ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA] 176

അയാൾ ഉരുവിട്ടു.

പ്രാർത്ഥന എപ്പോഴും താൻ നടത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്.

പക്ഷെ തന്നെപ്പോലെയുള്ള ഒരാൾക്ക് “മറ്റുള്ളവർ” ഒരിക്കലൂം ഉണ്ടാവാറില്ല.

ഒൻപത് വർഷം മുമ്പ് വരെ.

ഋതുജയെയും തന്നെയും യമുനയുടെ കരയിൽ, കോടമഞ്ഞിൽ, മതഭ്രാന്തന്മാർ വെട്ടിയിട്ടതിന് ശേഷം …

തന്നിൽ പ്രാണന്റെ തുടിപ്പിന്റെ കണിക കണ്ടെത്തിയ പ്രമോദ് ശർമ്മയെന്ന പൂജാരി ആരുമറിയാതെ തന്നെ ഗ്രാമത്തിലെ നേഴ്‌സിങ് ഹോമിൽ എത്തിച്ചതിനു ശേഷം.

പിന്നീട് തിരിച്ചുകിട്ടിയ പ്രാണനും കൊണ്ട് ഋതുജയെ ഓർത്ത് ഭ്രാന്താനായി അലഞ്ഞു നടന്നതിന് ശേഷം.

പിന്നീട് റോയുടെ പാക്കിസ്ഥാൻ ഓപ്പറേറ്റർ അമൻ റാത്തോഡിന്റെ അഞ്ജാതഫോൺ സന്ദേശം കിട്ടിക്കഴിഞ്ഞതിന് ശേഷം….

ഒൻപത് വർഷം മുമ്പ്…

മഹ്‌നൂർ വന്നു. കുഞ്ഞ് സുൾഫിക്കർ വന്നു…

എന്റെ സ്വർഗ്ഗമാണ് ഈ വീട്. എന്റെ സത്യമാണ് മഹ്‌നൂറും കുഞ്ഞ് സുൾഫിക്കറും .

പക്ഷെ,ഒരു ദിവസം വരും.

അന്ന് ഈ വീട് നരകമാവും.

എന്നെക്കുറിച്ചുള്ള സത്യമെല്ലാം മഹ്‌നൂറും സുൾഫിക്കറുമറിയുമ്പോൾ.

തന്റെ ഭർത്താവ് യൂസുഫ് ഖാൻ എന്ന ദേശഭക്തനായ പാകിസ്ഥാനിയല്ല എന്നറിയുമ്പോൾ.

തന്റെ അബ്ബാജാൻ ശത്രുരാജ്യമായ ഹിന്ദുസ്ഥാനിലെ ഫൈസൽ ഗുർഫാൻ ഖുറേഷിയാണ് എന്ന് സുൾഫിക്കർ മനസ്സിലാക്കുമ്പോൾ.

രണ്ടു വ്യക്തിത്വങ്ങളിലുള്ള ഈ ജോലിയുടെ പൂർണ്ണരൂപം റോയുടെ ചീഫ് ഗൗതം ഭാസ്ക്കറിന്റെ ഡാറ്റാ ബേസിൽ ഉണ്ട്.

റിസേർച്ച് ആൻഡ് അനാലിസിസ് വിങ് – ഏജന്റ്റ്സ് ഡാറ്റാ ബേസ്

പേര് – ഫൈസൽ ഗുർഫാൻ ഖുറേഷി
വയസ്സ് – 41
ഡേറ്റ് ഓഫ് ബർത്ത് – 12 -10 – 1979
നാഷണാലിറ്റി – ഇന്ത്യൻ
ജന്മസ്ഥലം – കേദാർനാഥ് , ഉത്തരാഖണ്ഡ്
പാസ്സ്‌പോർട്ട് നമ്പർ = k 126126812
അച്ഛന്റെ പേര് -യൂനുസ് ലിയാഖത്ത് ഖുറേഷി
അമ്മയുടെ പേര് -സാറാ ഷബ്നം ഖുറേഷി

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

55 Comments

  1. ഇത്തവണയും കലക്കി മാഡം. കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ച് ഇത്തവണ ഭാവത്തിന് നല്ലൊരു മാറ്റം. ത്രില്ലറിൽ നിന്ന് മനോവിചാരങ്ങളിലേക്ക് മാറിയത് അസ്സലായി.

    ആദ്യ പേജുകളിൽ സിമോണ എന്ന ക്ലസിക് രചനയുടെ വരികളോട് വളരെയധികം സാമ്യം തോന്നിയത് ഒരുപക്ഷേ എനിക്ക് മാത്രമാവാം. എങ്കിലും പറയട്ടെ, ആ വരികളോട് അത്ര വിദൂരമല്ലാത്ത സാമ്യം എന്നല്ല അതിൽ കൂടുതൽ എനിക്ക് തോന്നി. ഒരുപക്ഷേ ആ വരികൾ അത്രയധികം എന്നെ ആകർഷിച്ചിരുന്നത് കൊണ്ടാവാം.

