ഭക്ഷണം കഴിച്ചു കഴിഞ് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി..ഏറ്റവും അവസാനമാണ് ചേച്ചി ഇറങ്ങിയത്…പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ചേച്ചിടെ കണ്ട അപ്പോൾ തന്നെ ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു.
ടപ്പേ-ന്ന് ഒരു അടി എന്റെ മുഖത്ത് കൊണ്ടു.ഒരൊറ്റ അടി…ഞാൻ വിറങ്ങലിച്ചു പോയി.
ചേച്ചി ആയിരുന്നു എന്നെ അടിച്ചത്….
മൂന്ന് ദിവസം മുൻപ് ഉമ്മവച്ച….തലോടിയ ആ മുഖത്ത് തന്നെ ചേച്ചി അടിച്ചു……
ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.ഞാൻ ചേച്ചിയുടെ കൈ വിട്ടു.കണ്ണുകളുയർത്തി ചേച്ചിയെ നോക്കി..ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.കൈ വിറക്കുന്നുണ്ട്…
എല്ലാവരുടെയും മുന്നിൽ ഞാൻ അപമാനിതനായി..കൂടെ പഠിക്കുന്നവരും,സീനിയേഴ്സും ഉൾപ്പെടെ പലരും അത് കണ്ടു…
ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്ന് നടന്നുപോയി…തിരിഞ്ഞുപോകുമ്പോൾ ചേച്ചി എന്നോട് എന്തോ പറയാണ് തുടങ്ങി.അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി…
പോകുന്ന വഴിക്ക് ടോയ്‌ലെറ്റിൽ കയറി ഞാൻ മുഖം നോക്കി..അടിച്ച പാട് നല്ലപോലെ തെളിഞ്ഞു കണ്ടു…അവിടെയാകെ ചുവന്നിരുന്നു…
മുഖം ഒന്ന് കഴുകി ഞാൻ ക്ലാസ്സിലേക്ക് വിട്ടു..
പതിവ് സീറ്റിലേക്ക് പോയി ഇരുന്നു..
എന്നെ കണ്ടതും കുട്ടികൾ പിറുപിറുക്കാൻ തുടങ്ങി..അവരെല്ലാം അറിഞ്ഞിട്ടുണ്ടാവണം.
കുറച്ചു കഴിഞ്ഞപ്പോൾ മാളവിക ക്ലാസ്സിലേക്ക് കയറി വന്നു…
കയ്യിലെ തൂവാലയിൽ പൊതിഞ്ഞിരുന്ന ഐസ് അവൾ എന്റെ കയ്യിലേക്ക് വച്ചുതന്നു..അപ്പോഴാണ് അത്രയും നാൾ വെറും വെടി ആണെന്ന് ഞാൻ കരുതിയിരുന്ന മാളവികയുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയത്…
എന്താണ് സംഭവമെന്നോ,എന്തിനാണ് ചേച്ചി എന്നെ അടിച്ചതെന്നോ അവൾ എന്നോട് ചോദിച്ചില്ല….വെറുതെ കൂടെ ഇരുന്നു….ആവശ്യമുള്ളത് ചെയ്തുതന്നു.ഞാൻ പോലും അറിയാതെ അവളോട് ഞാൻ നടന്നതെല്ലാം പറഞ്ഞു..ക്ലബ്ബിൽ പോയതും,അവിടെ വച്ച് ഉണ്ടായതും,പിന്നീട് നടന്ന കാര്യങ്ങളും…എല്ലാം…….
Evde bakki
Bro baki part ???
Next part
Pwoli muthe
Super😍
അങ്ങട്ട് മിന്നിക്ക് കുമാരേട്ടാ… നമ്മളുണ്ട് കൂടെ ❤️
കിടു കിടു