അന്ന പതിയെ ട്രോളി ബാഗ് വലിച്ചുകൊണ്ട് സോഫയുടെ അരികിലേക്ക് വന്നു. അവൾ താഴെ ഇരുന്ന് ബാഗിലുള്ളതെല്ലാം പുറത്തെടുത്തു. സച്ചി സോഫയിൽ ഇരുന്നുകൊണ്ട് ഓരോന്നും എടുത്തു കൊടുത്തു. സച്ചിക്ക് നോക്കണമെങ്കിൽ അന്നയുടെ ശരീരവടിവ് ഷിമ്മിയിലൂടെ കാണാമായിരുന്നു, പക്ഷേ അവൻ അതിൽ ശ്രദ്ധ ചെലുത്തിയില്ല. അന്ന സച്ചിയെ വളരെയധികം സ്നേഹിച്ചിരുന്നു, പക്ഷേ ജാതിയും കുടുംബവും പ്രശ്നമാക്കിയില്ലായിരുന്നെങ്കിൽ സച്ചി അവളെ വിവാഹം കഴിച്ചേനെ.
അന്ന ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. സച്ചിയും അവിടെ തന്നെ. David ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സെയിൽസ് ഹെഡ് ആണ്. David എപ്പോഴും ട്രാവൽ ആണ്. അതുകൊണ്ട് തന്നെ 2 വർഷത്തെ വിവാഹ ജീവിതത്തിൽ, കുറച്ച് മാസങ്ങൾ മാത്രമേ അവർ ഒരുമിച്ച് നിൽക്കാറുള്ളൂ. അവരുടെ ആനിവേഴ്സറി പോലും 2 വട്ടവും ഒരുമിച്ചല്ലായിരുന്നു.
അന്നയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലെ ബിസി ജീവിതം – നീണ്ട മീറ്റിംഗുകൾ, ഡെഡ്‌ലൈനുകൾ. Davidന്റെ യാത്രകൾക്കിടയിലെ ഒറ്റപ്പെടൽ. സ്വപ്നങ്ങളിൽ മാത്രം കാണുന്ന കുടുംബജീവിതത്തിന്റെ സുഖം. ഇതെല്ലാം അവളുടെ മനസ്സിൽ ഓടിമറയുന്നു.
അന്നയുടെ സ്വപ്നം കാണൽ ഇത് ആദ്യമായി അല്ല സംഭവിക്കുന്നത്. അവൾ കാണുന്ന വീടും, കുട്ടികളും, parents നെ കൂടെ താമസിപ്പിക്കുന്നതും അനിയന്റെ പഠിത്തവും എല്ലാം അവളുടെ ആഗ്രഹം ആണ്. പക്ഷേ Davidും അന്നയും ഒരുപോലെ പണി എടുത്താലേ അവരുടെ ചെലവ് തന്നെ നടന്നുപോകാറുള്ളൂ. അന്നയ്ക്ക് കുട്ടികൾ ഇല്ല. അവളുടെ ആഗ്രഹം ഇരട്ടക്കുട്ടികൾ ആണ്.
Super