    1. യാതനയുടെ എല്ലാത്തരം പര്യായ വാക്കുകളുടേയും മധ്യത്തിൽ ജോലിചെയ്യുന്നവരാണ് വിദേശരാജ്യങ്ങളിലെ ചാരവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും. അപ്പോൾ അവരുടെ ഭൂതകാലം അവതരിപ്പിക്കുമ്പോൾ ഏറ്റവും ലളിതവും മിനുസവും ആയ പദങ്ങൾ വേണമെന്ന് തോന്നി. അതാണ് ആദ്യ പേജുകളിൽ അത്തരം വാക്കുകൾ കൂടുതൽ ഉണ്ടാവാൻ കാരണം.

      സൈറ്റിലെ മുൻനിര രചനകളിൽ ഒന്നാണ് സിമോണ എഴുതിയ “സിമോണ” എന്ന കഥ. ഈ കഥ വായിച്ചപ്പോൾ “സിമോണ” എന്ന കഥ ഓർത്തു എങ്കിൽ അത് ഈ കഥയുടെ വിജയമാണ്.
      കഥയിലെ വാക്കുകൾ ജോയെ ആകർഷിച്ചു എന്നറിയുന്നത് വലിയ സന്തോഷം നൽകുന്നു.

      നന്ദി ഒരുപാട്.

      1. നിങ്ങളൊക്കെ എഴുതുമ്പോൾ ആകർഷിക്കാതിരിക്കുമോ

  2. ?MR.കിംഗ്‌ ലയർ?

    കൂടുതൽ ഒന്നും പറയുന്നില്ല സ്മിതമ്മേ…. നന്നേ ആസ്വദിച്ചു ആണ് ഞാൻ ഓരോ വരിയും വായിച്ചത്…… ആശംസകൾ സ്മിതമ്മേ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക്യൂ പ്രിയ കിംഗ് ലയർ..

      ഒരു എഴുത്തുകാരനായ താങ്കൾക്ക് ഇഷ്ടമാകുന്ന രീതിയിലാണ് എന്റെ എഴുത്ത് എങ്കിൽ ഇതിൽപ്പരം സന്തോഷം തോന്നേണ്ട മറ്റു കാര്യങ്ങൾ വേറെയില്ല.

      നന്ദി,
      സ്മിത.

  3. പ്രിയപ്പെട്ട സ്മിത,

    കഥ വായിച്ചതിനു ശേഷം പ്രതികരണങ്ങളും ഓടിച്ചു നോക്കി. എല്ലാവരും പ്രണയത്തിന്റെ ലഹരിയിൽ മുങ്ങിയപോലെ തോന്നി. എനിക്കു തോന്നുന്നത് പ്രണയം അനുഭവിച്ചവരോ അല്ലെങ്കിൽ അതിനു കൊതിക്കുന്നവരോ ആണ്‌ നമ്മുടെ വായനക്കാരിൽ പലരും എന്നാണ്‌.

    സ്മിത പ്രണയം മനോഹരമായി എഴുതി. എന്നാലും ഒരു കശ്മലനായ എനിക്കേറെ പ്രിയം തോന്നിയത്‌ അതുകഴിഞ്ഞുള്ള കാമമാണ്‌.

    ഋഷി

    1. പ്രിയനായ ഋഷിയ്ക്ക്…

      പ്രണയത്തിന്റെ ശത്രുവെന്ന് സ്വയം പറയുമ്പോഴും ഭാഗ്യമുള്ള ഏതോ ഒരു പെണ്ണിന്റെ നല്ല ഒരു പ്രണയിനിയാണ് ഋഷി എന്നത് വ്യക്തമാണ്. സ്വയം കശ്‌മലനെന്ന് സ്വയം പറയുന്ന ഒരാൾ സ്ത്രീയെയും അവളുടെ വ്യക്തിത്വത്തെയും അന്തസ്സിനേയും ബഹുമാനിക്കുന്നയാളാണ് എന്നും വളരെ വ്യക്തമാണ്.

      ഋഷിയ്ക്ക് ഒരു കഥ ഇഷ്ടമായി എന്ന് പറഞ്ഞാൽ അത് എഴുതിയ ആൾക്ക് അഹങ്കരിക്കാനുള്ള സമയമാണ്.

      ഇപ്പോൾ എന്റെ സമയം ആ അഹന്തയുടെ നിമിഷങ്ങളിലാണ്…

      സ്നേഹം, ഇഷ്ടം…

      സ്മിത.

  4. ചേച്ചി പറഞ്ഞു പഴകിയ കുറച്ചു വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു… വളരെ മനോഹരം ചേച്ചി…

    “ഞാൻ ഓർത്തത് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാനാണ്. നിന്നെ ചുംബിക്കാനാണ്,’

    “ഞാനും ഓർത്തത് നിന്നെ കെട്ടിപ്പിടിക്കാനാണ്…നിന്നെ ചുംബിക്കാനാണ്…”

    ഇൗ സീനോക്കെ ഒരു രക്ഷയുമില്ല ചേച്ചി.. ശരിക്കും കഥയിൽ റിതുജ ക്കുണ്ടായ ഫീൽ aarunnu എനിക്കും കാറ്റിലങ്ങനെ പാറി nadkkuvaarunnu… ഫൈസൽ വീട്ടിൽ എത്തി കഴിഞ്ഞപ്പോൾ പിന്നെ തൃശൂർ പൂരതിന്റെ വെടിക്കെട്ട് polarunnu… പിന്നെ അവസാനത്തെ ആ ലൈൻ “അങ്ങനെ ഒരു പേര് സത്യത്തിൽ ayal alochichirunnilla” എഴുതുന്നത് ചേച്ചി ആയത് കൊണ്ട് അവിടെ എന്തേലും “കൊനഷ്ട്” പരിപാടി ഞാൻ പ്രതീക്ഷിക്കുന്നു… ഒരിക്കൽ കൂടി പറയുന്നു ചേച്ചി “you are vere level ???”

