“ഹാ, മൊന്‍ എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ട്. മോന്‍ നല്ലതേ വരു.”
“അത് മതി സുധി ചേച്ചി. എന്നാല്‍ ഞാന്‍ വെക്കട്ടെ? കുറച്ച് പണിക്കൂടി തീര്‍ക്കാന്‍ ഉണ്ട്.”
“ശെരി മോനെ. വല്ലപ്പോഴും വിളിക്ക്. ബൈ.”
“ബൈ.”
കോളും കട്ട് ചെയ്യ്ത് ഞാന്‍ പായസത്തിലേക്ക് തിരിഞ്ഞു. ഉണ്ടാക്കിയിട്ട് കുറച്ച് നാളായതുക്കൊണ്ട് പ്രാക്റ്റീസ് ചെയ്യാം എന്ന് തോന്നി. ആദ്യത്തെ തവണ ഉണ്ടാക്കിയപ്പൊ പാല്‍ പിരിഞ്ഞു പോയി. അത് അങ്ങനെ തന്നെ കളഞ്ഞു.
പിന്നേയും തുടങ്ങി. ഈ തവണ മധുരം മത്ത് പിടിപ്പിക്കുമ്പോലെ കൂടി. പഞ്ചസാരയുടെയും ശര്‍ക്കരയുടെയും കൂട്ട് മനസ്സിലാക്കിയ ഞാന്‍ ഉണ്ടാക്കിയ പായസത്തില്‍ കുറച്ച്ക്കൂടി പാല്‍ ചേര്‍ത്ത് പരുവത്തിനാക്കി. അത് ഫ്രിട്ജില്‍ വെച്ചു. എന്നിട്ട് ഉറങ്ങാനായി കിടന്നപ്പോ ഞാന്‍ ഫോണ്‍ എടുത്തു, അമ്മയുടെ ഫോട്ടൊ ഒരെണ്ണം നോക്കിയിട്ട് പറഞ്ഞു, “അമ്മ… പായസം റെഡി.”
(തുടരും)
Kadha eni ondo bro
♥️❤️❤️
ഫുൾ ഇംഗ്ലീഷ് മയിര്
love it.
?love it.
❤️??
കൊള്ളാം….. സൂപ്പർ കളിയും….
ഇച്ചിരി അവസാനം നൊമ്പരവും…..
????