നില്‍പ്പുണ്ട്…
ഹരി തിരികെ കിച്ചണിലേക്ക് കയറാന്‍ ഭാവിച്ചപ്പോ സീത റെഡിയായി വരുന്നത് കണ്ടു….
“എന്താ രാവിലെ കിച്ചണില്‍??…” സീത അവന്‍റെ മൂക്കില്‍ പിടിച്ചുകൊണ്ട് ചോദിച്ചു…
“കട്ടന്‍ വെക്കാമെന്നു കരുതി…”
“ഞാന്‍ വെച്ചോളാം… ” അവള്‍ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് കയറി… ഹരി വീണ്ടും പുറത്തേക്ക് ഇറങ്ങി…
മുറ്റത്തുകൂടെ രണ്ടുവട്ടം നടന്നിട്ട് ബെഞ്ചില്‍ പോയി ഇരുന്നു… വെയിലിന്റെ ചെറു ചൂടിന് നല്ല സുഖം….
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വിനോദും അവിടെയെത്തി…
“ഗുഡ് മോണിംഗ്….”
“മോണിംഗ് ചേട്ടാ…… എന്താ നമ്മുടെ ഇന്നത്തെ പരിപാടി??…”
“വെളുപ്പിനെ ഒരു ചെറിയ ഹൈക്കിംഗ് പ്ലാന്‍ ചെയ്തത് മുടങ്ങിയില്ലേ??…. ഇനി വേറെ എന്തേലും പ്ലാന്‍ ഇടണം…..”
അന്നേരമാണ് സീത ചായയും കൊണ്ട് അങ്ങോട്ട് വന്നത്…
“ഏട്ടാ….. എവിടെയാ നല്ല റെയിഞ്ചു കിട്ടുക??… സിനിയെ ഒന്ന് അത്യാവശ്യം വിളിക്കണം….”
“ബായ്ക്കില്‍ ടെറസ്സിലേക്കുള്ള സ്റ്റെയറില്‍ കേറി നിന്നോ…. ” വിനോദ് പറഞ്ഞു… സീത അകത്തുപോയി ഫോണും എടുത്തുകൊണ്ട് വീടിനു പിന്നിലേക്ക് പോയി…
“ഹരിയും വിനോദും ബെഞ്ചിലിരുന്നു ചൂടു കട്ടന്‍ ചായ ആസ്വദിച്ചു കുടിച്ചു… അന്നേരമാണ് സീത വിഷമഭാവത്തില്‍ തിരികെയെത്തിയത്…
“ഏട്ടാ…. പണികിട്ടീ ട്ടോ…..” അവളുടെ സ്വരം വാടിയിരുന്നു…
“എന്താടീ?….” വിനോദിന്‍ കാര്യം മനസ്സിലായില്ല….
“രാത്രി സിനീടെ മെസേജ് ഉണ്ടാരുന്നു അത്യാവശ്യമായിട്ട് വിളിക്കാന്‍… ഇപ്പൊ വിളിച്ചപ്പഴാ പറയുന്നേ മണ്‍ഡേ ഒരു മേജര്‍ ഡിസ്കഷന്‍ വെച്ചിരിക്കുവാന്ന്…… ഏതോ ഫോറിന്‍ ക്ലയന്റ് കമ്പനി.. പോകാതിരിക്കാന്‍ പറ്റില്ല…”
“അയ്യോ….., ഊരിവിടാന്‍ എന്തേലും വഴിയുണ്ടോ?….”
“രക്ഷയില്ല ഏട്ടാ… ഞാന്‍ പ്രോജക്റ്റിലെ ആനന്ദിനെ വിളിച്ചാരുന്നു… ഫുള്‍ ടീം വേണമെന്നാ ബോസ് പറഞ്ഞതെന്ന്… പോയേ പറ്റൂ…” സീത നിരാശാഭാവത്തില്‍ പറഞ്ഞു…
“ങ്ങ്ഹാ.. എങ്കില്‍ പിന്നെ പോകാം… അല്ലാണ്ടെന്താ ചെയ്യുക?…” വിനോദ് പറഞ്ഞു…
“ശ്ശോ!…” ഹരിക്കും വിഷമമായി… പെട്ടെന്നുണ്ടായ പ്ലാന്‍ മാറ്റത്തില്‍ അവന്‍ ശരിക്കും അസ്വസ്ഥനായിരുന്നു….
“നീ തിരികെ എങ്ങോട്ടാ?.. പാലക്കാടോ അതോ നേരെ മംഗലാപുരത്തെക്കോ?” സീത അവനോടു ചോദിച്ചു..
അടിപൊളി ബ്രോ
അനൂപ്… സൂപ്പർ പാർട്ട് ആണ്… ദീപകും സീതയുടെയും സംസാരം ഉണ്ടായിരുന്നെങ്ക്കിൽ നന്നായര്ന്നേനെ
സൂപ്പർ സ്റ്റോറി സീത പോളിയാണ് അനുപ് അതുക്കും മേലേ
ഇത്രയും കിടിലം കഥ എന്തുകൊണ്ട് നേരത്തെ വന്നില്ല ഓഹ് ഇനിയെങ്കിലും കഥ പെട്ടന്നു ഇട്ടിലിങ്കിൽ നിനക്കു പ്രഖ് കിട്ടും അത്രയും ഫാൻസ് ഉണ്ട് ഈ കഥക്
ജോർജ്
????
സൂപ്പർ