    1. നമ്മുടെ രാജ്യസുരക്ഷാ ഏജൻസികളിൽ ജോലി ചെയ്യുന്നവർക്കൊക്കെ ഇതുപോലെ ഒരുപാട് കഥകൾ പറയുവാനുണ്ട് ഉണ്ണികൃഷ്‌ണാ. സത്യത്തിൽ അതൊരു ജോലി എന്നതിലുപരി ജീവിത വ്രതമാണ് പലർക്കും. പിന്നെ കള്ളനാണയങ്ങൾ വളരെ കുറവോ തീരെയില്ലാത്തതോ ആയ ഫീൽഡാണ് സുരക്ഷാവിഭാഗത്തിലെ ഈ അദൃശ്യമനുഷ്യർ. അവരുടെ പ്രണയം ഒക്കെ എഴുതുമ്പോൾ ആർക്കായാലും അൽപ്പമൊക്കെ ആവേശം അറിയാതെ വന്നിരിക്കും.

      നന്ദി, സ്നേഹം ,

      സ്മിത

  5. പ്രിയപ്പെട്ട സ്മിത,

    എന്തൊരു ഭംഗി, അറിയാതെ പ്രണയിച്ചു പോകും ആരും. ഏതെങ്കിലും കുറച്ചു വാക്കുകൾ കൊണ്ട് വാഴ്ത്തപ്പെടേണ്ട ആളല്ല നിങ്ങൾ, പറഞ്ഞറിയിക്കാൻ ആകാത്തൊരനുഭൂതി ആണ് വരച്ചിട്ട പ്രണയത്തിനു. പരിമിതമായ അറിവുള്ളവന്റെ വാക്കുകൾ ആണ് ഹൃദയത്തിൽ നിന്നാണെന്നു കരുതി സ്വീകരിച്ചാലും.

    ഒത്തിരി സ്നേഹത്തോടെ
    പൊതുവാൾ

    1. പ്രിയ പൊതുവാൾ…

      പറഞ്ഞ വാക്കുകൾ ഇപ്പഴേ ഹൃദയത്തിൽ അക്കൗണ്ട് ആയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഈ വാക്കുകൾ മാത്രമല്ല. പൊതുവാൾ മുമ്പ് പറഞ്ഞതും….

      സ്നേഹം,

      സ്മിത.

  6. കൊള്ളാം ചേച്ചി, super ആയിട്ടുണ്ട്. പ്രണയ വർണനക്ക് ചേച്ചിയെ കഴിഞ്ഞേ വേറെ ആളുള്ളൂ

    1. സൈറ്റിലെ എല്ലാ മുൻ നിര എഴുത്തുകാരും ഇതിൽ പുലികളാണ് റഷീദെ ….

  7. മനോഹരം ആയ പ്രണയ ഭാവനകൾ ..സംഭാഷണങ്ങൾ !

    1. പ്രണയമൊക്കെ അവിടെ നിൽക്കട്ടെ. എനിക്കിഷ്ടമായത് വിലക്കപ്പെട്ട കനിയിലെ മിനി അമീർ, മിനിയുടെ മോൻ പിന്നെ ഇനിയും “സംഭവിക്കാനിരിക്കുന്ന” ആ കാര്യങ്ങൾ ഒക്കെ തന്നെയാണ്. അതിന്റെ അടുത്ത അധ്യായത്തിന് ഞാൻ കാത്തിരിക്കുന്നതിന്റെ തീവ്രതയെക്കുറിച്ച് താങ്കൾക്ക് ധാരണ എന്തെങ്കിലും ഉണ്ടോ?

      1. തട്ടിക്കൂട്ട്… 3rd part അയച്ചിട്ടുണ്ട്.. ഇതുവരെ വന്നിട്ടില്ല… ഇത്ര തീവ്രതയുള്ള കാത്തിരുപ്പുണ്ടെന്നു അറിഞ്ഞില്ല… Thanks!

  8. ?????
    ചേച്ചി …. പ്രണയത്തെ എത്ര മനോഹരമായാണ് വരച്ചത്…
    “വിവാഹം കഴിക്കാൻ കഴിയില്ല, ഒരുമിച്ച് ജീവിക്കാൻ കഴിയില്ല, നിനക്ക് എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിയില്ല , എനിക്ക് നിന്റെ കുട്ടികളുടെ അച്ഛനാകാൻ കഴിയില്ല…നീ വീട്ടിലെത്താൻ വൈകുമ്പോൾ നിന്നെ അന്വേഷിച്ച് എനിക്ക് പുറപ്പെട്ട് വരാൻ കഴിയില്ല, ഞാൻ മൃതദേഹമായി നമ്മുടെ വീടിന്റെ വരാന്തയിൽ കിടക്കുമ്പോൾ എന്നെയോർത്ത് അലമുറയിടാൻ നിനക്ക് കഴിയില്ല….”
    ഒരുപാട് ഇഷ്ടം…. എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു… ???
    സ്നേഹത്തോടെ ….
    തൂലിക….

