അന്നയുടെ പേരെന്റ്സും Davidും ആയി നല്ല അടുപ്പത്തിലല്ല. അതുകാരണം David ട്രിപ്പ് പോകുമ്പോൾ മാത്രം ആണ് parents വന്നു നിൽക്കാർ. ചിലപ്പോൾ അനിയൻ Jacob ഓൺലൈൻ ക്ലാസ് ആണെങ്കിൽ വന്നു നിൽക്കും അന്നയുടെ കൂടെ.
അന്നയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണ്, സ്ലീപ് വാക്കിംഗും നൈറ്റ്മെയറും കാരണം അവൾക്ക് ഇടയ്ക്ക് പ്രോബ്ലംസ് ഉണ്ടാകാറുണ്ട്. ഇത് Davidനും അറിയാം. അതുകൊണ്ട് തന്നെ Davidന് അവിടെ വിശ്വാസം ഉള്ളത് സച്ചിയിൽ ആണ്.
പാക്കിംഗ് എല്ലാം കഴിഞ്ഞു, സച്ചി ബാഗുകളെല്ലാം കൂടെ എടുത്ത് കാർ പാർക്കിംഗിലേക്ക് പോയി. അവൻ ബാഗുകൾ കാറിന്റെ ഡിക്കിയിൽ അടുക്കി വച്ചു. തിരികെ അപ്പാർട്ട്മെന്റിലേക്ക് വന്നപ്പോൾ, അന്ന ഇനിയും തയ്യാറായിട്ടില്ലായിരുന്നു.
“അന്നാ, വേഗം ആകൂ. നമുക്ക് നേരം വൈകുന്നു,” ഡേവിഡ് വിളിച്ചു പറഞ്ഞു.
“ഒരു മിനിറ്റ്,” അന്നയുടെ ശബ്ദം ബെഡ്റൂമിൽ നിന്നും കേട്ടു.
സച്ചിയും ഡേവിഡും ലിവിംഗ് റൂമിൽ കാത്തിരുന്നു. അവസാനം, അന്ന പുറത്തേക്കു വന്നു, കയ്യിൽ ഒരു ചെറിയ ഹാൻഡ്ബാഗുമായി.
“ശരി, ഞാൻ റെഡി,” അവൾ പറഞ്ഞു, ഒരു നാണച്ചിരിയോടെ.
മൂവരും ലിഫ്റ്റിലേക്ക് നടന്നു. താഴെയെത്തി കാറിൽ കയറിയപ്പോൾ, സച്ചി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.
സച്ചി കാർ ഓടിക്കുകയാണ്, അന്നയെയും ഡേവിഡിനെയും എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നു. മൂവരും മിണ്ടാതെ ഇരിക്കുന്നു, ഓരോരുത്തരുടെയും മനസ്സിൽ വ്യത്യസ്തമായ ചിന്തകൾ.
അന്ന ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നു, നഗരത്തിന്റെ തിരക്കുകൾ കണ്ണിൽപ്പെടുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് സച്ചി ശ്രദ്ധിച്ചു.
Super