ഇക്രാം ഒന്ന് രണ്ടു ഫലയുകൾ അയാളെ ഏൽപ്പിച്ചു.
ദാവൂദ് ഫയലിന്റെ പേജുകൾ മറിച്ചു.
“ഫൈസൽ ഗുർഫാൻ ഖുറേഷി ഏലിയാസ് യൂസുഫ് പഠാൻ…റോ…ഏജന്റ്റ് “
അയാൾ അടുത്ത പേജ് മറിച്ചു.
ഷഹാനയുടെ മുഖം അയാൾ അതിൽക്കണ്ടു.
“ഷഹാന സാദിഖ് ഏലിയാസ് ഇൻസിയാ പഠാൻ…റോ ഏജന്റ്റ്…”
അയാളുടെ കണ്ണുകളിൽ കോപം കത്തി.
“ഈ പെണ്ണ്!”
ഷഹാനയുടെ ചിത്രത്തിലേക്കുനോക്കി അയാൾ മുരണ്ടു.
“ഈ കൊടിച്ചിപ്പട്ടി! ഇവളാണ് എന്നെ ഗൺപോയിന്റ്റിൽ നിർത്തി എന്റെ നെറ്റിയിൽ ആദ്യം തോക്ക് മുട്ടിച്ചത്! എന്റെ വയറിനിട്ട് കാലു മടക്കി ഇടിച്ചത്! ഇവളെ എനിക്ക് പച്ചക്ക് വേണം!”
പിന്നെ അയാൾ അർജ്ജുൻ റെഡ്ഢിയുടെ ചിത്രത്തിലേക്ക് നോക്കി.
“അർജ്ജുൻ റെഡ്ഢി ഏലിയാസ് അസ്‌ലം മൻസൂരി റോ ഏജന്റ്റ്…”
അയാൾ മന്ത്രിച്ചു.
“എടാ ഇവനല്ലേ നിന്നെ എങ്ങാണ്ടുന്നോ രക്ഷപ്പെടുത്തി എന്ന് പറഞ്ഞത്?”
അർജുന്റെ ചിത്രത്തിലേക്കും ഇക്രമിന്റെ മുഖത്തേക്കും മാറി മാറി നോക്കി ദാവൂദ് ചോദിച്ചു.
“ഭായി അത്!!”
“നിന്നെയും എന്നെയും ഒക്കെ പൊട്ടനാക്കി റോ ഉണ്ടാക്കിയ ഒരു ഡ്രാമ ആയിരുന്നു ആ ആക്സിഡന്റ് ഒക്കെ ! നിന്നോട് ചങ്ങാത്തം കൂടാൻ! നമ്മുടെ സർക്കിളിൽ കയറാൻ!”
ദാവൂദ് ചിരിച്ചു. എന്നിട്ട് ജനറൽ ഖറാമത്തിനെ നോക്കി.
“എങ്ങനെയുണ്ട് എന്റെ ടീം? നിങ്ങൾക്ക് ഈ വിവരം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച്ചയെടുക്കും ..ഞാനിത് സംഘടിപ്പിച്ചത് നിമിഷങ്ങൾ കൊണ്ടാണ്..അതാണ് ഡി കമ്പനി! ഒരു സൈന്യാധിപൻ! ഫൂ!!”
ജനറൽ ഖറാമത്ത് ദേഷ്യം കടിച്ചമർത്തി.
“പക്ഷെ ഇക്രാം!”
ഭയപ്പെട്ടു കൊണ്ട് അയാൾ ഇക്രമിനെ നോക്കി.
Ee part um super ayi Smithechi
താങ്ക്സ് റിനോഷ്…
രാജാ…
കഥയെക്കുറിച്ചുള്ള ആകുലതകൾ, ആകാംക്ഷ, ഒക്കെ അറിയിച്ചതിൽ നന്ദി.
ഈ കുറിപ്പിനും
സ്നേഹപൂർവ്വം
സ്മിത
1. ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ പറ്റുവോ?
2. വിസ്കി ആയിരുന്നെങ്കിൽ സിപ് ചെയ്തു മെല്ലെ കഴിച്ചാൽ മതിയാരുന്നു ഇതിപ്പോ പാൽപ്പായസം അല്ലേ വയറു നിറച്ചു കഴിക്കണം അതോണ്ട് മുഴുവനായിട്ടു പോരട്ടെ.
