ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 6 [SmiTHA] 393

ചരിഞ്ഞു കിടക്കുമ്പോൾ ഇടുപ്പിന് എന്തൊരു ഭംഗിയാണ്!

അയാൾ ഓർത്തു.

സാവധാനം സിദ്ധാർത്ഥ് അവളെ സമീപിച്ചു.

കിടക്കയിൽ ഇരുന്നു.

അവളുടെ തലമുടിയിൽ തഴുകി.

അപ്പോൾ താമരയിതളിലേക്ക് വീഴുന്ന പാൽത്തുള്ളിപോലെ അവൾഒന്നുലഞ്ഞു. അവളുടെ ചുണ്ടുകൾ ഒന്ന് വിടർന്ന് മലർന്നു.

പരിമളത്തിന്റെ സാമീപ്യമറിഞ്ഞ ചിത്ര ശലഭത്തെപ്പോലെ അവൾ സാവധാനം കണ്ണുകൾ തുറന്നു.

വിടർന്നു നീണ്ട, മയങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ സാകൂതം നോക്കി.

“എപ്പോൾ വന്നു…?”

മലർന്ന് കിടന്ന് കൊണ്ട് പർവീൺ ചോദിച്ചു.

അതിനുത്തരം പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു.

അവൾ പുഞ്ചിരിച്ചു.

“ബാല്യത്തിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സൈക്കിൾ ആയിരുന്നു,”

പഴയ ഒരു ഓർമ്മയിൽ മുഴുകി അവൾ പറഞ്ഞു.

“ആവശ്യമറിയിച്ച അതേ ദിവസം തന്നെ അബ്ബൂ അതെനിക്ക് വാങ്ങി തന്നു. കോളേജിൽ ചേർന്ന ദിവസം ഞാൻ അബ്ബൂവിനോട് പറഞ്ഞു, എനിക്കൊരു മോട്ടോർ ബൈക്ക് വേണം…അതും എന്റെ കൈയിൽ വരാൻ അധിക ദിവസമെടുത്തില്ല….ഏതൊരാഗ്രഹവും അന്നൊക്കെ പെട്ടെന്ന് സാധിക്കപ്പെടുമായിരുന്നു….ഇപ്പോൾ എനിക്കൊരു ആഗ്രഹമുണ്ട്….പറയട്ടെ എന്താണ് എന്ന്?”

പറയൂ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി.

“എന്റെയീ കാവൽ മാലാഖയുടെ മുഖത്ത് എനിക്ക് ഒരു പുഞ്ചിരി കാണണം…ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ….”

അവൾ അത് പറഞ്ഞു നിർത്തിയതും അയാൾ അവളുടെ കവിളിൽ പതിയെ അടിച്ചു.
“ആ വാക്കിപ്പോൾ നീ ഈയിടെയായി കൂടെക്കൂടെ പറയുന്നു…”

സ്വതേയുള്ള പരുക്കൻ ശബ്ദത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.

“ഒന്ന് പുഞ്ചിരിക്ക്….എന്നാൽ ഞാനിനി അത് പറയില്ല,”

അവൾ അയാളുടെ കയ്യിൽ പിടിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

31 Comments

  1. Happy New Year Chechiii

    1. Thank you so much…

      Happy New Year and Prosperous Days ahead…

  2. ഹാലോ… വീണ്ടും ഞാൻ.

    ഷഹാന വീണ്ടും. അതും പ്രണയവും ത്രില്ലും ചാലിച്ച്. ഇത്തവണയും കലക്കി. ഷഹാനയേക്കാൾ മനസ്സിൽ നിറഞ്ഞത് മുക്താർ മായിയും പർവീണുമൊക്കെത്തന്നെ. അത്യുഗ്രൻ. ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു ഇൻസിഡന്റ് ഒരു കഥയിൽ വായിക്കുന്നത്.

    1. ഹായ്, ജോ…

      ആദ്യമായി അഭിനന്ദനത്തിനു നന്ദി.

      മുക്താർ മായിയുടെ സ്റ്റോറി വായിച്ച് ഞാൻ ശരിക്കും ഞെട്ടിയിട്ടുണ്ട്. നമ്മളൊക്കെ പ്രതീക്ഷിക്കുന്ന മാക്സിമം ക്രൂരതയുണ്ടല്ലോ. അതിനൊക്കെ എത്രയോ അപ്പുറത്താണ് ഇത്തരം വാർത്തകൾ. കഥകളിലൂടെ അത്തരം കാര്യങ്ങൾ പറയുമ്പോളുമുണ്ട് ഒരു ഭയം.

