എടാ അലവലാതി… നീ എനിക്ക് നാണക്കേട് ഉണ്ടാക്കിയല്ലോ… നീ ചെയ്ത തെറ്റിന് നീ അനുഭവിക്കണം.. നിന്റെ അച്ഛൻ പണി കഴിഞ്ഞ് ഇപ്പൊ വരും.
അമ്മ.. അത്…
അപ്പോൾ അതാ സീമയുടെ ഭർത്താവ്..
എടാ, നീ ചെയ്തതെ ചെയ്തു, നീ വീട്ടുകാരെ പറയിപ്പിക്കാൻ ചെയ്യണ്ടായിരുന്നു… ആ അമ്മയെ നോക്ക്. എന്ത് പാവം സത്രീയടാ…. നീയവരുടെ വയറ്റിൽ തന്നെ ജനിച്ചല്ലോ..
ഇതും പറഞ്ഞു നിൽക്കുമ്പോൾ, നായ കുര തുടങ്ങി. ഞാൻ ഞെട്ടി… ഞാൻ പേടിച്ച സമയം എത്തിയിരിക്കുന്നു, എന്റെ കാലൻ. ഞാൻ തല നീട്ടി ഉമ്മറത്തേയ്ക്ക് നോക്കി. അതാ എന്റെ അച്ഛൻ. ചുണ്ടത്തു ബീഡി, വളരെ ഗൗരത്തോടെയുള്ള നോട്ടം. കേറി വന്നതും അച്ഛൻ എന്റെ കരണം അടിച്ചു പൊളിച്ചു. കിളി പാറി. ഒറ്റ ചവുട്ടിൽ വീട്ടുമുറ്റത്തേയ്ക്ക് ഞാൻ വീണു.
പ്ഫാ.. നായ്ക്ക് പിറന്ന പന്നി…. നിന്നെ ഞാൻ പഠിപ്പിച്ചത് ഇതിനാണാടാ… ഈ മനുഷ്യൻ ആരാണെന്നു അറിയാമോ.. എന്റെ മുതലാളി. എന്റെ ദൈവത്തിന് തുല്യം. നീ.. ഇനി ഈ വീട്ടിൽ നിൽക്കണ്ട. ഇറങ്ങി പോടാ നായെ….
ഞാൻ വിഷമത്തോടെ വീട്ടിൽ നിന്ന് ഇറങ്ങി. തിരിഞ്ഞ് നോക്കാത്തൊണ്ട ഒന്നും കാണാൻ കഴിഞ്ഞില്ല.
നിക്കെടാ… നീയിതിയൊരു പരിഹാരം ഉണ്ടാക്കി.
മൊതലാളി വിളിച്ചു.
മൊതലാളി, എനിക്ക് മൊതലാളിയോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ് ഈ പിഴച്ചവനെ ജയിൽ കേറ്റണം….
പോരാ ഇവൻ ഇവളെ കെട്ടണം. അവൻ അനുഭവിക്കണം. നിങ്ങൾ ഒരു കാര്യം ചെയ്. എല്ലാവരും റെഡി ആയിക്കോ. ഇവരുടെ കല്യാണം നടത്തി കൊടുക്കാം. പിന്നെ സീമേ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യാൻ പോകുവാ. നിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവർ ഇപ്പോൾ എത്തും.

Enth valich ketti ezhuthiya kathyada. Oro avaratham