വാപ്പാക്ക് അത് വല്യ കാര്യമല്ല എന്നുള്ള മട്ടായിരുന്നു.
7മാസം ഷാഹിയെ വീട്ടിൽ കൊണ്ട് വിടുമ്പോൾ ഷാഹിയുടെ വീട്ടുകാർക്ക് എന്തോ പറയാൻ പറ്റാത്ത സന്തോഷം ആയിരുന്നു അവർ അവളെ നോല്ലോണം നോക്കി പരിചരിച്ചു. അപ്പോഴും അവളുടെ ഇക്ക ഗൾഫിൽ ആയിരുന്നു. വൈഫ് കുട്ടികൾ നാട്ടിലും.
കുഞ്ഞുണ്ടവൻ ഏറെ ദിവസങ്ങൾ ഇല്ലാത്തത്കൊണ്ട് അവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് ആക്കി എപ്പോഴാ വേദന വരിക എന്നൊന്നും അറിയില്ല സഹായത്തിനു ഇപ്പോ മകനുനില്ല അടുത് അതുകൊണ്ട് തന്നെ dr പറഞ്ഞ തീയതിക്കു മുന്നേ അവളെ ഹോസ്പിറ്റലിൽ ആക്കി.
അവളുടെ വരവുങ്കൂടെ ആയപ്പോ ചിലവ് കൂടി കൂടി വന്നിരുന്നു. അവളുടെ വാപ്പ അത് നോക്കി ചെയ്തെങ്കിലും ഇക്കാക്കോ അവരുടെ വൈഫിന് അത് കുറച്ചു ബുദ്ധിമുട്ട് ആയി തോന്നി പക്ഷെ പറഞ്ഞില്ല.
ഷാഹിയെ ഹോസ്പിറ്റലിൽ ആക്കിയ ശേഷം ഭർത്താവിനോടും അവരുടെ വീട്ടുകാരോടും വിളിച്ചു പറഞ്ഞിരുന്നു.
അവരുടെ ചോദ്യം ഇത്ര നേരത്തെ വേണമായിരുന്നോ എന്നായിരുന്നു.
എല്ലാം തനിക്കു ഒറ്റക് കഴിയില്ല എന്നു വിചാരിച്ചാണ് ഷാഹിയുടെ വാപ്പ ആ തീരുമാനം എടുത്തത്.
ഹോസ്പിറ്റലിൽ നില്കാൻ അവളുടെ ഉമ്മ വന്നു നിന്നു രാത്രിയിൽ ഭർത്താവും ഇടയ്ക്കു വന്നു നിന്നു.
അങ്ങനെ പ്രസവം കഴിഞ്ഞു ഒരു ആൺകുട്ടി ആയിരുന്നു.
കുഞ്ഞിനെ കാണാൻ എല്ലാരും വന്നു കണ്ടു സന്തോഷം അറിയിച്ചു. വീണ്ടും 3 മാസം ഷാഹിയുടെ വീട്ടിൽ ആയിരുന്നു കുഞ്ഞും കൂടി വന്നപ്പോ വീട്ടിൽ ചെറിയ പൊട്ടാലും ചീറ്റാലും ഉണ്ടായി. ഇക്കയുടെ ഭാര്യ നേരെ അല്ലാത്തപോലെ സംസാരിച്ചു.

Ente avide ulla chechiyude barthavum ethupole ann