രാജു, നിന്റെ ഭാര്യയുടെ പേര് എന്താ?
സ്നേഹ… എന്താ അറിയാമോ?
എവിടെയോ കണ്ട മുഖം…
ശേഷം ഒന്നും മിണ്ടാതെ ഞാൻ ആ വണ്ടിയിൽ ഇരുന്നു. രാജു വണ്ടിയെടുത്തു. വീട്ടിൽ എത്തുന്നുന്നത് വരെ നമ്മൾ ഒരക്ഷരം മിണ്ടിയില്ല. വീടെത്തി. സമയം രാത്രി ആയിരുന്നു….
എണ്ണ ശെരി രാജു….. നീ വിട്ടോ, നാക്ക് കാണാം…
ഓക്കേ ചേട്ടാ…
ഇതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നിറങ്ങി. വീടിന്റെ മുൻപിലേക്ക് നടന്നു. എന്റെ നായ കൂട്ടിൽ കിടന്നിരുന്നു എന്നെ നോക്കി. ഒന്ന് കുരച്ചു. അപ്പുറത്തെ വീട്ടിലെ കൊച്ചു ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ടോമിങ്ങോട്ടും നടക്കുന്നു… ഞാൻ ചെരുപ്പ് ഊരിയിട്ടു വീടിനകത്തേയ്ക്ക് കയറി. ദൂരെ രാജു വണ്ടി തിരിച്ചു പോയി. അമ്മ സീരിയൽ കാണുകയാണ്… അപ്പോൾ –
നിന്റെ വണ്ടിയെവിടെടാ…..
അത് ഒതുക്കി വച്ചിരുന്നപ്പോൾ ചെറിയ തട്ട് കിട്ടി. വർക്ക്ഷോപ്പിലാണ്….
അയ്യോ.. നിനക്ക് വല്ലതും പറ്റിയോ…
അതല്ലേ പറഞ്ഞെ ഒതുക്കി വച്ചിരുന്നു…
പൈസ വല്ലോം കിട്ടിയോ… ശെരിയാക്കാൻ?
ഇല്ല അവർ പോയി കളഞ്ഞു…. ഞാൻ വന്നപ്പോ വണ്ടി മറിഞ്ഞു കിടക്കുന്നു… നല്ല ക്ഷീണം ഞാൻ ഉറങ്ങട്ടെ… ഭക്ഷണം വേണ്ട കേട്ടോ…
ആഹ്… എന്നാൽ നീ പോ… ഞാൻ ബാക്കിയി സീരിയൽ കാണട്ടു ….
ഞാൻ ഹാളിൽ നിന്ന് മുറിയിലേക്ക് കയറി. കട്ടിലിലേക്ക് ചാടി വീണു. ഒറ്റ മയക്കം. എഴുന്നേൽക്കുമ്പോൾ രാവിലെ 10 ആയി… ഇന്ന് എന്തായാലും ജോലിക്ക് പോകുന്നില്ലന്നു തീരുമാനിച്ചതാണ്. അപ്പോഴാണ് വീടിന്റെ ഹാളിൽ ഒരു സംസാരം. ഈ സമയത്ത് ആര്. പേടിയോടെ ഞാൻ കതക് തുറന്നു. ഹാളിൽ ചെന്ന് നിന്നു. അവിടെ അതാ സീമ്മയും ഭർത്താവും രാജുവും. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ അമ്മ എന്നെ നോക്കി. മുഖം പൊത്തി വെച്ചാണ് അമ്മ കരയുന്നത്. എന്നെ കണ്ടതും അമ്മയുടെ ഭാവം മാറി..

Enth valich ketti ezhuthiya kathyada. Oro avaratham