ആര്യൻ സാധാരണ കൂട്ടുകാരുമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്യമോ പ്രത്യേക നോട്ടമോ ഇല്ലാത്തത് കാവ്യയെ വല്ലാതെ അസ്വസ്ഥയാക്കി. അവൾക്ക് അവനിലേക്ക് ഒരു മെസ്സേജ് അയക്കാൻ പോലും കഴിഞ്ഞില്ല. ഇന്നലെ രാത്രി അവൻ പറഞ്ഞ ‘പ്രണയം എന്താണെന്ന് പഠിപ്പിക്കും’ എന്ന ഭീഷണി അവളുടെ മനസ്സിൽ മുഴങ്ങി. ഈ അകലം പാലിക്കൽ ഒരു പുതിയ കളിയുടെ ഭാഗമാണെന്ന് അവൾ ഭയന്നു.
അവസാനം സീത തന്നെ മുൻകൈയെടുത്തു. “എടാ ആര്യ, നീ എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡുമില്ലാത്തത്? വാടാ, ഇവിടെ വന്ന് ഇരിക്ക്,” സീത അവനെ വിളിച്ചു.
ആര്യൻ വളരെ സാധാരണ സൗഹൃദത്തോടെ സീതയുടെ അരികിൽ വന്നു. അവൻ കാവ്യയിൽനിന്ന് ഒരു നിശ്ചിത അകലം പാലിച്ചു, അവളോട് ഒരു അപരിചിതനെപ്പോലെ മാത്രം പെരുമാറി.
”എന്തായിരുന്നെടാ ക്യാമ്പിലൊക്കെ? ഭയങ്കര രസമായിരുന്നോ?” ആര്യൻ ചിരിച്ചുകൊണ്ട് സീതയോട് സംസാരിച്ചു.
”സൂപ്പറായിരുന്നു. പക്ഷേ, എൻ്റെ കാവ്യയെ പിരിഞ്ഞിരുന്നത് മാത്രമാണ് സങ്കടം,” സീത, കാവ്യയുടെ തോളിൽ കയ്യിട്ട് പറഞ്ഞു.
ആര്യൻ സീതയുടെ തമാശ കേട്ട് ചിരിച്ചെങ്കിലും, കാവ്യയെ നോക്കിയപ്പോൾ അവൻ്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അവളോട് സംസാരിക്കുമ്പോൾ അവൻ പഴയ കൂട്ടുകാരനെപ്പോലെ മാത്രം പെരുമാറി. ഈ കൃത്രിമമായ അകലം കാവ്യയെ വല്ലാതെ ഉള്ളിൽ നീറ്റി.
സീത സംഭാഷണത്തിനിടയിൽ കാവ്യയെ ചേർക്കാൻ ശ്രമിച്ചു. “കാവ്യ, നീയെന്താ ഒന്നും മിണ്ടാത്തത്? ആര്യൻ വന്നപ്പോൾ നിനക്ക് വായടച്ചു പോയോ?”

ഒരു സംശയം ഈ പാർട്ട് വായിച്ചു അതിൽ ഈ പാർട്ടിൽ പെട്ടന്ന് സീതയും കാവ്യായും റിലേഷൻ ആയിരുന്നു എന്നൊക്കെ പറഞ്ഞാൽ 🤔അതെങ്ങനെ ശേരിയാകും?
എന്ത് രഹസ്യം ആണ് ആര്യനോട് അവൾ പങ്കു വച്ചത് ഇത്രയും നാൾ ആര്യയ്ക്ക് ഇല്ലാതിരുന്ന ഫ്രണ്ട്സ് പെട്ടന്ന് എങ്ങനെ ഉണ്ടായത് 🤔🤔🤔🤔🤔
പ്രിയ കൂട്ടുകാരെ എന്തെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റിൽ അറിയിക്കണം ഇഷ്ടപെട്ടാൽ like ചെയ്യണേ
സീതയും കാവ്യയും 🥰❤️