പതിയെ പതിയെ Anna ഉറക്കത്തിലേക്കു വീണു തുടങ്ങി. പെട്ടെന്ന് David അവളെ കുലുക്കി ഉണർത്താൻ നോക്കി, വീണ്ടും വീണ്ടും കുലുക്കിയപ്പോൾ അവൾ കണ്ണ് തുറന്നു.
അവൾ ചുറ്റും നോക്കി. ഫാൻ കറങ്ങുന്നു. ജനാലകൾ തുറന്നു കിടക്കുന്നു.
നീല നിറത്തിൽ പെയിന്റ് അടിച്ച ചുമരുകൾ. അതേ നീല നിറം ഉള്ള ബെഡ് ഷീറ്റ്. പതുക്കെ അവൾ കണ്ണുകൾ തിരുമി. ഇതുവരെ കണ്ടത് എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായി.
സ്വപ്നത്തിലെ മലമുകളിലെ വീടും യാഥാർത്ഥ്യത്തിലെ ഫ്ലാറ്റും തമ്മിലുള്ള വ്യത്യാസം വലുതാണ്. സ്വപ്നത്തിലെ വീട് – വിശാലമായ മുറികൾ, വലിയ ജനാലകൾ, പൂന്തോട്ടം. യാഥാർത്ഥ്യത്തിലെ ഫ്ലാറ്റ് – നീല ചുമരുകളും, ചെറിയ ബാൽക്കണിയും, കോൺക്രീറ്റ് ജംഗിളിലെ ഒരു കൊച്ചു ഇടം. ഈ വ്യത്യാസം അവളുടെ മനസ്സിൽ ഒരു നൊമ്പരമായി പടർന്നു.
David: “എടീ.. സച്ചി ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട്. നീ ഒന്ന് റീപാക്ക് ചെയ്തു വെക്കാമോ?.. ഫ്ലൈറ്റിന് ടൈം ആയി.”
Anna: “ഞാൻ ഒരു നല്ല സ്വപ്നം കണ്ടുകൊണ്ട് വരുവായിരുന്നു. സച്ചിയോട് ഇന്നലെ കൊണ്ടുവരാൻ പറഞ്ഞതാണല്ലോ, അവൻ എന്തയാ, പോകാൻ നേരം ആണോ ഇതൊക്കെ കൊണ്ടുവരുന്നേ..”
സ്വപ്നം പോയ ദേഷ്യത്തിൽ അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി ഹാളിലേക്ക് ഓടി നടന്നു. സച്ചി കാപ്പിയും കുടിച്ച് സോഫയിൽ ഇരിക്കുന്നത് കണ്ടിട്ട് അന്നയ്ക്ക് നല്ല ദേഷ്യം വന്നു.
സച്ചി സോഫയിൽ ഇരുന്ന് കാപ്പി കുടിക്കുന്നു. അവന്റെ കണ്ണുകളിൽ പഴയകാല ഓർമ്മകളുടെ നിഴൽ. അന്നയോടുള്ള സ്നേഹം ഇപ്പോൾ സൗഹൃദമായി മാറിയിരിക്കുന്നു – നിസ്സംഗമായ, എന്നാൽ ആത്മാർത്ഥമായ ഒരു ബന്ധം. അവന്റെ മുഖത്ത് ക്ഷീണവും ഉറക്കക്കുറവും കാണാം.
Super