3. ഈ പാർട്ടിനെ കുറിച്ച് അത് ആ കഷ്മലൻ ആൽബിച്ചായൻ മുഴുവനായി റിവ്യൂ ഇട്ടു കളഞ്ഞു.. അടുത്ത പ്രാവശ്യം ആട്ടെ അങ്ങേരേക്കാൾ ഒരു മുഴം മുൻപേ ഓടാൻ നോക്കണം…
എങ്കിലും അക്ഷരങ്ങൾ കൊണ്ട് ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തുന്ന ആ കഴിവിന് മുന്നിൽ ??അസൂയയോടെ… അതിലേറെ ആകാംഷയോടെ…. കാത്തിരിക്കുന്നു…
പ്രിയനന്ദന്,
അടുത്ത ഭാഗം രണ്ടു ദിവസങ്ങൾക്കുള്ളിൽ.
വിസ്കി അധികം കഴിക്കേണ്ട. പാൽപ്പായസം ആവുന്നത്ര കഴിക്കണം.
ആൽബിച്ചൻ അല്ലെങ്കിലും എന്റെ കഥകൾക്ക് വളരെ നല്ല അഭിപ്രായങ്ങൾ എപ്പോഴും എഴുതാറുണ്ട്.
നന്ദന്റെ എഴുത്തിലെ ഭംഗിക്കു മുമ്പിൽ ഞാനും എപ്പോഴും ആരാധനയോടെ നോക്കി നിൽക്കാറുണ്ട്.
സ്നേഹപൂർവ്വം സ്മിത.
നിങ്ങളെ പോലുള്ളവർ ഇത്രയും എഴുതിയാൽ പോര
വളരെ ഉദ്യോഗജനകമായ സസ്പെൻസ് നിറഞ്ഞു കഥ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് . മിഷൻ വിജയകരമായില്ലെങ്കിലും അവർക്കു എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിര്ത്തി കൊണ്ട് വീണ്ടും സസ്പെൻസ്. സ്പൈ ഓപ്പറേഷന്റെ സംഘര്ഷങ്ങളും പ്രണയവും മാനുഷിക വികാരങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടു കൊണ്ടുള്ള അസാധ്യമായ എഴുത്തു.
മഹ്‌റൂണ്,സുൾഫിക്കർ, പർവീൺ തുടങ്ങിയവർക്ക് എന്ത് സംഭവിക്കും?
ഈ ഭാഗവും കിടിലൻ.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ആസ്പദമാക്കി എഴുതുന്ന ഈ കഥ, അതിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യരുടെ സാധാരണ വികാരങ്ങളും വിചാരങ്ങളും ഒക്കെ പ്രതിഫലിപ്പിക്കുവാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. അത് കണ്ടെത്തിയതിനും അഭിനന്ദിക്കുന്നതും താങ്കളോടുള്ള നന്ദി ഞാൻ അറിയിക്കുന്നു.
എന്നത്തേയും പോലെ ഇൗ bhakavum വളരെ മികച്ചു നിൽക്കുന്നു. കഥയുടെ അ curiosity നിലനിറുത്തി കൊണ്ടു തന്നെ അ പഴയ്യ ഫ്ലോയില് തന്നെ കൊണ്ടു സ്മിത ചേച്ചി വീണ്ടും സാധിച്ചു. പിന്നെ സാഗർ പോലെ വളരെ പെട്ടന്ന് തന്നെ തുടർ പർട്ടുകൾ തരുന്നതിന് എന്റെയും സ്മിത ഫാൻസ് അസോസിയേഷൻ പേരിൽ ഒരു ഉഷേമലമായ നമോവാകം.???✨????
ഈ അദ്ധ്യായവും മികച്ചു എന്ന കേൾക്കുന്നതിൽ കഥയുടെ ഫ്ലോ നഷ്ടപ്പെട്ടിട്ടില്ല എന്നും കേൾക്കുന്നതിൽ നന്ദി അറിയിക്കുന്നു.
