സീനിയർ ഇത്ത 3 [കർണ്ണൻ] 945

‘എടാ….അന്ന് നടന്ന സംഭവത്തിൽ ആദ്യം നിനക്കൊരു ക്ലാരിറ്റി വരുത്തണം…ചേച്ചിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചിലപ്പോ നിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നായിരിക്കും വിചാരിച്ചത്.അന്ന് രാത്രി നിന്റെ മുറിയിലല്ലേ കിടന്നുറങ്ങിയതൊക്കെ..
പിന്നെ ക്ലാരിറ്റി വന്ന് കഴിഞ്ഞിട്ടും നിനക്ക് ചേച്ചിയോട് എടുക്കണം എന്ന് തന്നെയാണെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ….’

എനിക്ക് അറിയുന്നിടത്തോളം ചേച്ചി ഒരു പാവമാണ്..കളിച്ച് കഴിഞ് തുടച്ചിട്ട് പോകാൻ ആണ് പ്ലാൻ എങ്കിൽ ഇനിയും ഇത് തുടരേണ്ട എന്നെ ഞാൻ പറയു..
നിങ്ങളെ രണ്ടുപേരെയും അത് വല്ലാതെ ബാധിക്കും…’

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരുപാട് ആലോചിച്ചു…ഞങ്ങൾ തമ്മിൽ നടന്നതിനെ കുറിച്ചും.ഞങ്ങൾക്ക് ഉണ്ടായിരുന്ന ആ സ്നേഹത്തെ പറ്റിയും,സ്വാതന്ത്ര്യത്തെ പറ്റിയുമെല്ലാം..
ഒന്ന് ആലോചിച്ച് തുടങ്ങുന്നതിന് മുമ്പുതന്നെ എനിക്ക് അറിയാമായിരുന്നു.എവിടെയൊക്കെ ആ കുട്ടിയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്…
ചേച്ചിക്ക് ആവശ്യമായിരുന്ന സമയവും,സ്പേസും ഞാൻ കൊടുത്തു..
അന്നത്തെ ആ സംഭവത്തിന് ശേഷം ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടി..ഒരിക്കൽ പോലും ഞാൻ ചേച്ചിയോട് പോയി സംസാരിക്കുകയോ,ഒന്ന് അടുക്കാൻ ശ്രമിക്കുകയോ പോലും ചെയ്തില്ല…

ഉള്ളിൽ വല്ലാത്തൊരു മരവിപ്പ് ഉണ്ടായിരുന്നെങ്കിലും,അതാണ് നല്ല തീരുമാനം എന്നെനിക്ക് തോന്നി….
അങ്ങനെ രണ്ടുമാസം കടന്നുപോയി…കോളേജ് ഫെസ്റ്റ് അടുത്തുവന്നു…
കോളേജ് ഫെസ്റ്റ് കഴിഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ സയൻസ് ഫെസ്റ്റ് വരുന്നത്കൊണ്ട് ഞാൻ ഒന്നിലും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചു.
ഹന്ന ചേച്ചിയും ഒന്നിലും പങ്കെടുക്കുന്നില്ല എന്ന് ആഷിക് ഏട്ടൻ വഴി ഞാൻ അറിഞ്ഞു..
അതിനു തൊട്ടു മുൻപ് നടന്നിരുന്ന എല്ലാ പരിപാടികളും ചേച്ചി ഡാൻസ് കളിക്കാനും,പാട്ട് പാടാനുമൊക്കെ പോയിരുന്നു..

The Author

7 Comments

Add a Comment
  1. Evde bakki

  2. Bro baki part ???

  3. അങ്ങട്ട് മിന്നിക്ക് കുമാരേട്ടാ… നമ്മളുണ്ട് കൂടെ ❤️

  4. കിടു കിടു

Leave a Reply

Your email address will not be published. Required fields are marked *