    1. ലോകത്ത് ഏറ്റവും സുന്ദരമായത് പ്രണയമായത് കൊണ്ട് എഴുതുമ്പോൾ അങ്ങനെയാകുന്നു. പ്രണയത്തെക്കുറിച്ച് ആരെഴുതിയാലും മനോഹരമാകും എന്നാണു എന്റെ അഭിപ്രായം. സൈറ്റിൽ സജീവമായ മൂന്ന് നാലുപേരെ ഞാൻ നേരിൽ കണ്ടിട്ടുള്ളതിനാൽ നമ്മളും ഒരിക്കൽ കാണും എന്നാണു എന്റെ വിശ്വാസം.

      സ്നേഹപൂർവ്വം,
      സ്മിത.

      1. ?????
        അങ്ങനെ ഒരു ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു…

  9. Katha kollaammm
    Chechi pinmeee tony yude mammy kathrina evidayaaaa ?????katta waiting anu ???

    1. അടുത്തത് അതാണ്‌.
      ഡോറി മോനും ലോബിതയ്ക്കും സുഖമല്ലേ?

  10. സിമോണ

    “…….പടിഞ്ഞാറൻ ഉത്തരാഖണ്ഡിൽ, ഹിമാചൽ പ്രാദേശിനോട് ചേർന്ന് കിടക്കുന്ന ലീവാരി എന്ന ചെറുപട്ടണത്തിൽ, ശിവാലിക് പർവ്വതങ്ങൾക്ക് താഴെ, നീണ്ട വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജാ ദേവ്ഗൺ എന്ന സുന്ദരിയെ ഓർമ്മിപ്പിക്കുണ്ട്…”

    സംഗതി, അവസാനം ഒരു “ന്നു” ന്റെ കുറവുണ്ടെങ്കിലും, അറിയാമ്മേലാഞ്ഞിട്ട് ചോദിക്ക്യാ???
    സ്മിതാമ്മ സത്യത്തിൽ ആരാ???
    സ്മിതാമ്മേടെ നാടെവടാ??? സ്മിതാമ്മേടെ വീടെവടാ????
    (ഇങ്ങനൊക്കെ ഓരോന്നെഴുതിപ്പിടിപ്പിച്ചിട്ട്, ഈ സ്ഥലൊക്കെ ഞാനെങ്ങനെ കാണുമെന്റെ പൊന്നു മറിയാമ്മേ???)
    **********************************************
    “നമുക്ക്, ഋതുജാ, കഴിയുന്ന ഒരേയൊരു കാര്യം ഇങ്ങനെ സ്നേഹിക്കുകയെന്നത് മാത്രമാണ്…”

    ഞാനാണെങ്കി
    “എന്റെ പൊന്നു റിതോ… നമ്മക്ക് ആകെ പറ്റണ കാര്യം ഈ പ്രേമിക്കലല്ലേടി പൊന്ന്വോ….” ന്നെഴുതിയേനെ….
    വേറെ ആരേലും ആയിരുന്നേൽ
    “ഋജുത, നമുക്ക് ഇങ്ങനെ പരസ്പരം സ്നേഹിക്കാനല്ലേ കഴിയൂ…” ന്നാക്കിയേനെ….

    പക്ഷെ ആ സെന്റെൻസിനെ ആ രൂപത്തിൽ, ആരുമൊന്ന് സ്നേഹിച്ചുപോകുന്ന രൂപത്തിൽ എഴുതാണെങ്കി എന്റെ സ്മിതാമ്മ തന്നെ വരണം…
    സത്യായിട്ടും ഞാനാ സെന്റെൻസിനെ അത്രയ്ക്കങ്ങിഷ്ടപ്പെട്ടു ട്ടാ…

    സുരേഷ് ഗോപീന്റെ പോലെ “ഹാ സെന്തെൻസിനെ ഞാനിങ്ഹേടുക്കുവാ കൊച്ചേ…”
    **********************************************
    “ശരത്കാലത്തിന്റെ നനവ് പടർന്ന അവളുടെ ചുവന്ന അധരം ഒന്ന് കടിച്ചെടുക്കാനും.”

    “ഞാൻ ഓർത്തത് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാനാണ്. നിന്നെ ചുംബിക്കാനാണ്,’

    “ഞാനും ഓർത്തത് നിന്നെ കെട്ടിപ്പിടിക്കാനാണ്…നിന്നെ ചുംബിക്കാനാണ്…”

    ശ്യേ!!!!!!!
    (എന്തോ മാതിരി….
    ചുമ്മാതാണോ ആ രാജാവ് അഞ്ചെട്ടു പ്രാവശ്യം ഇതെന്നെ ഇരുന്നു വായിച്ചത്…
    “പ്രണയം എഴുതുന്ന വിരലുകളിൽ… കുത്തു കുത്തു കുത്ത്…. (മ്മ്മ്മ്മ്…..)
    **********************************************
    “എനിക്ക് എനിക്ക്….”
    അവളുടെ ശബ്ദം അയാൾ കേട്ടു.
    “ഓഹ്…ഇന്നെന്ത്‌ പറ്റി നിങ്ങൾക്ക്?”