സാഗറിന്റെ സ്പീഡിൽ കഥകൾ പോസ്റ്റ് ചെയ്യാൻ എന്തായാലും കഴിയില്ല. ഏറ്റവും വേഗത്തിൽ മികച്ച കഥകൾ ആണ് സാഗർ പോസ്റ്റ് ചെയ്യുന്നത്. ആ കഥകളുടെ നിലവാരം ഷഹാനയ്ക്കില്ല എന്നത് രണ്ടിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും മനസ്സിലാക്കാം.
താങ്ക്സ്…
ചേച്ചി കലക്കി. സൂപ്പർ സീനുകൾ ആയിരുന്നു, പക്ഷെ നുമ്മ ആളുകളുടെ മിഷൻ വിജയകരമായില്ലല്ലോ എന്നൊരു സങ്കടമേ ഉള്ളു, ദാവൂദിന് അവരുടെ വിവരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഇനി എങ്ങനെ ആകുമോ ആവോ.
മൂന്ന് അല്ലെങ്കിൽ നാലു അധ്യായങ്ങൾക്ക് ശേഷം ഇവയ്ക്കുള്ള എല്ലാ ഉത്തരങ്ങളും കിട്ടിയിരിക്കും.
താങ്ക്യൂ വെരിമച്ച്.
ചേച്ചിക്ക്……..
ഈ അധ്യായവും വായിച്ചു.വളരെ ഉദ്യോഗജനകമായ ഭാഗത്തുകൂടിയാണ് ഞാൻ കടന്നുപോയത്.ഒരു ത്രില്ലെറിനു ചേരുന്ന രീതിയിൽ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയിൽ “…. തുടരും….”എന്ന് കാണിച്ചു നിർത്തിയിരിക്കുന്നു.ഞാൻ വല്ല അറ്റാക്കും വന്നു ചാവും ഇങ്ങനെ പോയാൽ.
കഥയിലേക്ക് വന്നാൽ,പ്ലാൻ വർക്ക് ഔട്ട് ആവാതെ ഫൈസലിനും കൂട്ടർക്കും മടങ്ങേണ്ടി വരുന്നു.കൊല്ലാനുള്ള അവസരം കിട്ടിയിട്ടും അത് നടക്കാത്തതിന്റെ നിരാശ അർജുന്റെ വാക്കുകളിൽ ഉണ്ട് എങ്കിലും ഫൈസൽ തന്റെ എതിരഭിപ്രായത്തെ ന്യായീകരിക്കുന്നു.
ലോഡ്ജിൽ വച്ചു കണ്ട റൂം ബോയ് ഒരു കീ ആവും വരും അധ്യായങ്ങളിൽ എവിടെയോ എന്ന് തോന്നുന്നു.ഫൈസൽ അത് വേണ്ടവിധം ഉപയോഗിക്കുമോ എന്ന് കണ്ടറിയണം.
പിന്നെ ആറാമത്തെ പേജ് അവസാനം തുടങ്ങി ഏഴാം പേജിൽ വരെ പറഞ്ഞിട്ടുള്ളത് പച്ചയായ സത്യങ്ങൾ ആണ്.സ്വന്തം നാട് പോലും തള്ളി പറയുന്ന അവസ്ഥ,ഏത്ര വേദന ഉളവാക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ.അതുപോലെ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ എങ്ങനെ എന്ന് ചുരുങ്ങിയ വാക്കുകളിൽ മനസിലാക്കിത്തന്നു.
പിന്നെ ആ ഹോസ്പിറ്റലിൽ ജനറലും ആയുള്ള സംഭാഷണം,ഇക്രം ന്റെ വരവ്, അയാളുടെ ദാവൂദ് ആയുള്ള സംഭാഷണം ഒക്കെ മികച്ച അനുഭവം ആയി.നാലാമനെ ഇക്രാം മാത്രം കണ്ടിട്ടുള്ളതും ഡീറ്റെയിൽസ് അധികം കിട്ടാത്ത തും ഉപകാരം ആയേക്കും.ഒപ്പം ദാവൂദിന് ഷഹാനയെ പച്ചക്ക് കിട്ടണം എന്ന് പറയുന്നു,
ഒരു ഹണി ട്രാപ് പോലെ ഒന്ന് പ്ലാൻ ചെയ്യാവുന്നതാണ്.