      അടുത്ത ഭാഗത്ത് കാണാം.

      സ്മിത.

  3. “പുറത്ത് ജനുവരിയുടെ മഞ്ഞ് കോണിഫെറസ് മരങ്ങൾക്ക് മുകളിൽ തണുത്ത കാറ്റിനോടൊപ്പം ഇണചേർന്നു.”

    പ്രിയങ്കരീ,

    എങ്ങനെയാണ് ചുരുങ്ങിയ വാക്കുകളിൽ ഒരന്തരീക്ഷം സൃഷ്ട്ടിച്ചെടുക്കുന്നത്‌! തയ്യാറെടുപ്പുകളുടെ ഉദ്വേഗവും, സിദ്ധാർഥിന്റേയും പ്രണയിനിയുടേയും നൊമ്പരം കലർന്ന കാമവും ആസ്വദിച്ചു. ക്ലീഷേ കഥകൾ പോലെ അവളവസാനം ഒറ്റിക്കൊടുപ്പുകാരിയാവില്ല എന്നു പ്രതീക്ഷിച്ചുകൊള്ളട്ടെ.

    നവവത്സരാശംസകൾ…

    സ്വന്തം

    ഋഷി

    1. ഋഷി…

      കഥയുടെ അന്തരീക്ഷം ഞാൻ ഇതിനേക്കാൾ ഭംഗിയായി താങ്കളുടെകഥയിൽ കണ്ടിട്ടുണ്ട്. അത് കണ്ട് ഞാൻ കൊതിച്ചിട്ടുമുണ്ട്….

      ഇല്ല പർവീൺ ഒറ്റുകാരിയല്ല. ത്യാഗം ചെയ്യുന്ന പ്രണയിനി, കാമിനി… അതൊക്കെയാണവൾ…

      സസ്നേഹം

      സ്മിത

  4. ഹായ് സ്മിതേച്ചി, തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്, ചേച്ചി തിരക്കിലാകും എന്നറിയാം, എന്നാലും ഓരോ ഭാഗത്തിനായും ഇപ്പോഴും കാത്തിരിപ്പാണ്, സ്നേഹത്തോടെ ഒരു അനിയൻ ??

    1. തിരിച്ചു വന്നതിലോ?
      അതിന് ഞാൻ എവിടെ പോയതാ രഹാനെ?

      അനിയനെ അധികമൊന്നും ഞാൻ കാത്തു നിർത്തില്ല

  5. അടിപൊളി, അങ്ങനെ കുപ്രസിദ്ധ ക്രിമിനൽ ദാവൂദിനെ പിടിക്കാൻ ഷഹാനയും സംഘവും ഒരുങ്ങുകയായി, ഒരുക്കത്തിന്റെ ഭാഗമായി സിദ്ധാർത്ഥിന്റെ വെടി വഴിപാട് ഏകദേശം തീരാറായി, ബാക്കി ഉള്ളവരുടേത് എപ്പഴാണോ ആവോ,

    1. ഹഹഹ… എവിടെ തീരാൻ?

      തുടങ്ങിയതല്ലേ ഉള്ളൂ…

      ഉടൻ വരും

  6. കോൾട്ട് ഡി മുദ്രയുള്ള ഗൺ.. റിവോൾവർ ആകും അല്ലേ.. പൊളി എഴുത്താണല്ലോ.. ഒരു മിലിറ്ററി ഓപറേഷൻ തയ്യാറെടുത്ത പോലെ… എല്ലാം കണ്മുന്നിൽ മിന്നി മറഞ്ഞു.. മുൻ ഭാഗങ്ങൾ വായിക്കാനുണ്ട്.. all the best??

    1. ചെകുത്താൻ

      കെജിഫ് ഡാ

    2. ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള പദ്ധതിയാണ്…

      താങ്ക് യൂ

  7. ചെകുത്താൻ

    ഷെഹനയെ അവസാനം ഒരു കറവപശു ആക്കുമോ

  8. ചെകുത്താൻ

    ഷെഹനയെ അവസാനം ഒരു കറവപ്പശു ആക്കുമോ

    1. ഹഹഹ.. ആ അർത്ഥത്തിൽ ചാൻസ് കുറവാണ്…
      താങ്ക് യൂ

  9. ചേച്ചി ഗംഭീരം… ശരിക്കുമൊരു ത്രില്ലിംഗ് സ്റ്റോറി തന്നെ.. പ്ലാനിംഗ് ഒക്കെ ചില ഇംഗ്ലീഷ് ഫിലിം കാണുന്നത് പോലുണ്ടായിരുന്ന് അത്രക്ക് പെർഫെക്റ്റ് ആയിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. പർവീനിന്റെ സ്റ്റോറി അല്പം നോവുണ്ടാക്കീ.. എന്നാലും ഇപ്പൊൾ സിദ്ധാർത്ഥിന്റെ പക്കൽ aval സുരക്ഷിത ആണ്.. അവർ തമ്മിലുള്ള സീൻ വളരെ നന്നായിട്ടുണ്ട്.. ഇനി അതിന്റെ ബാക്കിക്കായ്‌ കാത്തിരിക്കുന്നു.