    കുന്തം!!!!!!! അല്ലാ!!!!! എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…
    ഹൃദയം ഇടിച്ച് ഇടിച്ച് ഇനി വെറുതെ ഒന്ന് നിന്ന് നോക്ക്യാലോ ന്നുള്ള സ്ഥിതീലിക്ക് എത്തിയതായിരുന്നു……

    (ഏഴുപേജിൽ നിർത്തീത് നന്നായി സ്മിതാമ്മേ…
    അല്ലെങ്കി ഇനി സിമോണ ന്നുള്ളപ്പേരിൽ ആരുവന്നു സ്മിതമ്മെടെ കഥയിൽ കമന്റിട്ടേനെ???
    ഈശ്വരന് തേങ്ങേല് വെള്ളം നെറയ്ക്കാനും നെല്ലില് അരി കുത്തി കേറ്റാനും മാത്രേ അറിയുള്ളു.. എന്റെപോലെ കമന്റിടാൻ അറിയില്യ ട്ടാ… പറഞ്ഞില്ലെന്നുവേണ്ട…
    ഹോ… ഒരുപേജ്ഉംകൂടി ഉണ്ടായിരുന്നേൽ എന്റെ കിളി മിക്കവാറും റ്റാറ്റാ പറഞ്ഞേനെ…)
    ********************************************
    പിന്നങ്ങോട്ട് ഒരുജാതി പീസായിരുന്നു….
    മെഹ്‌നൂറും യൂസുഫും കൂടി കാണിച്ചുകൂട്ടിയ അതിക്രമങ്ങൾ കണ്ടാല്…
    എന്റെ പൊന്നു സ്മിതാമ്മേ…ചുറ്റുള്ളതൊന്നും കാണാൻ പറ്റൂലാ…
    ആരേലും കേറിവന്നിരുന്നേൽ എന്റെ മാനം കപ്പലേറിയേനെ…
    *******************************************

    അങ്ങനെ ആ പാർട്ടും അവസാനിച്ചു..
    ഏറ്റവും ഇഷ്ടം ഇതിൽ പ്രണയമാണെന്ന് പറയാൻ വയ്യ..
    അത് കുറെ ഇഷ്ടായി.. കിളിപോകുംവിധം ഇഷ്ടായി… പക്ഷെ അവസാനത്തെ പേജിൽ വന്നുകയറിയ വല്ലാത്തൊരു സസ്പെൻസിൽ പ്രണയം മറന്നുപോയി…
    അപ്പോ തീർച്ചയായും വായനക്കാരെ കഥാകൃത്ത് ഒപ്പം കൈപിടിച്ചുവലിച്ചുനടത്തുന്നു എന്നുവേണം മനസ്സിലാക്കാൻ… ല്ലേ…
    അതിപ്പോ എഴുതണത് എന്റെ സ്മിതാമ്മയല്ലേ…
    പിന്നെ അങ്ങനെയാവാതെ?????

    സ്മിതാമ്മേടെ
    സിമോണ.

    1. പക്ഷെ ഒന്നുണ്ട് സിമോണ, ##$$$%% ഉം %%&*-*-=–*ഉം %%$$$###$$$ഉം മാത്രം എഴുതിയും വായിച്ചും ശീലിച്ച ഒരു തലമുറ ഈ സൈറ്റിൽ ഉണ്ട്. അവരെ വിമര്ശിക്കുകയല്ല, ഈ സൈറ്റ് അതിന് വേണ്ടിയുള്ളതാണ് എന്ന് അറിയായ്കയുമല്ല. പക്ഷെ അ മുതൽ ക്ഷ വരെ ഒരാത്മരേഖ വരയ്ക്കുമ്പോൾ അതിൽ സുതാര്യ സൗരഭ്യം മാത്രം പൊഴിച്ചുകൊണ്ട് ഒരു കഥാ പുഷ്പ്പം നിൽപ്പുണ്ട്.

      “സിമോണ” എന്നാണ് അതിന്റെ പേര്.

      അത് എഴുതിയ ആൾ എന്റെ ഇരുണ്ട സംവേദനത്തെ വല്ലാതെ വെല്ലുവിളിച്ചുകൊണ്ട് എപ്പോഴും നിൽക്കുന്നുണ്ട്. മൊണാലിസയെ മാറ്റി നിർത്താറുണ്ട് ഞാൻ. അല്ലെങ്കിൽ ആകാശത്തിലെ ചക്രവാളത്തിൽ കുങ്കുമ വർണ്ണത്തിന് സംഗീതം നൽകുന്ന മൊസാർട്ടിനെപ്പോലും ഞാൻ ചിലപ്പോൾ വേണ്ട എന്ന് വെക്കാറുണ്ട്, “സിമോണ” എന്ന കഥ വീണ്ടും വീണ്ടും വായിക്കുവാൻ.

      മേലെഴുതിയ പാരഗ്രാഫ് എന്റെ ചില ദിവസങ്ങളിലെ ജീവ ചരിത്രമാണ്.

