ലഞ്ചും കഴിഞ്ഞ് ഞാനും റോയിയും പിരിഞ്ഞു.
പിന്നീടുള്ള ദിവസങ്ങള്‍ ഒരുക്കത്തിന്‍റ്റെ ദിവസങ്ങള്‍ ആയിരുന്നു. പായസംക്കൊണ്ട് അഞ്ജലിയേ ഇമ്പ്രെസ്സ് ചെയ്യണം.
അതിനു ബെസ്റ്റ് അമ്മയുടെ പാലട പായസം തന്നെയാ. അതിനുള്ള സാധനങ്ങള്‍ കുറച്ച് ദൂരെ ഉള്ള ഇന്ത്യന്‍ സൂപ്പര്‍ മാര്‍കെറ്റില്ലാ. അമ്മയുടെ ഭക്ഷണങ്ങള്‍ മിസ്സ് ചെയ്യുമ്പോ ഞാന്‍ അവിടുന്നാ സാധനങ്ങള്‍ മേടിച്ച് കറികള്‍ ഉണ്ടാക്കുന്നെ. അവിടുത്തെ പഞ്ചാബി സാഹബിനു ഇപ്പൊ എന്നെ നല്ല പരിചയമായി ഞങ്ങള്‍ നല്ല കമ്പനിയും ആയി. കടയിലേക്ക് ചെന്നപ്പോ തന്നെ, “ഹായി രവി? കൈസെ ഹോ? ബഹുത്ത് ദിന്‍ ഹൊ ഗയാ.”
“ജീ ഹാ സാഹിബ്. മെ ടീക്ക് ഹും” അറിയവുന്ന അര മുറി ഹിന്ദി വെച്ച് ഞാന്‍ കാച്ചി. പുള്ളി പിന്നീട് “എന്താ ഇന്ന് വേണ്ടേ? എന്ത് മിസ്സിങ്ങാ ഇന്ന്?” എന്ന് ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു “മിസ്സിങ്ങ് ഇല്ലാ… പക്ഷേ പായസം ഉണ്ടാക്കാന്‍ ഒരു ആഗ്രഹം”
“പായസം? ഖീര്‍? അരെ വാഹ്. ബാക്ക് സെക്ഷനിലേക്ക് പൊക്കൊ. എല്ലാം ഉണ്ട്.”
സാഹിബ് പറഞ്ഞത് പോലെ എല്ലാം കിട്ടി. കാഷ്യും കൊടുത്ത് ഇറങ്ങിയപ്പൊ അഞ്ജലി വരുന്നത് കണ്ടു. ഞാന്‍ അവള്‍ കാണാതെ അവളെ ഫോളോ ചെയ്യ്തു. നോക്കിയപ്പൊ അവളും ഷോപ്പിങ്ങ് കഴിഞ്ഞ് ഇറങ്ങിയതാ. “ശ്ശെ… ഇച്ചിരൂടെ നേരത്തെ കണ്ടിരുന്നു എങ്കില്‍ എന്താ പ്ലാന്‍ എന്ന് നൊക്കായിരുന്നു.”
എല്ലാം ഒര്‍ത്തുക്കൊണ്ട് ഞാന്‍ തിരിച്ച് ഫ്ലാറ്റില്‍ എത്തി സാധനങ്ങള്‍ എടുത്ത് വെച്ചു. വന്നപ്പൊ തന്നെ ഒരു പീറ്റ്സയും ഓര്‍ടര്‍ ചെയ്യ്തു.
ഒരു കുളിയും പാസ്സാക്കി. കുളി കഴിഞ്ഞിറങ്ങിയപ്പോള്‍തന്നെ പീറ്റ്സയും എത്തി. പീറ്റ്സ കഴിച്ചുക്കൊണ്ട് ഞാന്‍ എന്‍റ്റെ ലാപ്പ്റ്റോപ്പ് ഒണ്‍ ആക്കിട്ട് അമ്മയുടെ റെസ്സിപ്പികളില്‍ കൂടി ഒന്ന് തിരഞ്ഞു. അമ്മയുടെ പാലട പായസം കണ്ട് പിടിക്കാന്‍.
റെസ്സിപ്പി തപ്പുന്നതിന്‍ ഇടയില്‍ അമ്മയുടെ കുറേ ഫോട്ടോസ്സും വന്നു. കൂടുതലും അമ്മയോടോപ്പം അടുക്കളയിലെ വിക്റുതിക്കാരന്‍ ആയിട്ട് ഞാനും പാചകകാരി ആയിട്ട് അമ്മയും. ഫോട്ടോസ്സെല്ലാം എന്നെ ഒര്‍മ്മകളൂടെ നൊമ്പരങ്ങളില്‍ കൊണ്ട് എത്തിച്ചു. അമ്മയുടേ കൈപ്പുണ്യം അറിഞ്ഞിട്ട് ഇപ്പൊള്‍ എട്ട്, മാസം കഴിഞ്ഞു.
അതില്‍ ഒരു ഫോട്ടൊ കണ്ടപ്പൊ എന്‍റ്റെ കണ്ണു നിറഞ്ഞു. അമ്മയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു അമ്മ എന്‍റ്റെ നെറ്റിയില്‍ ചുമ്പിക്കുന്നു. ദിവാകരന്‍ ചെട്ടന്‍റ്റെ ഫോട്ടോ മിടുക്ക്. എല്ലാം കൂടി വന്നപ്പോ നാട് ഒന്ന് മിസ്സ് ചെയ്യ്തു. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്തു നാട്ടിലേ സമയം നോക്കി. രാവിലെ 8മണി. ഞാന്‍ ഫോണെടുത്ത് ദിവാകരന്‍ ചേട്ടനേ വിടിയോ കോള്‍ ചെയ്യ്തു. രണ്ട് അടി കഴിഞ്ഞപ്പൊഴേക്കും ഫോണ്‍ ആന്‍സര്‍ ചെയ്യ്തു. സുധി ചേച്ചിയാ ഫോണ്‍ എടുത്തെ.
Kadha eni ondo bro
♥️❤️❤️
ഫുൾ ഇംഗ്ലീഷ് മയിര്
love it.
?love it.
❤️??
കൊള്ളാം….. സൂപ്പർ കളിയും….
ഇച്ചിരി അവസാനം നൊമ്പരവും…..
????