“ഹല്ലൊ ചേച്ചി എന്തുണ്ട് വിശേഷം?”
“അയ്യോ ഇതാരാ? രവി കുട്ടനോ? ഓര്‍മ്മയുണ്ടോ ഈ നമ്പര്‍ ഒക്കെ?”
“അങ്ങനെ മറക്കാന്‍ പറ്റുമൊ ചേച്ചി? നാടിനെ അല്ലേ വേണ്ടാത്തത് ഒള്ളു? നിങ്ങളെ അല്ലലോ.”
“നിനക്ക് വേണ്ടാത്ത നാട്ടിലേ നാട്ടുക്കാര്‍ അല്ലെടാ ഞങ്ങള്‍?”
“നീ ആ ഫോണ്‍ ഇങ്ങ് തന്നെ, എന്നിട്ട് പിള്ളേരെ വിടാന്‍ നോക്ക്.” ദിവാകരന്‍ ചേട്ടന്‍ ഫോണ്‍ തട്ടിപറിച്ചിട്ട് സുധി ചേച്ചിയോട് പറഞ്ഞു.
“ഹല്ലൊ മോനെ. എന്തുണ്ട് വിശേഷം? സുഖാണോ? സുധി പറഞ്ഞത് കാര്യം ആക്കണ്ട നിന്നെ കാണാത്തതിന്‍റ്റെ വിഷമംക്കോണ്ട് പറഞ്ഞതാ.”
“എയ് അത് സാരമില്ലാ ദിവാകരേട്ടാ. സുധി ചേച്ചിക്ക് ഒരു മാറ്റവും ഇല്ല. എനിക്ക് സുഖം തന്നെ. ദിവകരേട്ടന്‍ ഒന്ന് നരച്ചല്ലോ…”
“ങാ വയസ്സും പ്രായവും ആയില്ലെ മോനെ. അല്ലാ, എന്താ ഇന്ന് വിശേഷിച്ച്?”
“ഒന്നൂല്ലാ ദിവകരേട്ടാ. ഇന്ന് കുറച്ച് ഫോട്ടോസ്സ് കണ്ടപ്പൊ നിങ്ങളെ ഒക്കെ ഓര്‍ത്തു. അങ്ങനെ വിളിച്ചതാ. എന്തിയെ ഗൌരിയും കണ്ണനും? അവര്‍ക്കൊക്കെ എന്താ പരിപാടി? അവര്‍ക്ക് ഇപ്പൊഴും എന്നോട് പിണക്കം ആവും അല്ലെ?”
“എയ് അങ്ങനെ ഒന്നും ഇല്ലടാ. ഇവിടെ നിന്‍റ്റെ കാര്യങ്ങള്‍ പറയാത്ത ദിവസങ്ങള്‍ വളരെ ചുരുക്കമാ. രണ്ട് പേര്‍ക്കും നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഗൌരി ഇപ്പൊ പീജീ ചെയ്യുവാ. രണ്ട് മാസംക്കൊണ്ട് പ്രോജെക്റ്റ് സബ്മിഷനാ. അത് കഴിഞ്ഞാല്‍ അവളും എം എസ് സീ കമ്പ്യുട്ടര്‍ കാരിയാവും. എന്നിട്ട് വേണം അവളെ കെട്ടിച്ച് വിടാന്‍. കണ്ണന്‍ ഇപ്പൊ ടിഗ്രീ ഫസ്റ്റിയര്‍ കഴിഞ്ഞു.”
“അച്ഛന്‍ തന്നെ അങ്ങ് കെട്ടിയാല്‍ മതി. എനിക്കേ ജോലിയൊക്കെ ആയിട്ട് മതി കെട്ടൊക്കെ.” ഗൌരി പുറകില്‍ പറയുന്നത് കേട്ടു.
“സമയം കളയാതെ പോകാന്‍ നോക്ക് ബസ്സിപ്പൊ പോകും.”
“രവി ചേട്ടാ ബായി. പിന്നെ കാണാമേ.” ഗൌരിയും കണ്ണനും പറഞ്ഞുക്കോണ്ട് ഓടി.
“മോനെ, നീ ഇനി ഇങ്ങോട്ട്… തീരുമാനം മാറ്റുമൊ?”
“എന്തിനാ ദിവകരേട്ടാ? ആര്‍ക്ക്‌വേണ്ടിയാ?”
“ഞങ്ങളൊക്കെ ഇല്ലെ കുട്ടാ നിനക്ക്?” സുധി ചേച്ചി വന്നു.
“നിങ്ങള്‍ എന്നും എന്‍റ്റെ ഒര്‍മ്മകളില്‍ ഉണ്ട്. പിന്നേ, അത് പോരാതെ വരുമ്പോ ഇങ്ങനെ വീഢിയോ കോള്‍ ചെയ്യും.”
Kadha eni ondo bro
♥️❤️❤️
ഫുൾ ഇംഗ്ലീഷ് മയിര്
love it.
?love it.
❤️??
കൊള്ളാം….. സൂപ്പർ കളിയും….
ഇച്ചിരി അവസാനം നൊമ്പരവും…..
????