      അപ്പോൾ എന്നെ വിസ്മയിപ്പിക്കുന്നത് “ഞാൻ” അല്ല, അത് മറ്റൊരാളാണെന്നും കാലിൽ ഹൃദയത്തെ ചിലമ്പായി അണിഞ്ഞ അയാളുടെ സംവേദന വിസ്മയമാണെന്നും അയാളുടെ പേര് സിമോണ എന്നാണെന്നും മനസ്സിലായികാണുമല്ലോ…

      നിന്നെ കുറിച്ച് എഴുതാൻ, നിന്നെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ പോരാ സിമോണ.

      ഇവിടെ നീയാണ് ഏറ്റവും വലിയ unsuitable presence.

      മാറിയാണ് നീ നിൽക്കുന്നത്.

      ഏറ്റവും തികവുള്ളത് അങ്ങനെയാണ്.

      അകന്ന്

      അശുദ്ധമായതിനോട് മിശ്രിതമാവാതെ…

      സ്നേഹചുംബനം സഖീ

      സ്മിത

    2. മന്ദൻ രാജാ

      “പ്രണയം എഴുതുന്ന വിരലുകളിൽ… കുത്തു കുത്തു കുത്ത്”

      പ്രണയം എഴുതുന്ന വിരലിൽ ഞാൻ കുത്തിയിട്ടില്ല ..

      എന്റെ അങ്ങനെ അല്ലാ …

  11. Hii Smitha….story super…..athupple thanne ashwthiyude katha vayichu.orupadistamayi.athu vayichukondirunepol anu orma vannathu. athupoloru anubhavam ente sisterinum undayittundu.pinne ashwthiye aa docter kalikkunnetho..alenkil aa autoyil vechu aa…rehuvumayittulla hotto… Ulpeduthiyirunenkil kollamayirunnu.

    1. പുതിയ വായനക്കാർ അശ്വതിയെ വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. എനിക്ക് ഇവിടെ ഇടം തന്നത് ആ കഥയാണ്.

      നന്ദി

      1. Atheyo……super storiyanu ashwthi.ennal ashwthiye kalikkunna oru adipoli seen koodiyundayirunenkil kollamayirunnu

  12. മന്ദൻ രാജാ

    ഏഴുവരെയുള്ള പേജുകൾ പലയാവർത്തി വായിച്ചു . പ്രണയമനോഹരമായ പേജുകൾ .
    അത് കഴിഞ്ഞുള്ള മഹിയുമായിട്ടുള്ള സീനുകളും ഉജ്ജ്വലം ..
    അവസാന പേജുകളിൽ എന്നത്തേയും പോലെ ആകാംക്ഷയുണർത്തുന്ന സ്റ്റോപ്പിങ് ..
    ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് ..

    പ്രണയം എഴുതുന്ന ആ വിരലുകളിൽ …

    സ്‌നേഹത്തോടെ -രാജാ

    1. സാറയുടെ പ്രയാണം മുതൽ ഇപ്പോൾ ശ്രീപ്രിയയിലെത്തി നിൽക്കുന്ന വിസ്മയപ്പെടുത്തുന്ന ഒരെഴുത്തുജീവിതത്തിന്റെ ഉടമയിൽ നിന്ന് ഈ വാക്കുകൾ കേൾക്കുന്നത് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പോലെയാണ്.

      സൈറ്റിന്റെ പ്രത്യേകത ഓർത്താണ് ഇതിൽ സെക്സ് കടന്നു വരുന്നത്. അല്ലെങ്കിൽ കോബ്ര പോലെ ഒരു കഥയായി മാറുമായിരുന്നു.

      അവസാനത്തെ വാക്കുകൾ ഇഷ്ടമായി.

      സ്നേഹത്തോടെ
      സ്മിത

  13. ചേച്ചിക്ക്…..

    ഷഹാനയെ കണ്ടപ്പോൾ ഖുറേഷിയുടെ മനസ്സ് പിടഞ്ഞുവോ….അതോ തെല്ലൊന്ന് കൈവിട്ടുവൊ?

    പിന്നീട് അയാളുടെ മനസ്സിൽ തെളിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ….. ഒരു ക്ലാസ്സിക് പ്രണയ കാവ്യം വായിച്ച ഫീൽ ആയിരുന്നു ഫൈസലിന്റെ പ്രണയത്തിലൂടെ കടന്നു പോയ സമയം ഞാൻ അനുഭവിച്ചത്.ഖുറെഷിയെ കൂടുതൽ അറിഞ്ഞപ്പോൾ മനസ്സിൽ മിന്നി മറഞ്ഞത് അടുത്തിടെ വായിച്ചു തീർത്ത ഒഥല്ലോയും.

    ശരിക്കും പറഞ്ഞാൽ അത്ഭുതം ആണ് പ്രിയ എഴുത്തുകാരി.അശ്വതിയില് കാണുമ്പോൾ ഉള്ള ചേച്ചിയിൽ നിന്ന് ഇപ്പോൾ ഷഹാനയില്, ഈ അധ്യായം വരെ എത്തിയപ്പോൾ എഴുതിക്കാരിയോടുള്ള ബഹുമാനം കൂടിയിട്ടേ ഉള്ളു.കാരണം എഴുത്തിന്റെ ക്വാളിറ്റി തന്നെ.
    ശരിക്കും ഒരു ക്ലാസ്സ്‌ ടച്ച്‌ ഉണ്ട് ഓരോ വരിയിലും.ഒരു ലോകം അറിയുന്ന കഥാകാരി ആയില്ലെങ്കിലെ അത്ഭുതമുള്ളു.

