ഞങ്ങടെ കുടുംബത്തിലെ പെണ്ണുങ്ങൾ പണിക്കു പോയിട്ടല്ല ജീവിക്കുന്നെ എന്നൊക്കെ ആണ് പറഞ്ഞത് അത് ഷാഹി കേൾക്കും വിധം ആണ് പറഞ്ഞത്.
ഭർത്താവിന്റെ ഉമ്മയും അങ്ങേരെ സപ്പോർട്ട് ചെയ്താണ് ജീവിക്കുന്നത് അല്ലെ അവരെയും ഒഴിവാകുന്ന മട്ടിലുള്ള ഒരു സ്വഭാവം ആയിരുന്നു അങ്ങേരുടെത്.
ജോലി കാര്യം ഇക്കയോട്(ഭർത്താവിനോട് )ചോദിച്ചപ്പോൾ ഉപ്പയോടു ചോദിച്ചിട്ട് സമ്മതിച്ചാൽ നോക്കാം എന്നായിരുന്നു മറുപടി.
സങ്കടം വന്നു കലങ്ങിയ കണ്ണുമായി അവൾ ഓടി റൂമിൽ കേറി കതകടച്ചു ബെഡിലേക്ക് വീണു കരയുമ്പോഴു അറിഞ്ഞിരുന്നില്ല ജീവിതം എവിടെ വരെ ആയിരിക്കും എന്ന്.
പുറത്തൊക്കെ മാന്യൻ ആയും സമ്പന്നൻ ആയും ജീവിച്ചു അയാൾ പള്ളിയിലെ സഹായം ചോദിച്ച് വരുന്നവർക്കു കൊടുക്കേണ്ടത് കൊടുക്കും.
എന്നാൽ പാവപെട്ട ആരേലും കൈ നീട്ടിയാൽ കടമായോ അല്ലെ ഭിക്ഷയെടുക്കാൻ വരുന്ന ആരായാലും ഒന്നുമില്ലെന്ന് പറഞ്ഞു വിടും ചിലപ്പോ കളിയാക്കി വിടും ഉമ്മറത്തിരുന്നു.
അങ്ങനെ ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി അങ്ങേരുടെ വാപ്പയുടെ കാര്യങ്ങളും ചിട്ടകളും നോക്കി ജീവിച്ചു.
കാണാൻ സുന്ദരിയും ദീനിയും ആയി ജീവിച്ചവളാണ് ഷാഹി.
ഒടുവിൽ അവൾക്ക് രണ്ടു വർഷത്തിന് ശേഷം വിശേഷം ആയി.
അവരുടെ കുടുംബത്തിൽ പിറക്കുന്ന ആദ്യത്തെ കണ്മണിയെ കാണാൻ ഉമ്മാക്ക് വല്യ കൊതി ആയിരുന്നു. ഇക്കാക്ക് എന്തോ ഇഷ്ടം കാണിച്ചു .
Ente avide ulla chechiyude barthavum ethupole ann