ഇടക്ക് ഗൗതമിന്റെ ഫോൺ,പരാജയ കാരണം ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങുന്നു,ഒപ്പം ജീവനോടെ ഇരിക്കുന്നതിൽ അയാൾ അത്ഭുതപ്പെടുന്ന ഗൗതമിനെ അവിടെ കാണാം.
ഫൈസലിനെപ്പോലെ ഞാനും അയാളുടെ കാൾ കാത്തിരിക്കുന്നു.
മെഹ്‌റൂനും സുൽഫിക്കറും…..വല്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുകയാണ് രണ്ടാളും.
1)യാത്ര മുടങ്ങുന്നത് 2)വീട്ടിലെ കാര്യം അറിയുന്നതും ഫൈസലിനെ കിട്ടാത്തതും 3)ഇപ്പോൾ കസ്റ്റടിയിൽ ആയില്ലേ എന്നൊരു തോന്നൽ.പിന്നെ ഒരു ചോദ്യം ബാക്കി ഫൈസൽ തന്റെ ഭാര്യയെയും കുഞ്ഞിനെയും എന്നന്നേക്കും ആയി മറക്കേണ്ടി വരുമോ?
“നല്ലൊരു കഥക്കൊപ്പം കുറെ യാഥ്യാർഥ്യങ്ങളും
കുറച്ചു നഗ്ന സത്യങ്ങളും, പച്ചയായ ജീവിതങ്ങളും പിന്നെ കുറച്ചറിവുകളും ചേർന്ന ഒരു വിഭവമാണ് എനിക്ക് ഷഹാന ഐ പി എസ്”
സ്നേഹപൂർവ്വം
ആൽബി
ആൽബിക്ക്,
ആൽബി എഴുതുന്ന അഭിപ്രായം വായിക്കുമ്പോൾ കൂടുതൽ മെച്ചത്തിൽ എഴുതണമെന്ന് എപ്പോഴും തോന്നാറുണ്ട്. യഥാർഥത്തിൽ ഒരാളുടെ എഴുത്തിനെ എപ്പോഴും ഭംഗിയുള്ളത് ആകുന്നത് മറ്റുള്ളവരുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും കാഴ്ചപ്പാടുകളുമാണ് എന്നതിൽ എനിക്ക് സംശയമില്ല . ഒരു കഥയിലേക്ക് ഇറങ്ങിച്ചെല്ലുക, അതിനെ സൂക്ഷ്മമായ വിലയിരുത്തുക, ഇതിൽ ആൽബിക്ക് ഉള്ളതുപോലെയുള്ള ഒരു കഴിവ് മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം പറയാനുള്ളത് നിരൂപണം എഴുതുവാൻ ആൽബി ഉള്ളപ്പോൾ ആരും മോശമായ കഥ എഴുതുക ഇല്ല എന്നുള്ളതാണ്.
ആൽബിയുടെ നിശിത നിരൂപണങ്ങൾ ഏൽക്കാൻ എന്റെ കഥകൾക്ക് എപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഈ കഥയുടെ അധ്യായത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. അതിന് എനിക്ക് ആൽബിയുടെ കടപ്പാടുണ്ട്.
നന്ദിയോടെ സ്നേഹത്തോടെ
സ്മിത.
ചേച്ചി…….
കണ്ടു.വീണ്ടും വരാം അഭിപ്രായം അറിയിക്കാൻ
ആൽബി
ഓക്കേ.. ആൽബി
മേഡം ആൽബിക്ക് കുറച്ചു കൂടി എഴുതു
ആഹാ…കിടു
താങ്ക് യൂ
ആഹാ…
താങ്ക്സ് അക്രൂസ്
പ്രിയ സ്മിതചേച്ചി ..
ഒരു ബോളിവുഡ് ആക്ഷൻ ഫിലിം കാണുന്ന ഫീൽ…. നിങ്ങളെ എഴുത്തിന് മുന്നിൽ തോറ്റു തന്നിരിക്കുന്നു…
പറയുന്നതാരാ?
എണ്ണം പറഞ്ഞ എഴുത്തുകാരി
നാളെ കാണാം സുന്ദരി..
ശുഭരാത്രി..-രാജാ
ഓക്കേ…
താങ്ക്സ് രാജാ
പീലിച്ചായൻ1st
Thanks അച്ചായാ