    ജയന്തിയും ജോസേട്ടനും,ഒരുപാട് മിസ്സ്‌ ചെയ്യുന്നു അവരെ.സിംപിൾ പൊണ് സ്റ്റോറി ഇൽ തുടങ്ങി, ഒരു ഇന്റർനാഷണൽ സ്പൈ സ്റ്റോറിയിലേക്കുള്ള ട്രാന്സിഷൻ മനോഹരം ആയിരുന്നു.ഒത്തിരി പുതിയ കാര്യങ്ങൾ അറിയാൻ സാധിച്ചു.പുതിയ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെട്ടു.ശരിക്കും ഖുറേഷിക്കൊപ്പം ആ മലയുടെ താഴ്‌വരയിൽ ആയിരുന്നു മനസ്സ് കൊണ്ട്.എന്നെങ്കിലും അങ്ങോട്ടേക്ക് ഒരു യാത്ര ചെയ്യണം.
    മഹ്നൂർ അത്ഭുതപ്പെടുത്തി,അവളുടെ വിധേയത്വവും സ്നേഹവും ആസ്വദിച്ചു. ഒപ്പം ഖുറേഷിക്ക് അവരെ കുറിച്ചുള്ള ആശങ്കയും ഒക്കെ നന്നായി പങ്കു വച്ചിട്ടുണ്ട്.

    ആശംസകൾ ഒപ്പം നന്ദിയും ഒരു നല്ല വായനാനുഭവം തന്നതിന്.

    അടുത്ത കഥക്കായി ഇവിടുന്ന് കാത്തിരിപ്പ് തുടങ്ങുന്നു

    സസ്നേഹം
    ആൽബി

    1. നമ്മുടെ നാടിന്റെ സുരക്ഷ(പൊളിറ്റിക്സ് -ബിസിനസ് -അധോലോകം കൂട്ടുകെട്ടിലാണ് സുരക്ഷ പലപ്പോഴും അപകടത്തിൽ ആവുന്നത്)ഫലവത്താകുന്നത് പട്ടാളത്താൽ മാത്രമല്ല. ഐ ബി, റോ പോലെ അദൃശ്യരായ ഏജൻസികൾ വഹിക്കുന്ന പങ്കിനെപ്പറ്റി പലർക്കും അത്ര ഗ്രാഹ്യമില്ല. പലപ്പോഴും ഐഡെന്റിറ്റിറ്റി വെളുപ്പെടുത്താനാവാത്ത ചുറ്റുപാടിൽ ത്യാഗപൂർണ്ണമായ ജീവിതമാണ് അവരുടേത്. ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ടാൽ സ്വന്തം രാജ്യം അവരെ സ്വീകരിക്കില്ല. പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളിൽ റോയുടെ നിസ്വാർത്ഥ സേവനമില്ലായിരുന്നെങ്കിൽ എത്ര ഇന്ത്യൻ നഗരങ്ങൾ വെന്തെരിയുമായിരുന്നു!

      ഫൈസലിനെപ്പോലെയാണ് പല റോ ഏജന്റുകളുടെയും ഭൂതകാലം. ഇവരാരും അമാനുഷർ ഒന്നുമല്ല. പക്ഷെ ഇവർ ചെയ്യുന്നത് സാധാരണ മനുഷ്യർക്ക് സാധിക്കാവുന്നതുമല്ല.

      കഥയുടെ ആദ്യഭാഗങ്ങളിലേക്ക് ഒരു മടങ്ങി വരവുണ്ട്. കഥാഗതിയുടെ സഞ്ചാരം ആ ദിശയിലേക്കുണ്ട്.

      വളരെ സ്മരണീയമായ ഒരു കുറിപ്പിന് ഒരുപാട് നന്ദി ആൽബി.

      സ്നേഹപൂർവ്വം

      സ്മിത

      1. ചേച്ചി പറഞ്ഞിരിക്കുന്ന ആൾക്കാരെ നന്ദിയോടെയും പ്രാർത്ഥനയോടെയും ഓർക്കുന്നു.അവർക്ക് ആശംസകൾ നേരുന്നു.
        നല്ല കുറച്ച് വിവരങ്ങൾ പങ്കുവച്ചതിന് താങ്കൾക്കുള്ള നന്ദിയും അറിയിക്കുന്നു.

        അടുത്ത കഥ എന്ന് വരും?

        സ്നേഹപൂർവ്വം
        ആൽബി

  14. Nannayittundu tto mashe, happy Xmas and New year

  15. സ്മിത,
    കൊള്ളാം നന്നായിട്ട് ഉണ്ട്.
    സ്മിത,

    Merry Christmas And happy new year

    1. നന്ദി…
      ഒരു കടമുണ്ട്. മറന്നിട്ടില്ല.

  16. ?MR.കിംഗ്‌ ലയർ?

