ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ പണത്തിന്റെ പ്രിശ്നം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് കഴിക്കുന്ന ആഹാരത്തിലും വസ്ത്രത്തിൽ പോലും ചിലവ് ചുരുക്കി മതിയെന്നുള്ള വിചാരം ആണ്.
എന്നാൽ ഷാഹിക്കു ജോലിക്കു പോണം എന്നു ആഗ്രഹം ഉണ്ടായിരുന്നു മനസ്സിൽ കല്യാണത്തിന് മുന്നേ പറയുകയും ചെറുക്കന്റെ വീട്ടുകാർ സമ്മതിച്ചത് ആണ്.
പക്ഷെ ഷാഹി ആ വീട്ടിലേക്കു കയറി വന്നത് മുതൽ എല്ലാം തല തിരിഞ്ഞാണ് . വേണ്ടത്ര മൊതല് ഉണ്ടായിട്ടും പിശുക്കി ജീവിക്കുന്ന ഫാമിലി.
കല്യാണം കഴിയുന്നതിനു മുന്നേ പഠിത്തം തീർത്തത് കൊണ്ട് അതൊരു ഭാഗ്യം ആയെന്നെ പറയാൻ പറ്റു.
കല്യാണതിനു അത്യാവശ്യം ചെലവ് ചെയ്താണ് നടത്തിയത് ചെറുക്കന്റെ വീട്ടുകാർ ചോദിച്ച സ്ത്രീധനം അല്പം കൂടുതൽ ആയത്കൊണ്ട് കുറച്ചു കടം മേടിക്കേണ്ടി വന്നു.
കല്യാണത്തിന് വന്നവർ കുറച്ചൊക്കെ നൽകിയെങ്കിലും കടം കുറച്ചുണ്ട്.
ഷാഹിയിടെ വാപ്പാക്ക് ജോലിയുണ്ട് ഇക്ക ഗൾഫിലും ആയിരുന്നത് കൊണ്ട് ചെറുക്കൻ വീട്ടുകാർക്ക് ബോധിക്കുന്ന പോലെ ആയിരുന്നു കല്യാണം നടത്തി കൊടുത്തത്.
സ്ത്രീധനവും കാറും കൊടുത്തു കെട്ടിച്ചു വിട്ടു കാർ ഓടിക്കാൻ അറിയില്ലാത്തത്കൊണ്ട് ആദ്യമൊക്കെ അത് ചുമ്മാ കിടന്നു പിന്നെ പിന്നെ ഷാഹി സ്വയം ഓടിച്ചു പഠിച്ചു.
ഷാഹിയുടെ ജോലി കാര്യം വീട്ടൽ അറിയിച്ചപ്പോൾ വാപ്പാക്ക് ആയിരുന്നു കലി.
Ente avide ulla chechiyude barthavum ethupole ann