ചെയ്യിക്കും.പത്തരക്ക് സുഹാന മാഡം വരും.അതിന് മുൻപ് ഏറ്റവും മികച്ച ടേക്കുകൾ പല്ലവി ചെയ്തിരിക്കണം.എങ്കിലേ അവർക്ക് പല്ലവിയുടെ പെർഫോമൻസ് വിലയിരുത്താനും ഒരു തീരുമാനമെടുക്കാനും കഴിയൂ.ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ടുപേരുടെയും ഓഡിഷൻ ഇന്നലെ കഴിഞ്ഞു.ഇനി പല്ലവിയുടേതുകൂടി കഴിഞ്ഞിട്ട് വേണം ആരെ തിരഞ്ഞെടുക്കണമെന്ന് സുഹാന മാഡത്തിന് നിശ്ചയിക്കാൻ.”
“ശരി കുമാർ.ഞാൻ റെഡിയാണ്.”-ഞാൻ പറഞ്ഞു.
കുമാർ എനിക്ക് സിറ്റുവേഷൻ പറഞ്ഞു തന്നു.ഡയലോഗ് വായിച്ചു തരികയും,അത് പറയേണ്ട രീതിയെപ്പറ്റി പറഞ്ഞുതരികയും ചെയ്തു.വൈകാരികമായ ആ രംഗത്തിൽ ശബ്ദത്തിൻറെ മോഡുലേഷനിലും,മുഖത്തെ ഭാവത്തിലും ഉണ്ടാവേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു തന്നു.ഞാൻ ഡയലോഗ് മനഃപാഠമാക്കാൻ ശ്രമിച്ചു.കുമാർ പറഞ്ഞു :
“പല്ലവി ചെയ്തോളൂ.ഡയലോഗ് ഞാൻ പ്രോംപ്റ്റ് ചെയ്ത് തരാം.”
“ശരി.”-ഞാൻ ക്യാമറയെ അഭിമുഖീകരിച്ച് അഭിനയിക്കാൻ തയ്യാറായി.മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാൻ എനിക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല.
“ഓക്കേ ഗയ്‌സ്…വിൽ സ്റ്റാർട്ട്.”-കുമാർ ഉറക്കെ പറഞ്ഞു.പരസ്പരം സംസാരിക്കുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയുമൊക്കെ ചെയ്തിരുന്ന മറ്റുള്ളവർ അതുകേട്ടതും പൊടുന്നനെ നിശബ്ദരായി.എല്ലാവരും ഗൗരവത്തിലായി.സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത അവിടെ പരന്നു.ലൈറ്റുകൾ പ്രകാശിച്ചു.
“സ്റ്റാർട്ട്…ക്യാമറ..”-കുമാർ വിളിച്ചു പറഞ്ഞു.
“റോളിങ്…”-പ്രദീപിൻറെ ശബ്ദം.
“ആക്ഷൻ..”- അടുത്ത നിമിഷം കുമാർ കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു.
അതുകേട്ടതും ഞാൻ ഡയലോഗ് പറയാൻ ആരംഭിച്ചു.ശരീരഭാഷയും ഭാവവും ശബ്ദവുമെല്ലാം ക്രമപ്പെടുത്തി ഞാനാ സീക്വൻസ് പൂർത്തിയാക്കി.കുമാർ പ്രോംപ്റ്റ് ചെയ്തു തന്നതുകൊണ്ട് ഡയലോഗുകൾ തെറ്റാതെ അവതരിപ്പിക്കാൻ കഴിഞ്ഞു.സീൻ തീർന്നതും കുമാർ “കട്ട്” പറഞ്ഞു.എല്ലാവരും നിറഞ്ഞ ചിരിയോടെ ഹർഷാരവം മുഴക്കി.എനിക്കരികിൽ വന്ന് അവരെല്ലാവരും തന്നെ എന്നെ പ്രശംസകൾ കൊണ്ട് മൂടി.എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
“അടുത്ത സീക്വൻസിൽ ഈ വേഷം പറ്റില്ല.”-കുമാർ പറഞ്ഞു.ജീൻസും ടീഷർട്ടുമായിരുന്നു എൻറെ വേഷം.
ബ്രോ നന്നായിട്ടുണ്ട് കിടു തീം നല്ല തുടക്കം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.
Very very boring. സാഹിത്യത്തിൻറെ അതിപ്രസരം.
Excellent bro
Super udane adutha kathyimayi varu
Oru female domimation story azhuthamo