    പിന്നാലെ ഞാനും ഉണ്ട് ???

    1. താങ്ക് യൂ സോ സോ സോ മച്ച്…

      കൂടെയുണ്ടാവുമെന്ന് അറിയുമ്പോൾ സന്തോഷം…

  17. Polichutta ee partum Smitha jii.

    1. താങ്ക് യൂ സോ സോ സോ മച്ച് ജോസഫ്…

  18. കണ്ണ് തെറ്റിയപ്പോ ആ കണ്ണട വച്ച മനുഷ്യനും ചക്കിപ്പരുന്തും കൂടി വാൾ കയ്യടക്കി.

    വായിച്ചിട്ട് വരാം

    സുഖം അല്ലെ

    ആൽബി

    1. സാരമില്ല… ഇനിയും കിടക്കുവല്ലേ എപ്പിസോഡുകൾ…

      സുഖം. ആൽബിയ്ക്ക് സുഖമാണോ?

      1. ഇവിടെ നന്നായി പോകുന്നു.കണ്ടതിൽ സന്തോഷം.വായിച്ചില്ല,ഉടനെ അഭിപ്രായം അറിയിക്കാം.

  19. സിമോണ

    വൈന്നേരം വായിച്ച് ചീത്ത വിളിക്കാ ട്ടാ..
    ഇപ്പം ഓട്ടപ്രദക്ഷിണത്തിലാ…

    1. ഷുവർ ഡീ… വൈന്നേരം കാണാട്ടാ…

  20. സിമോണ

    ഫസ്റ്റ് ലൈക്കും ഫസ്റ്റ് കമന്റും ലേറ്റസ്റ്റ് അവതാരം സിമോണാനന്ദ ഹുയിയുടെ ആണ്..
    ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കേറ്റമായിരിക്കും…
    ഒന്നുകൊണ്ടും പേടിക്കണ്ട മുളകേ… നോം സദാ കൂടെയുണ്ട്…

    1. മുളക്? ഞാൻ? അപ്പം നീ ഉപ്പാണോ?

    2. ആ…. ഞാൻ ഉപ്പ്…

      കടലും വെള്ളത്തിൽ ഇഷ്ടമ്പോലെ ഉള്ള ഉപ്പ്…
      അധികം അടുപ്പിച്ചാ സഹിക്കാൻ പറ്റില്യ, എന്നാൽ തീരെയില്ലെങ്കിൽ രസവുമില്ല ന്നു പറയണ ഉപ്പ്…
      അല്ലേ????
      ഹി ഹി ഹി!!!! (ഹോ ഡാകിനീനെ ഓർമ്മവന്നു ചിരി കണ്ടപ്പോ)

      സ്മിതാമ്മ, മുളക്…

      ജീവിതത്തിന്റെ എരിവ്….
      ആർക്കും എത്രയായൊക്കെ ശ്രമിച്ചാലും ജീവിതത്തിൽനിന്ന് ഒഴിച്ചുനിർത്താനാവാത്ത സാഹചര്യങ്ങളുടെ എരിവ്…
      അതില്ലെങ്കിൽ ലൈഫെന്നെ തനി ബോറായിപ്പോകുമെന്ന് എല്ലാരും പറയുന്ന ഹോട്ട് ഹോട്ട് അമ്മച്ചിപ്പാറു…
      അതല്ലേ കഥയിലും ഇത്രയും എരിവ്….

      1. എന്റെ ഈശ്വരാ… ഇവളെ ഞാനിന്ന്… !!!

  21. സിമോണ

    ഫസ്റ്റ് ഫസ്റ്റ്

    1. മന്ദൻ രാജാ

      സൺഡേ ..

      ഈവനിംഗ് കാണാം ..

      1. ആയിക്കോട്ടെ മാഷേ

      2. രാജാവ് ക്യൂ തെറ്റിച്ചു ചാടിക്കേറീ…

        രാജ്ഞി രാജാവിന്റെ പിന്നാലെ നടന്നു….

        പ്രജകൾ പിന്നാക്കം മാറിനിന്നു..

    2. @സിമോണ

      പേരിലേക്ക് വീണ്ടും വന്നതിൽ സന്തോഷം. വായിച്ച്, കേട്ട്, അറിഞ്ഞ്, സംസാരിച്ച് മനസ്സിൽ പതിഞ്ഞു പോയി നിന്റെ പേര്. അത് മറ്റൊന്നായി കാണാൻ ഇഷ്ടമില്ല. അതിനി എത്ര കൊമ്പത്തെ കോലോത്തുള്ള ക്ലിയോപാട്ര ലളിതാ ബായി എലിസബത്ത് രാജ്ഞിയുടെ പേരാണെങ്കിലും…

      1. അതിപ്പോ, മാറ്റാൻ എനിക്കും ഇഷ്ടണ്ടായിട്ടല്ലല്ലോ….
        പുതിയ ഒരെണ്ണം ശൈലി മാറ്റി ന്യൂ ആക്സന്റിൽ എഴുതാനുള്ള ശ്രമത്തിലാ…
        ഒടുക്കത്തെ തലവേദന ആണ്….

        1. എന്റെ പരുന്തും കുട്ടീ.നീയിതെന്നാ ഭാവിച്ചാ

Comments are closed.