    1. ഹായ് വേതാളം….

      അത്രയ്ക്കൊന്നും ഉദ്ദേശിച്ചില്ല. എഴുതിയപ്പോൾ ഭാഗ്യത്തിന് അങ്ങനെ ആയി എന്നേയുള്ളൂ. പർവീണിനെ ഇഷ്ടമായതിൽ സന്തോഷം. അടുത്ത അധ്യായവുമായി വരാം.

      താങ്ക്സ്
      സ്മിത.

  10. പ്രിയപ്പെട്ട സ്മിത,

    മനോഹരം, ചെറിയ വക്കിൽ ഒതുക്കി ഓടി പോകുന്നതല്ല. ഒന്നും പറയാതെ പോകാൻ വയ്യാത്തത് കൊണ്ടാണ്. തിരികെ മടങ്ങുകയാണ്. പ്രവാസത്തിന്റെ അവസാന ദിനം ആണ്. എല്ലാം മടക്കി കെട്ടി പോകാനുള്ള തയ്യാറെടുപ്പാണ്. ഇനിയെപ്പോ ഇതുപോലെ വന്നിരുന്നു വായിക്കാൻ കഴിയും എന്നറിയില്ല എന്തെങ്കിലും രണ്ടു വാക്ക് പറയാനും.

    ഒരുപാട് സ്നേഹത്തോടെ നല്ല ഒരു പുതു വര്ഷം ആശംസിക്കുന്നു.

    പൊതുവാൾ

    1. പ്രിയ പൊതുവാൾ….

      നിങ്ങൾ ഈ കുറിപ്പ് എഴുതിയപ്പോഴും ഞാൻ ഇത് വായിച്ചപ്പോഴും ഒരേ വികാരമാണ് ഉണ്ടായത്. ഒരു നോവ്, വേദന. പക്ഷെ പ്രവാസജീവിതം അങ്ങനെ ഒക്കെ ആണ് എന്ന് നമുക്കറിയാം. ചെറിയ ഇടവേളകൾ, ചെറിയ വേർപാടുകൾ, ചെറിയ പിൻവാങ്ങലുകൾ ..ഇതൊക്കെ ചേരുമ്പോഴാണ് ജീവിതമുണ്ടാവുന്നതെന്നും നമുക്കറിയാം. അത് കൊണ്ട് വഴിയൊന്ന് മാറുന്നു എന്ന് കരുതിയാൽ മതി. പുതിയ ഒരു വഴി കാത്തിരിക്കുന്നു എന്ന് കരുതിയാൽ മതി. ശിശിരം കഴിഞ്ഞാൽ വസന്തമാണ് എന്ന് ആർക്കാണ് അറിയാത്തത്?

      അതുകൊണ്ട് നല്ലൊരു നാളെ ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.

      ഇത്രനാളും കൂടെനിന്ന്, സഹായവും സഹകരണവും സന്തോഷവും ഒക്കെ തന്നത് എനിക്ക് മറക്കാവുന്നതല്ല. എഴുതുമ്പോഴും അല്ലാത്തപ്പോഴും ഓർത്തിരിക്കുന്ന ഒരു പേരാണ് എനിക്ക് പൊതുവാൾ….

      സ്നേഹത്തോടെ…

      സ്മിത.

  11. പ്രിയ രാജ

    മുക്താർ മായിയുടെ കേസ് വളരെ ക്യപ്രസിദ്ധമാണ് രാജ. അതിസാഹസികമായി അവളുടെ കഥ പുറം ലോകമറിയിച്ച അമേരിക്കൻ പത്ര പ്രവർത്തകനാണു നിക്കോളാസ് ക്രിസ്റ്റോഫ്. പരസ്യമായി, ജനക്കൂട്ടത്തിന് മുമ്പിൽ റേപ്പ് ചെയ്യപ്പെടുക എന്ന ശിക്ഷയാണ് അവൾക്ക് ലഭിച്ചത്. ഈ വിഷയത്തിൽ ബി ബി സി ചെയ്ത ഒരു ഡോക്യുമെന്റ്ററി ഫിലിം പ്രസിദ്ധമാണ്. ഗൂഗിളിൽ സേർച്ച് ചെയ്യൂ. മുക്താർ മായി എന്ന സുന്ദരിക്ക് അനുഭവിക്കേണ്ടി വന്ന ആ യാതനയുടെ മുഴുവൻ വിവരങ്ങളും ലഭ്യമാണ്.

