ഇവളുടെ കാര്യം കൂടി ഒന്ന് ഇവളുടെ ഭർത്താവിന് നോക്കിക്കൂടെ എന്തേലും വാങ്ങിച്ചു കൊടുത്തൂടെ എന്നൊക്കെ ആയി.
എല്ലാം ഷാഹി കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ മിണ്ടിയില്ല.
അവളുടെ വാപ്പ അതൊക്കെ നമ്മൾ ചെയ്യേണ്ടതല്ലേ നമ്മടെ കൊച്ചല്ലേ എന്നയിരുന്നു പറഞ്ഞത്.
പക്ഷെ നാത്തൂൻ വിട്ടില്ല അവളുടെ വീട്ടുകാരും വേണ്ടപോലെ തനിക് സഹായം ചെയ്തല്ലോ എന്നായിരുന്നു മറുപടി ഇക്കാക്ക് ഇപ്പോ ചിലവ് കൂടുതലാ സാലറി പഴയ പോലെ അയക്കുന്നില്ല എന്നൊക്കെ ആയിരുന്നു. പറഞ്ഞത്.
മുഹത് നോക്കി പറഞ്ഞില്ലേലും മുഹതടിച്ച സംസാരം ആയിരുന്നു അവരുടേത്.
ഷാഹിക്കു അതിൽ വിഷമം ഉണ്ടായെങ്കിലും അവൾ പുറത്തു കാണിച്ചില്ല.
ഒടുവിൽ അവൾ വന്നിട്ട് മൂന്നു മാസം തികയും മുന്നേ ഭർത്താവിന്റെ കൂടെ പോയി.
കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ പിന്നെ വീട്ടുകാർക്ക് പിന്നെ ബാധ്യത ആയി മാറും എന്നു അവളുടെ മനസ്സിൽ തോന്നി.
അവൾ ഭർത്താവിന്റെ വീട്ടിൽ വന്നു ഒരുപാട് കരഞ്ഞെങ്കിലും അതൊന്നും കാണാൻ അവരുടെ വീട്ടുകാർ ശ്രമിച്ചില്ല. ഭർത്താവ് ജോലിക്കു പോയി വൈകിട്ട് വരുമ്പോൾ ആണ് കൊച്ചിനെ കളിപ്പിക്കാൻ കിട്ടുന്നത്.
ഷാഹിയെ വിളിച്ചു കൊണ്ട് വന്ന ഒരാഴ്ച മാത്രമാണ് ഭർത്താവിന്റെ വാപ്പ അനുവാദം നൽകിയത് . പിന്നെ വേഗം ജോലിക്കു പൊക്കോണം എന്നാ രീതി ആയിരുന്നു.
Ente avide ulla chechiyude barthavum ethupole ann