സീനിയർ ഇത്ത 1 [Karnan] 2154

‘നീ ഏതാടാ കോഴ്സ്?’ ആ കൂട്ടത്തിലെ ഒരു മെലിഞ്ഞ തെണ്ടി എന്നോട് ചോദിച്ചു.

‘ബി.എസ്.സി സുവോളജി.’ ഞാൻ പറഞ്ഞു…

‘ആഹ് എന്നാൽ നീ ഒരു കാര്യം ചെയ്യ്. ആ അറ്റത്തെ മരം കണ്ടില്ലേ..
നേരെ അങ്ങോട്ടേക്ക് വിട്ടോ..’ അതും പറഞ് അവർ രണ്ടുപേരും നടന്നുപോയി.

ഒരറ്റതായി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലേക്ക് ഞാൻ നടന്നുപോയി.
അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല…
ചുറ്റും നടന്നുനോക്കാം എന്ന് വിചാരിച്ച് നിൽക്കുമ്പോളാണ് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.
‘ഡാ…’
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.ആരെയും കാണുന്നില്ല..
ആൽമരം ചുറ്റി വന്നപ്പോളാണ് അതിന്റെ ചുവട്ടിൽ ഇരുന്ന ആ സ്ത്രീശബ്ദത്തിന്റെ ഉടമയെ ഞാൻ കണ്ടുമുട്ടിയത്.
ചുവന്ന ഒരു ടോപ്പും,കറുത്ത ലെഗ്ഗിൻസും ഇട്ട ഒരു സുന്ദരി ഉമ്മച്ചിക്കുട്ടി..
തട്ടം മുഖത്തിനു ചുറ്റും വരിഞ്ഞു കെട്ടാതെ തലക്ക് മുകളിലൂടെ വെറുതെ ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളു.

‘എന്താ നിന്റെ പേര്? എന്നെ കണ്ടതും അവർ എന്നോട് ചോദിച്ചു.ഒട്ടും ദേഷ്യമോ,മോശമായ പെരുമാറ്റമോ ഇല്ലാതെ ആയിരുന്നു ചോദ്യങ്ങൾ എല്ലാം.

“ശ്രീനാഥ്.” ഞാൻ മെല്ലെ പറഞ്ഞു.

“സുവോളജി ആണല്ലേ”

“അതെ ചേച്ചി.”

“നിന്റെ നാട് എവിടെയാ?”

“മലപ്പുറം ആണ്”

“ഓഹോ അപ്പൊ നമ്മൾ അടുത്താണല്ലോ….ഞാൻ കോഴിക്കോട് ആണ്”

ഞാൻ ഒന്നും പറഞ്ഞില്ല….

“എന്താടാ നീ മിണ്ടാതെ ഇരിക്കുന്നെ?? പേടിക്കണ്ട ഞാൻ റാഗ് ഒന്നും ചെയ്യില്ല.അതൊക്കെ വേറെ ഡിപ്പാർട്മെന്റിലെ ഉള്ളു..സുവോളജിയിലെ കുട്ടികൾക്ക് ഒക്കെ റാഗിങ്ങ് കുറവാണ്…”

10 Comments

Add a Comment
  1. Chooral adi punishment cherkk.strict discipline ittha…Tuition punishment.
    Chooral adi sadism.corporal punishment….Appo kali kidu aakum.

  2. നന്ദുസ്

    സൂപ്പർ… അടിപൊളി കിടു കഥ…
    ഞങ്ങളുടെ കഥ ന്തിയെ…
    തുടരൂ 💚💚💚💚

    1. അത് എഴുതിയത് വേറെ ജോർദാൻ ആണ്😂

  3. Please continue bro

  4. കൊള്ളാം നല്ല കഥ
    അവൻ മാളവികയോട് പിന്നീട് മിണ്ടിയില്ലേ
    അവർക്കിടയിൽ കൂടുതൽ സംസാരമൊന്നും കണ്ടില്ല

  5. Beena. P(ബീന മിസ്സ്‌ )

    നന്നായിട്ടുണ്ട്.

  6. Super continue

  7. സൂപ്പർ

  8. “ഞങ്ങളുടെ” അപ്ഡേറ്റ് വല്ലോം ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *