. Kollam …. Nalla thudakkam bro

Leave a Reply

Your email address will not be published. Required fields are marked *