    പറഞ്ഞ നന്മയുള്ള വാക്കുകൾക്ക് നന്ദി…

    സ്നേഹപൂർവ്വം,

    സ്മിത .

  12. ചേച്ചിക്ക്……

    കാത്തിരുന്ന ന്യൂ ഇയർ സമ്മാനം കിട്ടി.അതും അതിമധുരം.

    ബ്ലു പ്രിന്റ് വരച്ചുകാട്ടിയത് നല്ലൊരു ആക്ഷൻ കണ്ട ഫീൽ ഉളവാക്കി.

    പിന്നെ പർവീണ്……ആ വിധേയത്വം….. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

    പിന്നെ ആ പറഞ്ഞ തോക്ക് ഒക്കെ കൈകാര്യം ചെയ്യുന്ന പതിവുണ്ടോ?ഒന്ന് കാണിക്കണം കേട്ടൊ.

    പിന്നെ ഷഹാനയുടെ അവസ്ഥ എന്താകും എന്ന് കണ്ടറിയണം.കൂടാതെ ഷഹാനയുടെ കൂട്ടുകാരി,അടുത്ത വീട്ടിലെ പയ്യൻ,ശുപ്പാണ്ടി, ജോസ്, ജസീന്ത, നർഗീസ് ഇവരൊക്കെ എവിടെ.അവർക്ക് ഈ കഥയിലുള്ള പ്രാധാന്യം എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    ആൽബി…..

    ❤❤❤❤❤പുതുവത്സരാശംസകൾ നേരുന്നു,
    മുന്നോട്ട് നന്മകൾ മാത്രം ആശംസിക്കുന്നു.
    വിജയങ്ങൾ കയ്യിൽ ഒതുങ്ങട്ടെ എന്ന് നേരുന്നു
    ഒപ്പം പുതിയ വർഷത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

    1. ആൽബി…

      ഓപ്പറേഷൻ നിസ്സാരമല്ലാത്തതുകൊണ്ട് പ്ലാനും അതുപോലെയാവുമല്ലോ. അതാണ് അങ്ങനെയൊക്കെ എഴുതിയത്.

      പർവീൺ വിധേയപ്പെട്ടേ മതിയാകൂ, സിദ്ധാർത്ഥ് അത് ആഗ്രഹിക്കുന്നില്ലെങ്കിലും.

      തോക്ക് കൈകാര്യം ചെയ്യുന്നതൊന്നും സ്വപ്നം കാണാൻ കൂടി പറ്റില്ല. വെറുതെ എഴുത്തിൽ അങ്ങനെ വന്നുവെന്നേയുള്ളൂ.

      കഥാപാത്രങ്ങൾ ഇവിടെ എന്ന് ചോദിച്ചാൽ ഞാൻ ചുറ്റിപ്പോവുകയേയുള്ളൂ…ഇങ്ങനെ ഓരോന്ന് എഴുതി വിടുമ്പോൾ സ്വന്തം കഥാപാത്രങ്ങൾ പലരെയും വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു. കഥയ്ക്ക് വ്യക്തമായ പ്ലാൻ ഒന്നും ഇല്ല. ടൈപ്പ് ചെയ്യുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങൾ ജസ്റ്റ് അങ്ങ് എഴുതുന്നു.

      സ്നേഹപൂർവ്വം,
      വിത്ത് ന്യൂ ഇയർ ഗ്രീറ്റിംഗ്‌സ്,

      സ്മിത .

  13. നന്നായിട്ടുണ്ട്…

    1. വളരെ നന്ദി, സാഗർ …

  14. ചേച്ചി….വൈകാതെ വായന ഉറപ്പ് തരുന്നു

    പുതുവത്സര ആശംസകൾ നേർന്നുകൊണ്ട്

    സ്നേഹപൂർവ്വം
    ആൽബി

    1. പതിയെ , സാവധാനം, തിരക്കുകൾ ഒക്കെ കഴിഞ്ഞ് മതി…

      പുതുവത്സരാശംസകൾ..

  15. Ee partum superb Smitha jii.

    1. Thank you very much, Joseph

  16. First like and comment Smitha jii

    1. Thank you Joseph

Comments are closed.