അരുൺ, താങ്ക്സ് എനിക്ക് നീ തന്ന നല്ല സമ്മാനത്തിന്.
ഞാൻ സീമയെ നോക്കി. ഒരു ചെറു പുഞ്ചിരിയോടെ സീമ മുഖം തിരിച്ചു.
ഞാൻ കട്ടിലിൽ നിന്നും എണീറ്റു. സീമ പിറകെയും. ശേഷം തുണിയിട്ടു.
ഹാളിലേക്ക് നടന്നു. അവിടെ ചെന്നിരുന്നു. വീടിന്റെ മുറ്റത്താരോ വന്ന് നിൽക്കുന്നു. കോളിംഗ് ബെല്ലടിച്ചു. ഞാൻ കതകിനടുത്തേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോളതാ സീമ പുതിയ വേശത്തിൽ. ഞാൻ കതക് തുറന്നു.ദാ സാക്ഷാൽ അച്ഛൻ എന്റെ മുൻപിലായി നിൽക്കുന്നു.
അച്ഛാ… കയറി വന്നാലും.
അച്ഛനകത്തേയ്ക്ക് കയറി.
എവിടടാ നിന്റെ പുത്തൻ പെണ്ണ്…
നമസ്കാരം.
ഓ.. നീ കൂടതൽ നമസ്കരിക്കണ്ടടീ. പിന്നെ ടാ നിനക്ക് ഞാനൊരു വിസ റെഡിയാക്കീട്ടുണ്ട്. ദുബായിൽ… ചുമ്മാ കൊണ്ട് കളയാൻ പൂച്ചയല്ല്ലല്ലോ… എന്തായാലും നിന്നെ ഞാൻ നന്നാക്കാൻ തന്നെ തീരുമാനിച്ചു.
അപ്പോ സീമ.
ഇവിടെ അവൾ നിക്കും.
അത്, വീട്ടിലേക്ക്..
അവളിവിടെ നിക്കും, വീട്ടിലേക്കാരും പോകുന്നില്ല.
അച്ഛാ…
ഞാൻ പറയുന്നത് കേട്ടാ മതി, എന്തായാലും വളർത്തിപ്പോയി എന്ന് കരുതി കൊല്ലാനൊന്നും പറ്റില്ലല്ലോ…
എന്നാ ഞാൻ പോണു.. വിസയുടെ കാര്യമൊക്കെ വിളിച്ചു പറയാം.
അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി, എന്നെ ഒന്ന് കൂടി നോക്കിയ ശേഷം മുൻപിലേക്ക് നടന്നു.
അരുണേ, നീ പൊയ്ക്കോ. അതാണ് നിനക്ക് നല്ലത്. എന്റെ ജീവിതം നാശമായി നീയെങ്കിലും രക്ഷപ്പെട്.
സീമേ, നിൻ്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴുമുണ്ട്. ഞാൻ നിന്നെ കൈവിടില്ല.
ദിവസങ്ങൾ കടന്നു പോയി. എന്റെ കൈയിൽ പാസ്പോർട്ട് ഉണ്ടായിരുന്നു. അതിനാൽ വലിയ പ്രശ്നമില്ലായിരുന്നു. അങ്ങനെ പോകേണ്ട ദിവസം എത്തി. ഇത്രയും ദിവസം എങ്ങനെയോ ജീവിച്ചു. ഇനി ഒന്ന് നേരെ നിൽക്കണം. സീമയെ നന്നായി നോക്കണം. അതായിരുന്നു എന്റെ മനസ്സിൽ…

Enth valich ketti ezhuthiya kathyada. Oro avaratham